തിരുവനന്തപുരം: കിഴക്കമ്പലത്തിലുണ്ടായത് ഒറ്റപ്പെട്ട സംഭവമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. സംഭവത്തെക്കുറിച്ച് ജില്ലാ ലേബര്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അക്രമസംഭവത്തിന്റെ പേരില്‍ അതിഥി തൊഴിലാളികളെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും അതിഥി തൊഴിലാളികളെ സംരക്ഷിക്കണമെന്ന നിലപാടാണ് ഈ സര്‍ക്കാരിന്റേതെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.
അതേ സമയം എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സ് കമ്പനിയിലെ ജീവനക്കാരായ അതിഥിത്തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചത് മദ്യലഹരിയിലെന്ന് റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു. കിഴക്കമ്പലത്ത് നടന്ന ആക്രമണത്തില്‍ സിഐ ഉള്‍പ്പെടെ അഞ്ചു പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.
മൂന്ന് പൊലീസ് ജീപ്പുകള്‍ തകര്‍ക്കുകയും ഒരെണ്ണം കത്തിക്കുകയും ചെയ്തു. കിറ്റക്സ് കമ്പനി തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച നല്കിയ ക്യാമ്പലാണ് അക്രമം നടന്നത്. ആലുവ റൂറല്‍ എസ്.പി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ 500 ഓളം പോലീസുകാര്‍ സ്ഥലത്തെത്തി ഹോസ്റ്റലിനുള്ളിലേക്ക് കയറി ബലം പ്രയോഗിച്ച് തൊഴിലാളികളെ പിടികൂടുകയായിരുന്നു. കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.
മൂന്നു വാഹനങ്ങള്‍ക്ക് നേര ആക്രമണമുണ്ടായി. ഇതില്‍ ഒരു വാഹനം പൂര്‍ണമായും കത്തിച്ചു. മറ്റു പോലീസ് വാഹനങ്ങളുടെ താക്കോല്‍ ഊരിക്കൊണ്ടുപോയി. പുലര്‍ച്ചെ നാലുമണിയോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അതേസമയം ആക്രമണം നടത്തിയ തങ്ങളുടെ തൊഴിലാളികള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരല്ലെന്നും ലഹരി ഉപയോഗിച്ച ശേഷം നടത്തിയ ആക്രമണമാണിതെന്നും കിറ്റെക്സ് എം ഡി സാബു ജേക്കബ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Attack against police, Kizhakkambalam, Migrant workers, Minister V Sivankutty