• HOME
  • »
  • NEWS
  • »
  • kerala
  • »
  • മന്ത്രി അപ്പൂപ്പന്‍ ക്ഷണം സ്വീകരിച്ചു; ഓണമുണ്ണാന്‍ സ്കൂളിലേക്ക് ക്ഷണിച്ച വിദ്യാര്‍ഥികള്‍ക്കൊപ്പം സദ്യയുണ്ട് മന്ത്രി വി.ശിവന്‍കുട്ടി

മന്ത്രി അപ്പൂപ്പന്‍ ക്ഷണം സ്വീകരിച്ചു; ഓണമുണ്ണാന്‍ സ്കൂളിലേക്ക് ക്ഷണിച്ച വിദ്യാര്‍ഥികള്‍ക്കൊപ്പം സദ്യയുണ്ട് മന്ത്രി വി.ശിവന്‍കുട്ടി

മന്ത്രി അപ്പൂപ്പന് സമ്മാനങ്ങൾ നൽകാനും കുട്ടികൾ മറന്നില്ല. തങ്ങൾക്ക് പുതിയ സ്കൂൾ കെട്ടിടം വേണമെന്ന കുട്ടികളുടെ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന ഉറപ്പും മന്ത്രി നൽകി.

  • Last Updated :
  • Share this:
    ഞങ്ങളൊടൊപ്പം ഇരുന്ന് ഓണസദ്യ കഴിയ്ക്കാന്‍ മന്ത്രി അപ്പൂപ്പന്‍ വരുമോ ? കല്ലമ്പലം മുള്ളറംകോട് ഗവണ്മെന്റ് എൽ.പി സ്കൂളിലെ വിദ്യാർഥികളുടെ ഈ ക്ഷണം സ്വീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി സ്കൂളില്‍ ഓണസദ്യ ഉണ്ണാനെത്തി.

    സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി മീനാക്ഷിയാണ് ഓണഘോഷത്തിന് പങ്കെടുക്കാന്‍ വിദ്യാഭ്യാസമന്ത്രിയെ ക്ഷണിച്ച് കൊണ്ട് കത്തെഴുതിയത്.  ക്ഷണം സ്വീകരിച്ച മന്ത്രി എനിക്ക് ഈ ഓണക്കാലത്ത് ലഭിച്ച ഏറ്റവും മധുരമായ സമ്മാനം ഈ കത്തായിരുന്നു എന്ന് ഫേസ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഒപ്പം കുട്ടികള്‍ക്കൊപ്പം ഓണം ആഘോഷിക്കാന്‍ എത്തുമെന്ന ഉറപ്പും.



    പറഞ്ഞത് പോലെ സ്ക്കൂളിൽ മന്ത്രിയെത്തിയപ്പോൾ കുഞ്ഞു മിഴികളിൽ കൗതുകമേറ്റി അവർ ഓടിചെന്നു. കൂട്ടത്തിൽ കത്തെഴുത്തുകാരി മീനാക്ഷി മന്ത്രി അപ്പുപ്പനോട് ചേർന്നു നിന്നു , മതിയാവോളം ഫോട്ടോയെടുത്തു സദ്യ ഉണ്ണാനും ക്ഷണിച്ചു. പിന്നെ വിഭവ സമ്യദ്ധമായ ഓണസദ്യ.



    പലർക്കും മന്ത്രിയെ നേരിൽ കണ്ടതിന്റെ അമ്പരപ്പും കൗതുകവും ഉണ്ടായിരുന്നു. അടുത്ത് വന്നവരോടെല്ലാം അദ്ദേഹം കുശലാന്വേഷണം നടത്തി. മന്ത്രി അപ്പൂപ്പന് സമ്മാനങ്ങൾ നൽകാനും കുട്ടികൾ മറന്നില്ല. തങ്ങൾക്ക് പുതിയ സ്കൂൾ കെട്ടിടം വേണമെന്ന കുട്ടികളുടെ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന ഉറപ്പും മന്ത്രി നൽകി. കുഞ്ഞുങ്ങൾ എഴുതിയ കത്തുൾപ്പെടെ മന്ത്രി സ്വന്തം ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റിട്ടത് വൈറലായിരുന്നു. ഒ .എസ് . അംബിക എം.എൽ.എ ഉൾപ്പെടെയുള്ളവരും ഓണാഘോഷത്തിന് സ്കൂളിൽ എത്തിയിരുന്നു.
    Published by:Arun krishna
    First published: