തിരുവനന്തപുരം: കുട്ടികളെ സ്‌കൂളുകളില്‍ താലപ്പൊലിക്കും മറ്റും ഉപയോഗിക്കരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി. കെഎസ്ടിഎ തിരുവനന്തപുരം ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വകുപ്പിന് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.
കോവിഡ് കാലത്ത് സ്‌കൂളുകള്‍ അടച്ച സാഹചര്യത്തിലാണ് വിക്ടേഴ്‌സ് ചാനലിലൂടെ ഡിജിറ്റല്‍ ക്ലാസ് ആരംഭിച്ചത്. ഈ കാലഘട്ടത്തില്‍ വിദ്യാഭ്യാസം സംബന്ധിച്ച് വിപ്ലവകരമായ തീരുമാനമായിരുന്നു അത്. ശീലമില്ലാത്ത പലതിലൂടെയും കടന്നുപോയിട്ടും ഒരു മുറുമുറുപ്പ് പോലും ഇല്ലാതെ അധ്യാപകര്‍ ഈ പ്രക്രിയയുടെ ഭാഗമായി നിന്നു.
കാലഘട്ടത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞ് പുതിയ സാങ്കേതങ്ങളെ ഒരു എതിര്‍പ്പുമില്ലാതെ പഠിച്ചെടുത്തവരാണ് അധ്യാപകര്‍. ഇക്കാര്യത്തില്‍ അഭിമാനമുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.
Shone George | 'ഞാൻ എത്ര മണ്ടനായിരുന്നുവെന്ന് ഇപ്പോൾ മനസ്സിലാക്കുന്നു:' ഷോൺ ജോർജ്
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) 'മുതലാളിത്ത' രാജ്യമായ അമേരിക്കയിൽ (America) ചികിത്സയ്ക്ക് പോകുന്നതിനെ പരിഹസിച്ച് കേരള ജനപക്ഷം നേതാവ് അഡ്വ. ഷോൺ ജോർജ്. ചൈനയും ക്യൂബയും ഉൾപ്പടെയുള്ള കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ ഉള്ളപ്പോൾ മുഖ്യമന്ത്രി എന്തിനാണ് മുതലാളിത്ത രാജ്യമായ അമേരിക്കയിൽ ചികിത്സയ്ക്ക് പോകുന്നതെന്ന സംശയം ഉണ്ടായെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷോൺ ജോർജ് പറഞ്ഞത്. 'അമേരിക്ക ഇറാഖിനെതിരെ യുദ്ധം ചെയ്തപ്പോൾ നമ്മൾ വാങ്ങുന്ന ഓരോ അമേരിക്കൻ ഉൽപ്പന്നങ്ങളും ഇറാഖിനെതിരെയുള്ള പടക്കോപ്പുകളായി മാറുന്നു എന്ന് പറഞ്ഞു അമേരിക്കൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നു ള്ള ഇടതുപക്ഷ ആഹ്വാനം കേട്ട് പത്തു വർഷക്കാലം പെപ്സിയും, കൊക്കകോളയും കുടിക്കാതിരുന്ന ഞാൻ എത്ര മണ്ടനായിരുന്നു എന്ന് ഇപ്പോൾ മനസ്സിലാക്കുന്നു'- ഷോൺ ജോർജ് പറഞ്ഞു.
ഷോൺ ജോർജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകുന്നതിനെയും അതിന്റെ പൂർണ്ണമായ ചിലവ് സംസ്ഥാന സർക്കാർ വഹിക്കുന്നതിനെയും പറ്റി വിമർശനാത്മകമായ പല അഭിപ്രായങ്ങളും പരാമർശങ്ങളും കാണുവാനിടയായി. എന്നാൽ എന്റെ വ്യക്തിപരമായ അഭിപ്രായം ഒരു മുഖ്യമന്ത്രി എന്ന നിലയിലും,ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലും പതിറ്റാണ്ടുകളായി ജനസേവനം നടത്തുന്ന അദ്ദേഹത്തിന്റെ ചികിത്സ ചിലവ് വഹിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ കടമ തന്നെയാണ്.
എന്നാൽ എന്റെ മനസ്സിൽ ഉദിച്ച ഒരു ചെറിയ സംശയം ചൈനയും,ക്യൂബയും അടക്കമുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങൾ ഉള്ളപ്പോൾ സഖാവ് എന്തിന് ക്യാപിറ്റലിസ്റ്റ് രാജ്യമായ അമേരിക്കയ്ക്ക് പോകുന്നു ഇ എന്നുള്ളതാണ്. ഇത് വെറുതെ തോന്നിയ ഒരു സംശയമല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം പ്രവർത്തിച്ചു വന്നിരുന്ന കാലഘട്ടങ്ങളിൽ സ്റ്റഡി ക്ലാസ്സുകളിൽ മനസ്സിലടിഞ്ഞു പോയ സാമ്രാജ്യത്വ ശക്തികളോടുള്ള വെറുപ്പ് കൊണ്ടാകാം എനിക്കങ്ങനെ തോന്നിയത്. കുവൈറ്റ് അധിനിവേശ കാലത്തും അതിനുശേഷം സദ്ദാം ഹുസൈൻ കൊല്ലപ്പെട്ടപ്പോഴും അമേരിക്കക്കെതിരെ ഹർത്താൽ നടത്തിയത് ഞാൻ നന്നായി ഓർക്കുന്നു.
അമേരിക്ക ഇറാഖിനെതിരെ യുദ്ധം ചെയ്തപ്പോൾ നമ്മൾ വാങ്ങുന്ന ഓരോ അമേരിക്കൻ ഉൽപ്പന്നങ്ങളും ഇറാഖിനെതിരെയുള്ള പടക്കോപ്പുകളായി മാറുന്നു എന്ന് പറഞ്ഞു അമേരിക്കൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നു ള്ള ഇടതുപക്ഷ ആഹ്വാനം കേട്ട് പത്തു വർഷക്കാലം പെപ്സിയും, കൊക്കകോളയും കുടിക്കാതിരുന്ന ഞാൻ എത്ര മണ്ടനായിരുന്നു എന്ന് ഇപ്പോൾ മനസ്സിലാക്കുന്നു.
സാമ്രാജ്യത്വം തുലയട്ടെ....
കമ്മ്യൂണിസം വളരട്ടെ ....
NB :-(ലോകമെമ്പാടും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ തകർന്നപ്പോഴും ക്യാപിറ്റലിസ്റ്റ് രാജ്യമായ അമേരിക്ക തകരാതെ നിന്നത് കൊണ്ട് ഇപ്പോൾ ആയുസ്സ് നീട്ടി കിട്ടി )
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.