• HOME
  • »
  • NEWS
  • »
  • kerala
  • »
  • Edappal Flyover | 'എടപ്പാള്‍ ഓട്ടം ഇനി മേല്‍പ്പാലത്തിലൂടെ'; ഉദ്ഘാടനത്തിന് മുന്‍പ് ട്രോളുമായി വി ശിവന്‍കുട്ടി

Edappal Flyover | 'എടപ്പാള്‍ ഓട്ടം ഇനി മേല്‍പ്പാലത്തിലൂടെ'; ഉദ്ഘാടനത്തിന് മുന്‍പ് ട്രോളുമായി വി ശിവന്‍കുട്ടി

ശബരിമല യുവതി പ്രവേശനിത്തിനെതിരെ കര്‍മ്മ സമിതി നടത്തിയ പ്രതിഷേധത്തിനിടെ ഉണ്ടായ എടപ്പാള്‍ ഓട്ടം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

  • Share this:
എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനത്തിനായി ഒരുങ്ങിയിരിക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായ എടപ്പാള്‍ ഓട്ടം ഓമ്മിപ്പിച്ച് മന്ത്രി വി ശിവന്‍കുട്ടി. ശനിയാഴ്ച രാവിലെയാണ് എടപ്പാള്‍ മേല്‍പ്പാലം തുറന്നുകൊടുക്കുക. 'എടപ്പാള്‍ ഓട്ടം ഇനി മേല്‍പ്പാലത്തിലൂടെ..' എന്നായിരുന്നു ചിത്രം പങ്കുവെച്ചു കൊണ്ട് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.

ശബരിമല യുവതി പ്രവേശനിത്തിനെതിരെ കര്‍മ്മ സമിതി നടത്തിയ പ്രതിഷേധത്തിനിടെ ഉണ്ടായ എടപ്പാള്‍ ഓട്ടം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എടപ്പാള്‍ ജംഗ്ഷനില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയപ്പോഴായിരുന്നു കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ ഓടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു.

ഇത് പിന്നീട് എടപ്പാള്‍ ഓട്ടം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിന് കാരണമായിരുന്നു. നാളെ രാവിലെ 10ന് മന്ത്രി മുഹമ്മദ് റിയാസ് എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനം ചെയ്യും. പാലം യാഥാര്‍ഥ്യമായതോടെ എടപ്പാളിലെ ഗതാഗത തടസത്തിന് പരിഹാരമാകും. പാലത്തിന്റെ നാട മുറിക്കല്‍ പരിപാടിക്ക് ശേഷം കുറ്റിപ്പുറം റോഡില്‍ ബൈപാസ് റോഡിന് ഏതിര്‍വശത്തെ ഒഴിഞ്ഞ സ്ഥലത്താണ് ഔദ്യോഗിക ചടങ്ങുകള്‍ സംഘടിപ്പിക്കുക. ചടങ്ങില്‍ കെ ടി ജലീല്‍ എംഎല്‍എ അധ്യക്ഷനാകും.


മന്ത്രിമാരായ വി അബ്ദുറഹിമാന്‍, കെ എന്‍ ബാലഗോപാല്‍, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, എംഎല്‍എമാരായ പി നന്ദകുമാര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ തുടങ്ങിയ ജനപ്രതിനിധികളും വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികളും വ്യാപാരികളും നാട്ടുകാരും പരിപാടിയില്‍ പങ്കാളികളാകും. 13.6 കോടി രൂപ ചെലവിലാണ് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്.

Also Read-Actress Attack case | പ്രോസിക്യൂഷന് തിരിച്ചടി; വാദത്തിന് ബലം കിട്ടാനാണോ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത്? ഹൈക്കോടതി

ജില്ലയിലെ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായുള്ള ആദ്യ മേല്‍പ്പാലമാണ് എടപ്പാളില്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുള്ളത്. കിഫ്ബിയില്‍ നിന്ന് തുക ചെലവഴിച്ചാണ് എടപ്പാള്‍ ജംങ്ഷനില്‍ കോഴിക്കോട് തൃശൂര്‍ റോഡിനുമുകളിലൂടെയുള്ള മേല്‍പ്പാല നിര്‍മാണം. പൂര്‍ണമായും സര്‍ക്കാര്‍ സ്ഥലത്തുകൂടിയാണ് പദ്ധതി കടന്നുപോകുന്നത്.
Published by:Jayesh Krishnan
First published: