നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പ്രണയം നിരസിച്ചാല്‍ കൊന്നു കളയുക എന്നത് എത്ര ക്രൂരവും നീചവുമായ മാനസികാസ്ഥയാണ്'; മന്ത്രി വീണാ ജോര്‍ജ്

  'പ്രണയം നിരസിച്ചാല്‍ കൊന്നു കളയുക എന്നത് എത്ര ക്രൂരവും നീചവുമായ മാനസികാസ്ഥയാണ്'; മന്ത്രി വീണാ ജോര്‍ജ്

  പ്രണയമെന്ന് അതിനെ വിളിക്കാന്‍ കഴിയില്ല അതിശക്തമായ ഒരു പൊതുബോധം, യുവതയുടെ പൊതുബോധം അങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.

  ആരോഗ്യമന്ത്രി വീണ ജോർജ്

  ആരോഗ്യമന്ത്രി വീണ ജോർജ്

  • Share this:
   തിരുവനന്തപുരം: കോളജ് വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊന്ന സംഭവം അതിക്രൂരവും നിഷ്ഠൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണെന്ന് ആരോഗ്യ-വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജ്. പ്രണയം നിരസിച്ചതാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രണയം നിരസിച്ചാല്‍ കൊന്നു കളയുക എന്നത് എത്ര ക്രൂരവും നീചവുമായ മാനസികാസ്ഥയാണെന്ന് മന്ത്രി പറഞ്ഞു.

   പ്രണയമെന്ന് അതിനെ വിളിക്കാന്‍ കഴിയില്ല അതിശക്തമായ ഒരു പൊതുബോധം, യുവതയുടെ പൊതുബോധം അങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.

   സമൂഹത്തിലെ എല്ലാ തലങ്ങളിലും ഉള്ളവര്‍ക്കുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വനിത ശിശു വികസനവകുപ്പ് ശക്തമാക്കിയിട്ടുണ്ട്, പ്രത്യേകിച്ച് സമീപ കാലഘട്ടത്തില്‍. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും കൗണ്‍സിലര്‍മാരുടെ സേവനവും കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

   Also Read-'കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല; കത്തി കൊണ്ടുവന്നത് സ്വയം കൈമുറിച്ച് പേടിപ്പിക്കാന്‍'; പ്രതി അഭിഷേക്

   ഇങ്ങനെയുള്ള പ്രശ്‌നങ്ങളിലോ ഭീഷണികളിലോ അകപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് വനിത ശിശുവികസന വകുപ്പിന്റെ മിത്ര 181 ഹെല്‍പ് ലൈനില്‍ ബന്ധപ്പെടാവുന്നതാണ്. പോലീസിന്റെയും നിയമപരമായിട്ടുള്ളതുമായ സഹായവും വനിതാ ശിശു വികസന വകുപ്പ് ഉറപ്പാക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

   പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർഥിനിയെ കഴുത്തറുത്ത് കൊന്നു; സഹപാഠി കസ്റ്റഡിയിൽ

   പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപാതകത്തിൽ സഹപാഠിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോളേജിൽ ഫുഡ് പ്രൊസസിംഗ് ടെക്നോളജി വിദ്യാർത്ഥിനിയായ നിതിനമോൾ കളപ്പുരയ്ക്കൽ(22) ആണ് കൊല്ലപ്പെട്ടത്.

   സഹപാഠിയായ  കൂത്താട്ടുകുളം ഉപ്പാനിയിൽ പുത്തൻപുരയിൽ അഭിഷേക് ബൈജു(20)വിനേയാണ് പൊലീസ് കസ്റ്റഡയിൽ എടുത്തിരിക്കുന്നത്.

   Also Read-'പരസ്പരം വഴക്കിട്ടു; മുടിയ്ക്ക് കുത്തിപ്പിടിച്ച് കഴുത്തിന് വെട്ടി'; ഞെട്ടല്‍ മാറാതെ സുരക്ഷാ ജീവനക്കാരന്‍

   പ്രണയം നിരസിച്ചതാണ് കൊലപാതകത്തിന് കാരണം എന്നാണ് സൂചന. പരീക്ഷ കഴിഞ്ഞ് മടങ്ങി വരികയായിരുന്ന നിതിനയെ അഭിഷേക് ബൈജു കഴുത്തറുത്ത് കൊല്ലുകയായിരുന്നു. തലയോലപറമ്പ് സ്വദേശിനിയാണ് പെൺകുട്ടി. പേപ്പര്‍ കട്ടര്‍ ഉപയോഗിച്ചാണ് കഴുത്തറുത്തതെന്ന് കോട്ടയം എസ്പി ഡി. ശില്‍പ പറഞ്ഞു.

   ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം. മറ്റ് വിദ്യാർത്ഥികൾ നോക്കി നിൽക്കേയായിരുന്നു ആക്രമണം. വിദ്യാർത്ഥിനിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

   Also Read-പരീക്ഷ പൂര്‍ത്തിയാക്കാതെ ഹാളില്‍ നിന്ന് ഇറങ്ങിപ്പോയി; നിഥിനയ്ക്കായി കാത്തു നിന്നു; കൊലയ്ക്ക് ശേഷം ഭാവമാറ്റമില്ലാതെ അഭിഷേക്

   രാവിലെ കാമ്പസിനുള്ളില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. യുവാവ് പെണ്‍കുട്ടിയെ അടിക്കുകയും കഴുത്തിന് കുത്തിപ്പിടിച്ച് താഴേക്ക് കിടത്തുകയും ചെയ്തു. പിന്നാലെ കത്തിയെടുക്കുകയായിരുന്നു.

   കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യംചെയ്തതിന് ശേഷം ആക്രമണത്തിന്റെ കാരണം ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും എസ്.പി അറിയിച്ചു.
   Published by:Jayesh Krishnan
   First published:
   )}