• HOME
  • »
  • NEWS
  • »
  • kerala
  • »
  • Veena George | പോകേണ്ടത് കൊറ്റാര്‍കാവില്‍ എത്തിയത് ചെറുകോലില്‍; മന്ത്രി വീണാ ജോര്‍ജിന് വേദി മാറി, സുരക്ഷാ വീഴ്ച

Veena George | പോകേണ്ടത് കൊറ്റാര്‍കാവില്‍ എത്തിയത് ചെറുകോലില്‍; മന്ത്രി വീണാ ജോര്‍ജിന് വേദി മാറി, സുരക്ഷാ വീഴ്ച

വേദിയിലെത്തി ഏതാനും നിമിഷങ്ങള്‍ക്ക് ശേഷമാണ് ആരോഗ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയല്ലെന്ന് മനസ്സിലായത്.

  • Share this:
    മാവേലിക്കരയില്‍ ആത്മബോധോദയ സംഘം സംഘടിപ്പിച്ച പരിപാടിയിക്കിടെ വേദി മാറി കയറി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാവേലിക്കര കൊറ്റാര്‍കാവിലെ പരിപാടിക്കു പകരം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടകനായ ചെറുകോലിലെ പരിപാടിയിലേക്കാണ് പോലീസ് സംഘം മന്ത്രി വീണാ ജോര്‍ജിനെ എത്തിച്ചത്.

    ആത്മബോധോദയ സംഘം മാവേലിക്കര ചെറുകോലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ളയായിരുന്നു ഉദ്ഘാടകന്‍. കൊടിക്കുന്നില്‍ സുരേഷ് എംപി, ശുഭനന്ദാശ്രമാധിപതി ദേവാനന്ദ ഗുരുദേവൻ, ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവറിയോസ് തുടങ്ങി മുന്‍കൂട്ടി നിശ്ചയിച്ചവര്‍ മാത്രമായിരുന്നു വേദിയിലുണ്ടായിരുന്നത്.

    ഗവര്‍ണറുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷമായിരുന്നു അവിചാരിതമായി ആരോഗ്യമന്ത്രി വേദിയിലേക്ക് കടന്നുവന്നത്. . വേദിയിലെത്തി ഏതാനും നിമിഷങ്ങള്‍ക്ക് ശേഷമാണ് ആരോഗ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയല്ലെന്ന് മനസ്സിലായത്. കൊടിക്കുന്നില്‍ സുരേഷ് എംപി വിവരം സൂചിപ്പിച്ചതോടെ മന്ത്രി ഉടന്‍ തന്നെ വേദിയില്‍നിന്ന് മടങ്ങുകയും ചെയ്തു.

    എല്ലാവരുമായി സൗഹൃദം പങ്കിട്ട ശേഷമാണ് മന്ത്രി വേദി വിട്ടത്. ആത്മബോധോദയ സംഘം മാവേലിക്കര കൊറ്റാര്‍ക്കാവില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മന്ത്രിക്ക് പങ്കെടുക്കേണ്ടിയിരുന്നത്. ഗുരുതരമായ പ്രോട്ടോകോള്‍ ലംഘനവും സുരക്ഷാ വീഴ്ചയുമാണ് പോലീസിന്റെ പിഴവിലൂടെ ഉണ്ടായതെന്നാണു വിമര്‍ശനം.

    190 സ്ഥാപനങ്ങളില്‍ പരിശോധന; 16 കടകള്‍ക്കെതിരെ നടപടി; പരിശോധന ജ്യൂസ് കടകളിലും


    തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാമ്പയിന്റെ ഭാഗമായി 190 കടകള്‍ പരിശോധിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 16 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 59 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 20 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 8 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.

    കഴിഞ്ഞ 10 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 2373 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 217 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 776 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 334 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 193 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.

    ജ്യൂസ് കടകളിലെ പ്രത്യേക പരിശോധന ആരംഭിച്ചിട്ടുണ്ട്. കടയുടെ വൃത്തി പ്രധാനമാണ്. പഴങ്ങള്‍, വെള്ളം, ഐസ്, കളര്‍ എന്നിവ പരിശോധിക്കും. പരിശോധനയോടൊപ്പം ബോധവത്ക്കരണം ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് സ്‌ക്വാഡിന്റെ അവലോകന യോഗം നടത്തുന്നതാണ്. 199 ജ്യൂസ് കടകളാണ് പരിശോധിച്ചത്.

    4 ജ്യൂസ് കടയ്ക്കെതിരെ നടപടി സ്വീകരിച്ചു. 6 സര്‍വയലന്‍സ് സാമ്പിള്‍ ശേഖരിച്ചു. 27 കടകള്‍ക്ക് നോട്ടീസ് നല്‍കി. ഉപയോഗ ശൂന്യമായ 88 പാല്‍ പാക്കറ്റുകള്‍, 16 കിലോഗ്രാം പഴങ്ങള്‍, 5 കിലോഗ്രാം ഈന്തപ്പഴം, 12 കുപ്പി തേന്‍ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.

    ഹോട്ടലുകളിലേയും സ്ഥാപനങ്ങളിലേയും ഭക്ഷ്യ സുരക്ഷാ പരിശോധന തുടരുന്നതാണ്. ഇതോടൊപ്പം മീനിലെ മായം കണ്ടെത്താനുള്ള ഓപ്പറേഷന്‍ മത്സ്യയും ശര്‍ക്കരയില്‍ മായം കണ്ടെത്താനുള്ള ഓപ്പറേഷന്‍ ജാഗറിയും തുടരുന്നു. ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് ശക്തമായ പരിശോധന നടത്തി വരുന്നു.

    ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6361 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4255 പരിശോധനകളില്‍ 2296 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 90 പേര്‍ക്ക് നോട്ടീസ് നല്‍കി. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 544 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 5 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
    Published by:Arun krishna
    First published: