• HOME
  • »
  • NEWS
  • »
  • kerala
  • »
  • Higher Secondary | നിലപാട് മയപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി; ഉത്തരസൂചികയില്‍ അപാകതയുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് വി.ശിവന്‍കുട്ടി

Higher Secondary | നിലപാട് മയപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി; ഉത്തരസൂചികയില്‍ അപാകതയുണ്ടെങ്കില്‍ പരിഹരിക്കുമെന്ന് വി.ശിവന്‍കുട്ടി

താരതമ്യേന കഠിനമായിരുന്ന പ്ലസ് ടു കെമിസ്ട്രി പരീക്ഷയിൽ വിദ്യാർത്ഥികളുടെ ആശങ്ക കൂട്ടുന്നതാണ് മൂല്യ നിർണ്ണയ വിവാദം

വി ശിവൻകുട്ടി

വി ശിവൻകുട്ടി

  • Share this:
    തിരുവനന്തപുരം: ഉത്തരസൂചിക (Answer Key) വിവാദത്തില്‍ നിലപാട് മയപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി (V.Sivankutty). മൂല്യനിര്‍ണയത്തിനായി നിലവില്‍ വിതരണം ചെയ്ത ഉത്തരസൂചികയില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.  പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച  ചെയ്തു. മുന്‍പ് ഒരു കാരണവശാലും ഉത്തരസൂചിക മാറ്റില്ലെന്ന നിലപാടാണ് മന്ത്രിയും വകുപ്പും സ്വീകരിച്ചിരുന്നത്.

    സത്യസന്ധവും നീതിയുക്തവുമായ മൂല്യനിർണയം ഉറപ്പുവരുത്തും, അർഹതപ്പെട്ട മാർക്ക് വിദ്യാർഥികൾക്ക് ലഭിക്കും. ഇക്കാര്യത്തിൽ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശങ്ക വേണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി ഉറപ്പ് നല്‍കി.

    താരതമ്യേന കഠിനമായിരുന്ന പ്ലസ് ടു കെമിസ്ട്രി പരീക്ഷയിൽ വിദ്യാർത്ഥികളുടെ ആശങ്ക കൂട്ടുന്നതാണ് മൂല്യ നിർണ്ണയ വിവാദം. നിലവിലെ ഉത്തര സൂചിക ഉപയോഗിച്ചാൽ പത്തു മുതൽ ഇരുപത് മാർക്ക് വരെ വിദ്യാർത്ഥികൾക്ക് നഷ്ടം വരാൻ ഇടയുണ്ടെന്നാണ് അധ്യാപകർ പറയുന്നത്. കഠിനമേറിയ ചോദ്യങ്ങൾ കൂടുതലും വന്നത് ഫോകസ് ഏരിയക്ക് പുറത്തു നിന്നായിരുന്നു. ചില ചോദ്യങ്ങൾ ഉത്തരമായി നൽകിയ ഓപ്‌ഷണുകളിൽ പിശകും ഉണ്ടായിരുന്നു. ചോദ്യ പേപ്പറിനെ ചൊല്ലിയുള്ള ആശങ്ക മാറ്റാൻ ആയിരുന്നു 12 മുതിർന്ന അധ്യാപകർ ചേർന്നു സ്കീം ഫൈനലൈസേഷനിൽ ഉത്തര സൂചികയിൽ പുനക്രമീകരണം നടത്തിയത്. 

