പത്തനംതിട്ട: രാഹുൽഗാന്ധിയുടെ ഓഫിസ് ആക്രമണ സംഘത്തിൽപ്പെട്ടയാൾ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് വിശീദീകരണവുമായി വീണാ ജോർജ്.
ഓഫീസ് ആക്രമിച്ച സംഘത്തിൽപ്പെട്ട അവിഷിത് സ്റ്റാഫിൽ നിന്ന് ഒഴിവായ ആളെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങളാൽ ഇയാളെ ഈ മാസമാദ്യം ഒഴിവാക്കിയിരുന്നു. എന്തായാലും ഈ വ്യക്തിയുടെ പങ്ക് അന്വേഷിക്കും.
ആക്രമണത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പത്തനംതിട്ടയിൽ പറഞ്ഞു.
എസ്എഫ്ഐ ക്രിമിനല്‍ സംഘടനയായി മാറിയിരിക്കുകയാണ്. ആരോഗ്യ മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്ത അക്രമിസംഘത്തില്‍ ഉണ്ടായിരുന്നു. കലാപത്തിന് ആഹ്വാനം നല്കി രക്തസാക്ഷിയെ സൃഷ്ടിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.
Also Read-
രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തവരിൽ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫും: വിഡി സതീശൻ
സംഭവത്തിൽ 19 എസ്എഫ്ഐ പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കമുള്ളവരാണ് അറസ്റ്റിലായത്. ഇവരെ റിമാൻഡ് ചെയ്തു.
Also Read-
രാഹുൽ ഗാന്ധിയുടെ ഓഫിസിനു നേരെയുണ്ടായത് അനാവശ്യ ആക്രമണം: ഇപി ജയരാജൻ
കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് വിപി സാനു മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന കമ്മിറ്റിയുടെ അനുവാദത്തോടെയല്ല എസ്എഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ബഫര്‍സോണ്‍ വിഷയത്തില്‍ എസ്എഫ്ഐ ഇടപെടും. എന്നാല്‍ അക്കാര്യത്തില്‍ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതില്‍ യോജിപ്പില്ലെന്നും സാനു പറഞ്ഞു.
എസ്എഫ്ഐ നേതൃത്വത്തെ എകെജി സെന്റററിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ദേശീയ പ്രസിഡന്റ് വിപി സാനുവിനെയും സംസ്ഥാന പ്രസിഡന്റ് അനുശ്രീയെയുമാണ് വിളിച്ചു വരുത്തിയത്.. ആക്രമണത്തെ എസ്എഫ്ഐ ദേശീയ സംസ്ഥാന- നേതൃത്വങ്ങൾ അപലപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.