HOME /NEWS /Kerala / മന്ത്രി വി എൻ വാസവന് ദേഹാസ്വാസ്ഥ്യം; മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

മന്ത്രി വി എൻ വാസവന് ദേഹാസ്വാസ്ഥ്യം; മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

VN Vasavan

VN Vasavan

മന്ത്രിയെ കാർഡിയോ ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

  • Share this:

    തിരുവനന്തപുരം: സഹകരണ മന്ത്രി വി എന്‍ വാസവനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദം കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. മന്ത്രിയെ കാർഡിയോ ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

    കൂടുതൽ പരിശോധനകൾ നടത്തിവരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്ന് നിയമസഭാ സമ്മേളനം നടക്കുന്നതിനിടയിലാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയാണ്. വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘമാണ് മന്ത്രിയെ പരിശോധിക്കുന്നത്. മന്ത്രിയുടെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചേക്കുമെന്ന് സൂചനയുണ്ട്.

    മന്ത്രി മുഹമ്മദ് റിയാസിനെതിരായ വാർത്ത ഷെയർ ചെയ്തു; പൊലീസുകാരന് സസ്പെൻഷൻ

    മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഓണ്‍ലൈൻ പോർട്ടലിൽ വന്ന വാർത്ത വാട്ട്സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ച പൊലീസുകാരന് സസ്പെൻഷൻ. ബേപ്പൂർ സ്റ്റേഷനിലെ എസ് ഐ ഹരീഷ് ബാബുവിനെതിരെയാണ് നടപടി. പൊലീസുകാരുടെ വാട്ട്സാപ്പ് ഗ്രൂപ്പിലാണ് ഹരീഷ് മന്ത്രിക്കെതിരായ വാർത്ത പങ്കുവച്ചത്. ഇതോടെ മേലധികാരികൾ വിശദീകരണം തേടി.

    Also Read- ചരിത്ര വിധിയുമായി കേരള ഹൈക്കോടതി; 'പുരുഷന്റെ ലിംഗം സ്ത്രീശരീരത്തിൽ ഏതു ഭാഗത്ത് പ്രവേശിപ്പിച്ചാലും ബലാത്സംഗം'

    അതേസമയം, ഓൺലൈൻ ക്ലാസിനിടെ മക്കൾ അബദ്ധത്തിൽ പങ്കുവച്ചതാണെന്ന് എസ് ഐ വിശദീകരണം നൽകിയത്. എന്നാൽ എസ്ഐയുടെ വാദം അംഗീകരിക്കപ്പെട്ടില്ല. തുടർന്നാണ് സസ്പെന്റ് ചെയ്ത് ഉത്തരവിറങ്ങിയത്. നേരത്തെ സമാനമായ രീതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വാർത്തകളും പോസ്റ്റുകളും ഷെയർ ചെയ്തതതിനും നിരവധി പൊലീസുകാർക്ക് സസ്പെൻഷൻ ലഭിച്ചിരുന്നു.

    കോവിഡ് രണ്ടാം തരംഗവും കേരളത്തിന്റെ സമ്പദ്ഘടനയെ തകർത്തെന്ന് ധനമന്ത്രി

    കോവിഡും അതിനെ തുടർന്നുള്ള അടച്ചിടലും ഈ സാമ്പത്തിക വർഷവും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 2020-21ൽ ബജറ്റ് എസ്റ്റിമേറ്റിൽ പ്രതീക്ഷിച്ചതിനെക്കാൾ 18.77 ശതമാനം ഇടിവ് ഉണ്ടായിട്ടുണ്ട്. 2021-22ൽ റവന്യൂ വരുമാനത്തിന്റെ 40.67 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഉയർന്ന കോവി‍ഡ് കേസുകൾ അനിവാര്യമാക്കിയ ലോക്ക്ഡൗണിന്റെ അനന്തര ഫലങ്ങൾ ഇതിന് പ്രതിബന്ധം ഉണ്ടാക്കും. അധിക ചെലവ് ബാധ്യതകൾക്കൊപ്പം സംസ്ഥാന സാമ്പത്തിക സ്ഥിതിക്ക് ഉയർന്ന വരുമാന കമ്മിയും ധനകമ്മിയും ഉണ്ടാകാൻ ഇടയുണ്ട്. വാക്സിനേഷനിലൂടെ കോവിഡ് നിയന്ത്രിച്ചു കഴിഞ്ഞാൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി നിയമസഭയിൽ പറഞ്ഞു.

    മഹാപ്രളയങ്ങളും കോവിഡും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ വലിയ ആഘാതമുണ്ടാക്കി. ആസൂത്രണ ബോർഡ് വിലയിരുത്തലനുസരിച്ച് 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലെ പ്രതീക്ഷിത നഷ്ടം 80,000 കോടിയാണ്. കോവിഡ് വിദഗ്ധ സമിതി റിപ്പോർട്ട് പ്രകാരം റവന്യൂ വരുമാനത്തിൽ 33,456 കോടി രൂപയുടെ കുറവുണ്ടാകുമെന്നും കണക്കാക്കിയിട്ടുണ്ട്.

    കോവിഡ് സംസ്ഥാന സാമ്പത്തിക മേഖലയിൽ സൃഷ്ടിച്ചുള്ള പ്രത്യാഘാതം കാരണം കഴിഞ്ഞ വർഷം മൊത്തം ആഭ്യന്തര ഉത്പാദനം 3.82 ശതമാനം കുറയുമെന്ന് കണക്കാക്കിയിരുന്നു. 2021-22ൽ 6.6 ശതമാനം വളർച്ച പ്രതീക്ഷിച്ചിരുന്നു എങ്കിലും കോവിഡ് രണ്ടാംതരംഗം ഈ പ്രതീക്ഷയ്ക്കും പ്രതിസന്ധിയുണ്ടാക്കും. ജിഎസ്ഡിപി വളർച്ചയിലെ മാന്ദ്യം സ്വാഭാവികമായും സംസ്ഥാന റവന്യൂവരുമാനത്തിൽ പ്രതികൂല ഫലമാകും കൊണ്ടുവരികയെന്നും മന്ത്രി പറഞ്ഞു.

    First published:

    Tags: Kerala assembly, Trivandrum medical college, V N Vasavan