നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Plus One | കൂടുതല്‍ പ്ലസ് വണ്‍ ബാച്ചുകള്‍ നവംബര്‍ 23ഓടെ; ആര്‍ക്കും ആശങ്ക വേണ്ട; മന്ത്രി വി ശിവന്‍കുട്ടി

    Plus One | കൂടുതല്‍ പ്ലസ് വണ്‍ ബാച്ചുകള്‍ നവംബര്‍ 23ഓടെ; ആര്‍ക്കും ആശങ്ക വേണ്ട; മന്ത്രി വി ശിവന്‍കുട്ടി

    സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച പൊതുസമൂഹത്തിനുണ്ടായിരുന്ന ആശങ്ക മാര്‍ഗരേഖ അനുസരിച്ചുള്ള അധ്യാപനം ഉറപ്പാക്കിയതോടെ മറികടക്കനായെന്ന് മന്ത്രി പറഞ്ഞു.

    മന്ത്രി വി ശിവൻകുട്ടി

    മന്ത്രി വി ശിവൻകുട്ടി

    • Share this:
      തിരുവനന്തപുരം: പ്ലസ് വണ്‍ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും തുടര്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അധികം സീറ്റ് ആവശ്യമുള്ള സ്‌കൂളുകളില്‍ ഈ മാസം 23ഓടെ പുതിയ ബാച്ച് അനുവദിക്കുമെന്നും ആര്‍ക്കും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.

      സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച പൊതുസമൂഹത്തിനുണ്ടായിരുന്ന ആശങ്ക മാര്‍ഗരേഖ അനുസരിച്ചുള്ള അധ്യാപനം ഉറപ്പാക്കിയതോടെ മറികടക്കനായെന്ന് മന്ത്രി പറഞ്ഞു. സ്‌കൂള്‍ തുറന്നതിനു ശേഷം 80 ശതമാനത്തോളം വിദ്യാര്‍ഥികള്‍ പല ദിവസങ്ങളിലായി ഹാജരായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

      മുന്‍പെങ്ങുമില്ലാത്ത വിധത്തിലാണ് പൊതു വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നത്. ഭൗതിക സൗകര്യങ്ങള്‍ക്കൊപ്പം അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള നടപടികളും പുരോഗമിക്കുകയാണ്. അതിനായി ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

      Also Read-K Surendran | ബാലഗോപാലിന്റെ മണ്ടത്തരങ്ങൾ സിപിഎമ്മുകാർ പോലും വിശ്വസിക്കില്ല: കെ.സുരേന്ദ്രൻ

      ജി സുധാകരന്റേത് നേതാവിന് യോജിക്കാത്ത പ്രവൃത്തിയെന്ന് CPM; നടന്നത് ഗൂഢാലോചനയെന്ന് സംസ്ഥാനസമിതിയില്‍ സുധാകരന്‍

      അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ വീഴ്ചയിൽ ജി.സുധാകരന് സിപിഎമ്മിന്റെ പരസ്യ ശാസന. സ്ഥാനാർഥി നിർണയ സന്ദർഭത്തിലും പ്രചരണ സമയത്തും സംസ്ഥാന കമ്മിറ്റി അംഗത്തിന്  യോജിച്ച വിധമല്ല സുധാകരൻ പ്രവർത്തിച്ചതെന്ന് നടപടി പരസ്യമാക്കിയ വാർത്താക്കുറുപ്പിൽ സിപിഎം വ്യക്തമാക്കി. തെറ്റു പറ്റിയിട്ടില്ലെന്നും അമ്പലപ്പുഴയിൽ വോട്ട് കുറഞ്ഞിട്ടില്ലെന്നുമുള്ള സുധാകരന്റെ വിശദീകരണം തള്ളിയാണ് പാർട്ടി നടപടിയെടുത്തത്. തനിക്കെതിരേ ഗൂഢാലോചന നടന്നെന്നും സുധാകരൻ സംസ്ഥാന സമിതിയിൽ പറഞ്ഞു.

      നടപടിയെപ്പറ്റി സംസ്ഥാന സെക്രട്ടറി പറയുമെന്നായിരുന്നു സുധാകരന്റെ പ്രതികരണം. സംസ്ഥാന കമ്മിറ്റി അവസാനിച്ചയുടൻ സുധാകരൻ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു. കോടിയേരി ബാലകൃഷ്ണനുമായും സുധാകരൻ കൂടിക്കാഴ്ച നടത്തി.

      തെരഞ്ഞെടുപ്പ് വിജയത്തിലും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളോട് വിട്ടുവീഴ്ചയില്ലെന്ന് വീണ്ടും വ്യക്തമാക്കുകയാണ് സിപിഎം. അമ്പലപ്പുഴയിലെ സംഘടനാ പ്രശ്നങ്ങൾ അന്വേഷിച്ച എളമരം കരീം, കെ.ജെ.തോമസ് കമ്മിഷന്റെ കണ്ടെത്തലുകൾ സംസ്ഥാന സമിതി ശരിവച്ചു. സെക്രട്ടേറിയറ്റിന്റെ നടപടി ശുപാർശ സംസ്ഥാന സമിതി ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. സലാമിനെ പരാജയപ്പെടുത്താൻ സുധാകരൻ ശ്രമിച്ചില്ല. എന്നാൽ നേതാവിന്റെതായ ഇടപെടൽ സ്ഥാനാർഥിയുടെ വിജയത്തിനായി ഉണ്ടായില്ല. സ്ഥാനാർഥിത്വം പ്രതീക്ഷിച്ച സുധാകരൻ മാറ്റം ഉൾക്കൊണ്ട് നേതാവിന്റെ ഉത്തരവാദിത്വം നിർവഹിച്ചില്ല. മാറ്റത്തോടുണ്ടായ അസംതൃപ്തി സുധാകരന്റെ സംസാര ഭാഷയിലും ശരീര ഭാഷയിലും പ്രകടമായെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. നടപടിയിലെ നീരസം വ്യക്തമാക്കുന്നതായിരുന്നു സമിതി യോഗ ശേഷം എകെജി സെന്ററിനു പുറത്തെത്തത്തിയ സുധാകരന്റെ പ്രതികരണം.

      Also Read-മുസ്ലീം ലീഗ് ദേശീയനേതൃ യോഗത്തില്‍ സമദാനിക്ക് രൂക്ഷ വിമര്‍ശനം; ഉത്തരേന്ത്യയിലേക്ക് പാര്‍ട്ടി തിരിഞ്ഞുനോക്കുന്നില്ലെന്ന് ഇ.ടി

      എകെജി സെന്ററിൽ നിന്ന് നേരേ ക്ലിഫ് ഹൗസിലെത്തി ഒരു മണിക്കൂറോളം മുഖ്യമന്ത്രിയുമായി സുധാകരൻ ചർച്ച നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായ ധാരണയുടേയും മുഖ്യമന്ത്രിയുടെ നിർദേശത്തിന്റേയും അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ച. സുധാകരൻ മുതിർന്ന നേതാവാണെന്നും തെറ്റു തിരുത്തി അദ്ദേഹം പാർട്ടിയുടെ ഭാഗമായി നിൽക്കണമെന്നും സംസ്ഥാന സമിതിയിൽ ആലപ്പുഴയിൽ നിന്നുള്ള നേതാക്കൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ കണ്ട ശേഷവും നടപടിയോട് പ്രതികരിക്കാൻ സുധാകരൻ തയാറായില്ല.

      സംസ്ഥാന സമിതിയിൽ നിന്ന് തരംതാഴ്ത്തൽ പോലുള്ള നടപടികളിൽ നിന്ന് സുധാകരനെ രക്ഷിച്ചത് പിണറായിക്ക് അദ്ദേഹത്തോടുള്ള പ്രത്യേക താത്പര്യമെന്നാണ് വിലയിരുത്തൽ. ക്ളിഫ് ഹൗസിലെ കൂടിക്കാഴ്ചയും സുധാകരനെ കൈവിടാനല്ല, കൂടി നിർത്താനാണ് തീരുമാനമെന്നതിന്റെ സൂചനയായി.
      Published by:Jayesh Krishnan
      First published:
      )}