തിരുവനന്തപുരം: കോവളത്ത് മദ്യം വാങ്ങിവരുന്നതിനിടെ പൊലീസിന്‍റെ അവഹേളനത്തിന് ഇരയായ വിദേശിയെ മന്ത്രി വി ശിവൻകുട്ടി നേരിൽ കണ്ടു. പൊലീസിനെതിരെ സർക്കാർ സ്വീകരിച്ച നടപടിയെക്കുറിച്ച് സ്വീഡൻ സ്വദേശിയായ (Swedish national) സ്റ്റീവന് മന്ത്രി വിശദീകരിച്ചു നൽകി. കോവളത്തെ സംഭവത്തിന് പുറമെ ഹോംസ്‌റ്റേ നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികളും സ്റ്റീവന്‍ മന്ത്രിയെ ധരിപ്പിച്ചു. ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്നും മന്ത്രി സ്റ്റീവന് ഉറപ്പ് നൽകി. വലിയതോതിൽ പ്രതിഷേധങ്ങൾ ഉയർന്നതോടെയാണ് മന്ത്രി സ്റ്റീവനെ നേരിൽ കണ്ടത്. നേരത്തെ മന്ത്രി സ്റ്റീവനുമായി ഫോണിൽ സംസാരിച്ചിരുന്നു. ഗ്രേഡ് എസ്.ഐയെ സസ്പെൻഡ് ചെയ്ത വിവരം മന്ത്രി ഫോണിൽ സംസാരിച്ചപ്പോൾ തന്നെ സ്റ്റീവനെ ധരിപ്പിച്ചിരുന്നു. മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചാണ് സ്റ്റീവനുമായി കൂടിക്കാഴ്ച നടത്തിയത്.
ടൂറിസം മേഖലയെ മോശപ്പെടുത്തുന്നതിനെതിരായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി സ്റ്റീവന് ഉറപ്പ് നൽകി. ഹോം സ്റ്റേ നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികൾ നിവേദനമായി സ്റ്റീവൻ മന്ത്രിക്ക് കൈമാറി. തനിക്കെതിരായ ദുരനുഭവത്തിൽ സർക്കാർ നടപടി സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്ന് സ്റ്റീവൻ മന്ത്രിയോട് പറഞ്ഞു. പിന്നീട് മാധ്യമപ്രവർത്തകരോടും അദ്ദേഹം ഇക്കാര്യം ആവർത്തിച്ചു.
സ്വീഡിഷ് പൗരനെ തടഞ്ഞ സംഭവം; ഗ്രേഡ് എസ്ഐയ്ക്ക് സസ്പെൻഷൻ; സിഐയ്ക്കെതിരെ അന്വേഷണംമദ്യവുമായി പോയ സ്വീഡിഷ് പൗരനെ തടഞ്ഞുവെച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി എടുത്തിരുന്നു. സംഭവത്തിൽ കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജിയെ സസ്പെന്റ് ചെയ്തു. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിഐയ്ക്കെതിരെ അന്വേഷണവും ഉണ്ടാകും.
സ്വീഡിഷ് പൗരനെ തടഞ്ഞുവെച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും സിഐയുടെ ഭാഗത്തു നിന്ന് വീഴ്ച്ചയുണ്ടായോ എന്നും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ നടപടി ദൗര്‍ഭാഗ്യകരമാണെന്നും ഇത്തരത്തിലുള്ള സമീപനം ടൂറിസം രംഗത്തിന് വലിയ തിരിച്ചടിയാകുമെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി റിപ്പോർട്ട് തേടിയിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് കോവളം ബീച്ചിലേക്കു പോകുന്ന സൂയിസൈഡ് പോയിന്റിനടുത്തായിരുന്നു സംഭവം. സ്വീഡന്‍ സ്വദേശിയായ സ്റ്റീഫ്ന്‍ ആസ്‌ബെര്‍ഗിനെയാണ് വാഹന പരിശോധനയ്ക്കിടെ കേരള പോലീസ് അവഹേളിച്ചെന്ന ആക്ഷേപം ഉയര്‍ന്നത്. അറുപത്തെട്ടുകാരനായ സ്റ്റീഫന്‍ നാല് വര്‍ഷമായി കോവളത്തുള്ള സ്വകാര്യ ഹോട്ടലില്‍ താമസിച്ചു വരികയാണ്.
Also Read-
Mohammed Riyas | മദ്യവുമായി പോയ വിദേശിയെ തടഞ്ഞുവെച്ച് ആക്ഷേപിച്ച സംഭവം; പോലീസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്വെള്ളാറിലുള്ള ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്നും വാങ്ങിയ മൂന്നു കുപ്പി വിദേശമദ്യവുമായി ഹോട്ടലിലേക്കു പോകുന്ന വഴിയാണ് വാഹന പരിശോധന നടത്തുകയായിരുന്ന കോവളം പോലീസ് സ്‌കൂട്ടറില്‍ പോവുകയായിരുന്ന സ്റ്റീഫനെ കൈകാണിച്ചു നിര്‍ത്തിയത്.
Also Read-
Mohammed Riyas | മദ്യവുമായി പോയ വിദേശിയെ തടഞ്ഞുവെച്ച് ആക്ഷേപിച്ച സംഭവം; പോലീസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്ബാഗില് മദ്യമുണ്ടോയെന്നും ഉണ്ടെങ്കില്‍ ബില്ല് കാണിക്കണമെന്നും പോലീസുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ സ്റ്റീഫന്‍ ബാഗ് തുറന്ന് മദ്യക്കുപ്പികളെടുത്തു കാണിച്ചെങ്കിലും ബില്ല് കൈവശമില്ലാത്തതിനാല്‍ നല്‍കിയിരുന്നില്ല.
വീണ്ടും പോലീസുകാര്‍ ബില്ല് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്റ്റീഫന്‍ ബാഗിലുണ്ടായിരുന്ന മൂന്നു മദ്യക്കുപ്പികളില്‍ നിന്ന് രണ്ടു കുപ്പിയെടുക്കുകയും അതിലുണ്ടായിരുന്ന മദ്യം സമീപത്തെ പാറക്കെട്ടിലേക്ക് ഒഴുക്കുകയും ചെയ്തു. അതിന് ശേഷം മൂന്നാമെത്ത കുപ്പി ബാഗില്‍ ത്തന്നെ വച്ചു.
പോലീസ് തന്നോട് ദേഷ്യത്തോടെ സംസാരിച്ചപ്പോള്‍ തനിക്കുണ്ടായ മാനസികബുദ്ധിമുട്ടിനെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തതെന്നാണ് സ്റ്റീഫന്‍ പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.