നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെതിരെ (Chittayam Gopakumar) മന്ത്രി വീണാ ജോര്‍ജ് (Veena George) എല്‍ഡിഎഫിന് പരാതി നല്കി. ചിറ്റയം ഗോപകുമാറിന് ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് മന്ത്രി ആരോപിച്ചു. അസത്യങ്ങളും ആക്ഷേപങ്ങളും പ്രചരിപ്പിക്കുകയാണ്. ലൈംഗികാതിക്രമ പരാതിയില്‍ ആരോഗ്യവകുപ്പ് എടുത്ത നടപടികളെ ചിറ്റയം എതിര്‍ത്തതായി ചൂണ്ടിക്കാട്ടിയ മന്ത്രി, ചിറ്റയം രാഷ്ട്രീയ മര്യാദ പാലിച്ചില്ലെന്നും ആരോപിച്ചു.
എംഎല്‍എമാരുടെ യോഗത്തിലും ഇടതു മുന്നണിയിലും പറയാത്ത കാര്യങ്ങളാണ് ചിറ്റയം ഗോപകുമാർ പരസ്യമായി പറയുന്നത്. അദ്ദേഹം വിളിച്ചപ്പോൾ ഞാൻ ഫോണ്‍ എടുത്തില്ലെന്ന ആരോപണം തെറ്റാണ്. ഇക്കാര്യത്തിൽ ചിറ്റയത്തിന്റെ ഫോണ്‍രേഖ പരിശോധിക്കണം. മുന്നണിയിലെ അനാവശ്യ വിവാദങ്ങള്‍ പ്രവര്‍ത്തകരെ ബാധിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
Also Read- മന്ത്രി വീണാ ജോർജിനെതിരേ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ; 'എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിൽ പരാജയം'
മന്ത്രി വീണാ ജോര്‍ജിനെതിരെ കടുത്ത വിമര്‍ശനവുമായി ചിറ്റയം ഗോപകുമാര്‍ രംഗത്തെത്തിയിരുന്നു. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി എംഎല്‍എമാരെ ഏകോപിപ്പിക്കുന്നതില്‍ പരാജയമാണെന്നാണ് ഡെപ്യൂട്ടി സ്പീക്കറുടെ ആരോപണം. ജില്ലയില്‍ നടക്കുന്ന പരിപാടികളിലേക്ക് ക്ഷണിക്കാത്ത സാഹചര്യത്തിലാണ് ചിറ്റയം ഗോപകുമാറിന്റെ വിമർശനം. വിഷയം ഇടതുമുന്നണിയിൽ ഉന്നയിക്കുമെന്നും ചിറ്റയം വ്യക്തമാക്കി.
Also Read- 'ഈ വേദിയിലേക്ക് കടന്ന് വന്നത് ശ്വാസം മുട്ടി'; കേരളത്തിന്റെ വികസനത്തിന് അതിവേഗ യാത്ര സംവിധാനം വേണമെന്ന് കെ വി തോമസ്
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നഗരസഭ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയെ കുറിച്ച് തന്നെ അറിയിച്ചിരുന്നില്ലെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു. അദ്ധ്യക്ഷത വഹിക്കേണ്ട പരിപാടിയെ കുറിച്ച് അറിയിക്കുന്നത് തലേന്ന് രാത്രിയിലാണ്. അതുകൊണ്ടാണ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായ 'എന്റെ കേരളം' പ്രദര്‍ശനമേള ഉദ്ഘാടനത്തില്‍ പങ്കെടുക്കാത്തതെന്നും ചിറ്റയം വ്യക്തമാക്കി. തന്റെ ചിത്രം സര്‍ക്കാര്‍ പരിപാടിയുടെ ഫ്ളെക്സിലും നോട്ടീസിലുമുണ്ടെങ്കിലും ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്പോലും ഇതുപോലെ അവഗണിക്കപ്പെട്ടിട്ടില്ലെന്നും ചിറ്റയം ഗോപകുമാർ പറയുന്നു.
തന്റെ മണ്ഡലമായ അടൂരിലെ പരിപാടികള്‍ പോലും ആരോഗ്യമന്ത്രി അറിയിക്കാറില്ലെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പലതവണ ഫോണ്‍ വിളിച്ചാലും ഫോണെടുക്കാറില്ല. വികസന പദ്ധതികളിലും അകല്‍ച്ചയുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ട് മന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി.
തോമസ് മാസ്റ്റർ എത്ര പെന്ഷന് വാങ്ങുന്നുണ്ട്? അതെങ്കിലും ഓര്‍ക്കണ്ടേ? പദ്മജ വേണുഗോപാല്‍
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചരണത്തിനിറങ്ങിയ മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പദ്മജ വേണുഗോപാല്‍. കെ വി തോമസ് ഇടത് ക്യാംപിലേക്ക് പോയതിൽ അതിശയം തോന്നിയില്ലെന്ന് അവർ പറഞ്ഞു. കെ കരുണാകരന് ഒരു ക്ഷീണം പറ്റിയപ്പോൾ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ സ്ഥലം വിട്ട ആളാണ് തോമസെന്നും അങ്ങനെയുള്ള ഒരാളുടെ കൈയ്യിൽ നിന്ന് ഇതല്ലേ പ്രതീക്ഷിക്കാൻ പറ്റു എന്നും പത്മജ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.
Also Read- 'നിസ്സാര ഹര്‍ജിയുമായി വരാതെ പോയി റോഡും സ്കൂളും ഒരുക്കൂ'; കേരളത്തോട് സുപ്രീംകോടതി
അദ്ദേഹം എത്ര രൂപ പെന്‍ഷനായി വാങ്ങുന്നു, അത് പോലും കോൺഗ്രസ് പാർട്ടി അല്ലെ അദ്ദേഹത്തിന് കൊടുത്തത്? അത് എങ്കിലും അദ്ദേഹം ഓർക്കണ്ടേതല്ലെ എന്നും പദ്മജ കുറിപ്പിലൂടെ ചോദിക്കുന്നു. 30 വര്‍ഷം ഈ മണ്ഡലത്തില്‍ താമസിച്ചിരുന്നയാള്‍ എന്ന നിലയില്‍ തനിക്ക് ഇവിടുത്തെ ആളുകളുടെ മനസ്സറിയാമെന്നും അത് യുഡിഎഫിനൊപ്പമാണെന്നും പദ്മജ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.