നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • School Reopening | കുട്ടികളുടെ ആരോഗ്യകാര്യങ്ങളില്‍ ആശങ്ക വേണ്ട; ചരിത്രദിനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

    School Reopening | കുട്ടികളുടെ ആരോഗ്യകാര്യങ്ങളില്‍ ആശങ്ക വേണ്ട; ചരിത്രദിനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

    വീട്ടില്‍ മാതാപിതാക്കള്‍ എങ്ങനെയാണോ കുട്ടികളെ നോക്കുന്നത് അതുപോലെയായിരിക്കും അധ്യാപകരും സ്‌കൂളിലെ ജീവനക്കാരും കുട്ടികളെ നോക്കുക

    മന്ത്രി വി ശിവൻകുട്ടി

    മന്ത്രി വി ശിവൻകുട്ടി

    • Share this:
      തിരുവനന്തപുരം: ഒന്നരവര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുമ്പോള്‍(School opening) പൊതുവിദ്യാഭ്യാസത്തിന് ചരിത്ര ദിനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി(Minister V Sivankutty). കുട്ടികളുടെ ആരോഗ്യകാര്യങ്ങളില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ ശുചിത്വം, സുരക്ഷ എന്നിവയ്ക്ക് വേണ്ടുന്ന എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്.

      വീട്ടില്‍ മാതാപിതാക്കള്‍ എങ്ങനെയാണോ കുട്ടികളെ നോക്കുന്നത് അതുപോലെയായിരിക്കും അധ്യാപകരും സ്‌കൂളിലെ ജീവനക്കാരും കുട്ടികളെ നോക്കുക. കുട്ടികളുടെ ആരോഗ്യത്തിന് സംരക്ഷണം നല്‍കുന്ന പ്രോട്ടോക്കോള്‍ കൃത്യമായി നടപ്പിലാക്കും. കുട്ടികളുടെ യാത്രയ്ക്ക് പ്രശ്‌നങ്ങളുണ്ടാകില്ലെന്നും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

      ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന മാര്‍ഗരേഖ അനുസരിച്ചാണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക. ഇതില്‍ എന്തെങ്കിലും മാറ്റം വേണമെങ്കില്‍ പോരായ്മകള്‍ പരിഹരിക്കാന്‍ ഉന്നതതലയോഗം ആദ്യ ആഴ്ചകള്‍ക്ക് ശേഷം ചേരും.

      Also Read-Car Accident | മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണർ അപ്പ് അഞ്ജനയും വാഹനാപകടത്തില്‍ മരിച്ചു

      രക്ഷിതാക്കളുടെ ആശങ്ക സ്വഭാവികമാണ്. ഉത്കണ്ഠയുള്ളവര്‍ അത് പരിഹരിക്കുന്നവരെ കുട്ടികളെ സ്‌കൂളുകളില്‍ അയക്കേണ്ടതില്ല. അവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടെന്നും ഹാജര്‍ നഷ്ടമാകില്ലെന്ന് മന്ത്രി വ്യക്തമാക്കി.

      Season Ticket | റിസര്‍വേഷനില്ലാത്ത ട്രെയിനുകളില്‍ ഇന്നു മുതല്‍ സീസണ്‍ ടിക്കറ്റില്‍ യാത്ര ചെയ്യാം

      റിസര്‍വേഷനില്ലാതെ സഞ്ചരിക്കാതെ എക്‌സ്പ്രസ് ട്രെയിനുകളില്‍(Train) ഇന്നു മുതല്‍ സീസണ്‍ ടിക്കറ്റില്‍(Season Ticket) യാത്ര ചെയ്യാം. ജനറല്‍ കോച്ചുകളിലാണ് ഇന്നു മുതല്‍ സീസണ്‍ ടിക്കറ്റ് പുനഃസ്ഥാപിക്കുന്നത്. അണ്‍ റിസര്‍വ്ഡ് സിസ്റ്റം ഇന്‍ മൊബൈല്‍(UTS) ഇന്നുമുതല്‍ പ്രവര്‍ത്തനസജ്ജമാകും. ജനസാധരണ്‍ ടിക്കറ്റ് ബുക്കിങ് സേവക്(JTBS) കേന്ദ്രങ്ങളും തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

      2020 മര്‍ച്ച് 24ന് ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ സീസണ്‍ ടിക്കറ്റുകളില്‍ 20 ദിവസം സഞ്ചരിക്കാന്‍ ബാക്കിയുണ്ടെങ്കില്‍ പുതുക്കുമ്പോള്‍ അവ പുനഃസ്ഥാപിച്ചുകിട്ടും.

      കണ്ണൂര്‍-കോയമ്പത്തൂര്‍, എറണാകുളം-കണ്ണൂര്‍, കണ്ണൂര്‍-ആലപ്പുഴ, കോട്ടയം-നിലമ്പൂര്‍ റോഡ്, തിരുവനന്തപുരം-എറണാകുളം,തിരുവനന്തപുരം-ഷൊര്‍ണൂര്‍, തിരുവനന്തപുരം-തിരുച്ചിറപ്പള്ളി, രാമേശ്വരം-തിരുച്ചിറപ്പള്ളി, ചെന്നൈ സെന്‍ട്രല്‍-ജോലാര്‍പ്പേട്ട, തിരുവനന്തപുരം-ഗുരുവായൂര്‍, നാഗര്‍കോവില്‍-കോട്ടയം, പാലക്കാട് ടൗണ്‍-തിരുച്ചിറപ്പള്ളി എന്നീ തീവണ്ടികളിലാണ് തിങ്കളാഴ്ചമുതല്‍ യു.ടി.എസ്., സീസണ്‍ ടിക്കറ്റുകള്‍ പുനഃസ്ഥാപിക്കുക.

      Also Read-School Reopening | 20 മാസത്തിനു ശേഷം കുട്ടികള്‍ സ്‌കൂളിലേക്ക്; പ്രവേശനോത്സവത്തോടെ സ്വീകരിക്കാന്‍ സംസ്ഥാനം പൂര്‍ണസജ്ജം

      മംഗളൂരു-കോയമ്പത്തൂര്‍ നാഗര്‍കോവില്‍-കോയമ്പത്തൂര്‍ എന്നീ തീവണ്ടികളില്‍ ഈ മാസം പത്തുമുതലാണ് ജനറല്‍ കോച്ചുകളുണ്ടാകുക. കോവിഡ് വ്യാപനത്തിനുശേഷം പൂര്‍ണമായും റിസര്‍വ്ഡ് കോച്ചുകളായി സര്‍വീസ് നടത്തിയിരുന്ന തീവണ്ടികളില്‍ ഘട്ടം ഘട്ടമായി ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കാന്‍ ഒക്ടോബര്‍ 25-നാണ് തീരുമാനിച്ചിരുന്നത്.
      Published by:Jayesh Krishnan
      First published:
      )}