    Also Read- സർവകലാശാല ബിരുദ പ്രവേശന പൊതു പരീക്ഷ; ചോദ്യങ്ങള്‍ മലയാളത്തിലും; അവസാന തീയതി മെയ് 6

    പക്ഷെ ഇത് വരിക്കോരി മാർക്ക് നൽകൽ എന്ന് കാണിച്ചു ചോദ്യകർത്താവ് തയാറാക്കിയ ഉത്തര സൂചിക മൂല്യ നിർണ്ണയത്തിൽ ഉപയോഗിക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചതാണ് വിവാദം ആയത്. 13ആം നമ്പർ ചോദ്യം തന്നെ പിശകിന്റെ ഉത്തമ ഉദാഹരണമായി അധ്യാപകര്‍ ചൂണ്ടിക്കാട്ടി. ചോദ്യ പേപ്പറിൽ ഉള്ള ഉത്തരത്തിനുള്ള ഓപ്‌ഷൻ അല്ല സ്കീമിൽ ഉള്ളത്. പിന്നെ എങ്ങനെ മാർക്കിടും എന്നതാണ് അധ്യാപകരുടെ ചോദ്യം.

    ഇത് കൂടാതെ 16,22,24,25 ചോദ്യങ്ങൾക്കുള്ള മൂല്യ നിർണ്ണയ സ്കീമിലും ആശയ കുഴപ്പം ഉണ്ടെന്നാണ് അധ്യാപകർ പറയുന്നത്. ഉത്തര സൂചികയിൽ പറയുന്ന രീതിയിൽ അല്ലാതെ മേല്പറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയാലും മാർക്ക് കൊടുക്കാം എന്നിരിക്കെ അത് വേണ്ട എന്നാണ് നിർദേശം. ചുരുക്കത്തിൽ പത്തു മുതൽ ഇരുപത് വരെ മാർക്ക് നിലവിലെ ഉത്തര സൂചിക വഴി നഷ്ടമാകുമെന്നാണ് മൂല്യ നിർണ്ണായ ക്യാമ്പിലെ അധ്യാപകരുടെ പരാതി. ഈ ഉത്തര സൂചിക തന്നെ ഉപയോഗിക്കണമെന്ന് വകുപ്പും മന്ത്രിയും കടുംപിടുത്തം തുടർന്നതോടെയാണ് മൂല്യനിർണ്ണയം പ്രതിസന്ധിയിലായത്.

    Also Read- കേന്ദ്ര സര്‍വകലാശാല ബിരുദ പഠനം; പരീക്ഷാ രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു, വിശദാംശങ്ങള്‍

    ഇതുമൂലം സംസ്ഥാനത്ത് പല സ്ഥലങ്ങളിലും അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാമ്പുകള്‍ ബഹിഷ്കരിച്ചു. അധ്യാപകർ ക്യാമ്പിൽ എത്തിയില്ലെങ്കിൽ നടപടി ഉണ്ടാകുമെന്ന് കാണിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കിയിട്ടുണ്ട്.

    അധ്യാപകരും വിദഗ്ധരും  ചേർന്ന് തയ്യാറാക്കുന്ന ഫൈനലൈസേഷൻ സ്കീമിനെ ആശ്രയിച്ചാണ് സാധാരണ ഹയർ സെക്കന്‍ഡറി മൂല്യനിർണയം നടത്താറുള്ളത്. അത് അവഗണിച്ച് ചോദ്യകർത്താവ് തന്നെ തയ്യാറാക്കിയ ഉത്തര സൂചികയെ ആശ്രയിക്കാൻ വകുപ്പ് നിർദ്ദേശം നൽകിയതായിരുന്നു പ്രതിഷേധത്തിന് കാരണം.

    വാരിക്കോരി മാർക്ക് നൽകുന്ന തരത്തിൽ ഫൈനലൈസഷൻ സ്കീം തയ്യാറാക്കിയെന്ന് ചൂണ്ടിക്കാട്ടി 12 അധ്യാപകർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ കാരണം കാണിക്കൽ നോട്ടീസും നൽകിയയോടെ പ്രതിഷേധം ശക്തമായി. ഉത്തര സൂചികയിൽ കാര്യമായ പിഴവുകളുണ്ടെന്നും വിദ്യാർത്ഥികൾക്ക് മാർക്ക് നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് അധ്യാപകർ പ്രതിഷേധിക്കുന്നത്.
    Published by:Arun krishna
    First published: