തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്രക്കിടെ മോശമായി പെരുമാറിയ യുവാവിനോട് ആർജ്ജവത്തോടെ പ്രതികരിച്ച പെൺകുട്ടിയെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി. പെൺകുട്ടിക്ക് കൃത്യമായ പിന്തുണ നൽകി കൂടെ നിന്ന കെഎസ്ആർടിസി കണ്ടക്ടർ സ്വന്തം തൊഴിലിന്റെ മഹത്വം ഉയർത്തിപ്പിടിച്ചെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
പ്രതിയെ കുടുക്കാൻ സഹായകമായത് കണ്ടക്ടറായ കെ കെ പ്രദീപിന്റെ ഇടപെടലാണെന്ന് നന്ദിത പറഞ്ഞിരുന്നു. കെ കെ പ്രദീപ്, കെ എസ് ആർ ടി സി എംപ്ലോയീസ് യൂണിയൻ, സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്.
നഗ്നതപ്രദര്‍ശനത്തെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ പിന്തുണച്ചത് കെഎസ്ആര്‍ടിസി ജീവനക്കാരും ബസിലുണ്ടായിരുന്ന നിയമ വിദ്യാര്‍ഥിനിയും മാത്രമെന്ന് പരാതി നല്‍കിയ നന്ദിത പ്രതികരിച്ചു. സംഭവത്തിൽ കോഴിക്കോട് ചേവായൂർ സ്വദേശി സവാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേയ്ക്കു റിമാൻഡ് ചെയ്തു.
Also Read-‘തൊട്ടുരുമ്മി ലൈംഗിക ചേഷ്ട’; KSRTC ബസിൽ യുവനടിയോട് മോശമായി പെരുമാറിയ യുവാവ് അറസ്റ്റിൽ
ചൊവ്വാഴ്ച ഉച്ചയോടെ ദേശീയപാതയിൽ അത്താണിയിലാണ് സംഭവം. അങ്കമാലിയിൽ നിന്ന് ബസിൽ കയറിയ യുവാവ് അടുത്ത് വന്നിരുന്ന് ഒരു കൈ കൊണ്ട് ഉരസുകയും കുറച്ച് കഴിഞ്ഞതോടെ പാന്‍റിന്‍റെ സിബ്ബ് തുറന്ന് നഗ്നത പ്രദർശിപ്പിക്കുയും സ്വയം ഭോഗം ചെയ്യുകയുമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.