• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഗോള്‍വാള്‍ക്കര്‍ സുവോളജി പ്രൊഫസർ; അദ്ദേഹം അയോഗ്യനെങ്കില്‍ ഒരു ഇടതുനേതാവിന്റെ പേരും ഇടാൻ സാധിക്കില്ലല്ലോ'- കേന്ദ്രമന്ത്രി വി മുരളീധരന്‍

'ഗോള്‍വാള്‍ക്കര്‍ സുവോളജി പ്രൊഫസർ; അദ്ദേഹം അയോഗ്യനെങ്കില്‍ ഒരു ഇടതുനേതാവിന്റെ പേരും ഇടാൻ സാധിക്കില്ലല്ലോ'- കേന്ദ്രമന്ത്രി വി മുരളീധരന്‍

സര്‍ക്കാര്‍ കോളജിന് മുസ്ലിംലീഗ് പ്രസിഡന്റിന്റെ പേരിടാന്‍ കോണ്‍ഗ്രസിന് പ്രയാസമില്ലായിരുന്നുവെന്നും മുരളീധരൻ

കേന്ദ്രമന്ത്രി വി മുരളീധരൻ

കേന്ദ്രമന്ത്രി വി മുരളീധരൻ

  • Last Updated :
  • Share this:
    കാസര്‍കോട്: രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിന്റെ രണ്ടാമത്തെ ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതിന് എന്ത് അയോഗ്യതയാണ് ഉള്ളതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ സുവോളജി പ്രൊഫസറായിരുന്നു ഗോള്‍വാള്‍ക്കര്‍. മറൈന്‍ ബയോളജിയില്‍ പിഎച്ച്ഡി ചെയ്യുന്നതിനിടെ പഠനം മതിയാക്കിയാണ് അദ്ദേഹം ആര്‍എസ്എസിലേക്ക് എത്തിയത്. ഗോള്‍വാള്‍ക്കറുടെ പേര് ഇടാന്‍ പറ്റില്ലെങ്കില്‍ രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കിടന്ന കേരളത്തിലെ ഒരു ഇടതുപക്ഷ നേതാവിന്റെ പേരും കേരളത്തിലെ ഒരു സ്ഥാപനങ്ങള്‍ക്കും ഇടാന്‍ സാധിക്കില്ലല്ലോയെന്നും മന്ത്രി ചോദിച്ചു.

    കെ കരുണാകരന്‍ കോണ്‍ഗ്രസ് നേതാവും സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെയുമാണ് പെരിന്തല്‍മണ്ണയിലെ പൂക്കോയ തങ്ങള്‍ സ്മാരക കോളജ് സ്ഥാപിക്കുന്നത്. സര്‍ക്കാര്‍ കോളജിന് മുസ്ലിംലീഗ് പ്രസിഡന്റിന്റെ പേരിടാന്‍ കോണ്‍ഗ്രസിന് പ്രയാസമില്ലായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.

    Also Read- 'സ്റ്റേഡിയത്തിന് ഇ.എം.എസിന്റെ പേരിട്ടത് ഏത് കപ്പിന് വേണ്ടി കളിച്ചതിതിന്റെ പേരിലാണ്? സങ്കടമുള്ളവര്‍ മുഷ്ടി ചുരുട്ടി നാല് മുദ്രാവാക്യം വിളിക്ക്'; എം.ടി രമേശ്

    സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ആരാണ് സ്വര്‍ണം കൊടുത്തുവിട്ടതെന്നും ആരാണ് ഇത് ഉപയോഗിച്ചതെന്നും കണ്ടത്തേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് എന്‍ഐഎയും കസ്റ്റംസും. അന്വേഷണം നടക്കുന്നതിനിടെ പുതിയ പല ആളുകളും അന്വേഷണത്തിന്റെ ഭാഗമാവുകയാണ്. അന്വേഷണത്തിനിടെ പല പുതിയ കുറ്റപത്രങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. കൂടുതല്‍ ആള്‍ക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കോടതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അന്വേഷണംപൂര്‍ത്തിയാക്കി എന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നതുവരെ അന്വേഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
    Published by:Rajesh V
    First published: