• HOME
 • »
 • NEWS
 • »
 • kerala
 • »
 • Kuthiravattam mental hospital|കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ കാലോചിതമായ പരിഷ്‌കാരം വരുത്തും; മന്ത്രി വീണാ ജോര്‍ജ്

Kuthiravattam mental hospital|കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ കാലോചിതമായ പരിഷ്‌കാരം വരുത്തും; മന്ത്രി വീണാ ജോര്‍ജ്

നിലവിലുള്ള അന്തേവാസികള്‍ക്കനുസൃതമായി സൗകര്യം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കും

 • Share this:
  കോഴിക്കോട്: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് (Veena George)കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം (Kuthiravattam mental hospital)സന്ദര്‍ശിച്ചു. സമീപകാലത്ത് ആശുപത്രിയിലുണ്ടായ ചില സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രി ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയത്. മരണം നടന്ന വാര്‍ഡും സ്ത്രീകളുടെ വാര്‍ഡും മന്ത്രി സന്ദര്‍ശിച്ചു. മാനസികാരോഗ്യമേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ വളരെ പ്രധാനപ്പെട്ട ഇടപെടലുകള്‍ നടത്താന്‍ തീരുമാനമെടുത്തിട്ടുണ്ട്. അതിലൊന്ന് ആശുപത്രിയില്‍ കാലോചിതമായ പരിഷ്‌കാരം വരുത്തുക എന്നതാണ്.

  നിലവിലുള്ള അന്തേവാസികള്‍ക്കനുസൃതമായി സൗകര്യം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കും. അതിനായി ഡിഎസ്എച്ച്ഒ തലത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അടിയന്തര സ്വഭാവമുള്ള പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

  Also Read-ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപെട്ട് യാത്രക്കാരന്‍; കാര്‍ പൂര്‍ണമായും കത്തിനശിച്ചു

  ഡിഎംഒ തല റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. രോഗം മാറിയിട്ടും തിരിച്ചു പോകാന്‍ സാഹചര്യമില്ലാത്തവര്‍ക്കായി എട്ടരക്കോടി രൂപ മുതല്‍ മുടക്കില്‍ ഒരു റീഹാബിലിറ്റേഷന്‍ സെന്റര്‍ നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ഇതു കൂടാതെ മറ്റ് വിഭാഗങ്ങളിലേയും അടിസ്ഥാനസൗകര്യത്തില്‍ സമഗ്രവികസനത്തിനായുള്ള ഇടപടലുകള്‍ നടത്തും- മന്ത്രി പറഞ്ഞു.
  Also Read-എറണാകുളം ഡിസിസി ഓഫീസിൽ ഇഎംഎസും നരേന്ദ്രമോദിയും; കോൺഗ്രസ് ഓഫീസിലെ പുസ്തകശാല

  ആശുപത്രിയില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി. മന്ത്രിയോടൊപ്പം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമര്‍ ഫാറൂഖ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. നവീന്‍, കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. കെ.സി. രമേശന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി.വി. ആശ, ആര്‍എംഒ ഡോ. ഉണ്ണികൃഷ്ണന്‍, ആശുപത്രിയിലെ മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു.

  കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അടുത്തിടെ നിരവധി സുരക്ഷാവീഴ്ച്ചകൾ സംഭവിച്ചിരുന്നു.
  ഫെബ്രുവരി പത്തിന് കുതിരവട്ടത്ത് അന്തേവാസിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മഹാരാഷ്ട്ര സ്വദേശിനിയായ ജിയ റാം ജിലോട്ട് ആണ് മരിച്ചത്. തലേന്ന് രാത്രി അന്തേവാസികൾ തമ്മിൽ തർക്കമുണ്ടായതിന് പിന്നാലെയാണ് ജിയ റാമിനെ മരിച്ച നിലയിൽ കണ്ടത്. പിന്നീട് ഇത് കൊലപാതകമാണെന്ന് കണ്ടെത്തി.

  ഇതിനു പിന്നാലെ നാലോളം അന്തേവാസികൾ ആശുപത്രിയിൽ നിന്ന് ചാടിപ്പോകുകയും ചെയ്തിരുന്നു. കെട്ടിടത്തിന്റെ ഓടു പൊളിച്ചും ചുമര് തുരന്നുമൊക്കെയായിരുന്നു അന്തേവാസികൾ പുറത്തുകടന്നത്.

  സുരക്ഷാ ജീവനക്കാരുടെ വീഴ്‌ചയാണ് അന്തേവാസികൾ രക്ഷപെടാൻ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. എന്നാൽ സ്ഥാപനത്തിൽ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ല എന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. 168 സ്ത്രീകളും 301 പുരുഷന്മാരും അടക്കം 469 അന്തേവാസികളുള്ള കേന്ദ്രത്തിൽ 4 പുരുഷ സുരക്ഷാ ജീവനക്കാർ മാത്രമാണ് ആശുപത്രിയിൽ ഉള്ളത്. നാല് പേരും താത്കാലിക ജീവനക്കാരാണ്.
  Published by:Naseeba TC
  First published: