നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • താഴത്തങ്ങാടി ഇമാമുമായി മന്ത്രി വിഎൻവാസവൻ കൂടിക്കാഴ്ച നടത്തി; തങ്ങൾക്കുണ്ടായ വേദന മന്ത്രിയോട് പങ്കുവെച്ചെന്ന് ഇമാം

  താഴത്തങ്ങാടി ഇമാമുമായി മന്ത്രി വിഎൻവാസവൻ കൂടിക്കാഴ്ച നടത്തി; തങ്ങൾക്കുണ്ടായ വേദന മന്ത്രിയോട് പങ്കുവെച്ചെന്ന് ഇമാം

  പാലാ ബിഷപ്പിനെ മാത്രം കണ്ട മന്ത്രിയുടെ നടപടിയില്‍ ദുഃഖമുണ്ട് എന്നായിരുന്നു അന്ന് താഴത്തങ്ങാടി മാം ഷംസുദ്ദീന്‍ മന്നാനി ഇലവുപാലം പ്രതികരിച്ചത്.

  • Share this:
  കോട്ടയം:പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിവാദ പ്രസ്താവനയെ തുടര്‍ന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍ ബിഷപ്പ് ഹൗസിലെത്തി കൂടിക്കാഴ്ച നടത്തിയത് ഏറെ വിവാദമായിരുന്നു. ബിഷപ്പ് ഹൗസിലെ കൂടിക്കാഴ്ചയ്ക്കുശേഷം മന്ത്രി വി എന്‍ വാസവന്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദങ്ങള്‍ക്ക് കാരണമായത്. പാലാ ബിഷപ്പിനെ പണ്ഡിതന്‍ എന്ന് വിശേഷിപ്പിച്ച വി എന്‍ വാസവന്റെ നടപടി. സിപിഎം നേതൃത്വത്തിനും തലവേദനയായിരുന്നു. മുസ്ലിം ലീഗും വിവിധ മുസ്ലിം സംഘടനകളും വി എന്‍ വാസവന്‍ നടത്തിയ നീക്കത്തെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. അതിനു പിന്നാലെയാണ് താഴത്തങ്ങാടി ഇമാം ഷംസുദ്ദീന്‍ മന്നാനി ഇലവു പാലത്തെ ഇന്ന് മന്ത്രി വി എന്‍ വാസവന്‍ സന്ദര്‍ശിച്ചത്.

  രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള സന്ദര്‍ശനം ആണ് മന്ത്രി വി എന്‍ വാസവന്‍ നടത്തിയത്. പാലാ ബിഷപ്പിനെ മാത്രം കണ്ട മന്ത്രിയുടെ നടപടിയില്‍ ദുഃഖമുണ്ട് എന്നായിരുന്നു അന്ന് താഴത്തങ്ങാടി മാം ഷംസുദ്ദീന്‍ മന്നാനി ഇലവുപാലം പ്രതികരിച്ചത്. ബിഷപ്പിനെ പരാമര്‍ശങ്ങളില്‍ പ്രശ്‌നങ്ങളില്ല എന്നും അതിന് ഉപയോഗിക്കുന്നവരാണ് തീവ്രവാദ രീതി മുന്നോട്ടുവെക്കുന്നത് എന്നും വി എന്‍ വാസവന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ബിഷപ്പിനെ എതിര്‍ക്കുന്ന ബാക്കി എല്ലാവരെയും തീവ്രവാദികള്‍ ആക്കിയ നടപടിയാണ് മന്ത്രി വി എന്‍ വാസവന്‍ സ്വീകരിച്ചതെന്ന് മുസ്ലിം ലീഗും മുസ്ലിം സംഘടനകളും ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ വിവാദം തണുപ്പിക്കാനുള്ള മന്ത്രിയുടെ നിര്‍ണായക നീക്കം.

  താഴത്തങ്ങാടി ജുമാമസ്ജിദ് പള്ളിയില്‍ എത്തിയാണ് ഇമാം ഷംസുദ്ദീന്‍ മന്നാനി ഇലവ് പാലത്തെ മന്ത്രി വി എന്‍ വാസവന്‍ സന്ദര്‍ശിച്ചത്. സംഭവത്തില്‍ പാലാ ബിഷപ്‌സ് ഹൗസില്‍ സന്ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മന്ത്രി വി എന്‍ വാസവന്‍ ഇമാമിനെ ധരിപ്പിച്ചു. മുന്‍പ് രണ്ടു തവണ തന്നെ വിളിച്ചപ്പോഴും തനിക്ക് പോകാന്‍ ആയിരുന്നില്ല എന്ന് വാസവന്‍ ഇമാമിനോട് പറഞ്ഞു. ഇക്കാര്യത്തില്‍ എന്തെങ്കിലും വിരോധം കൊണ്ട് വരാതിരുന്നത് ആണ് എന്ന് സംശയം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ബിഷപ്‌സ് ഹൗസില്‍ സന്ദര്‍ശനം നടത്തിയത് എന്നും വി എന്‍ വാസവന്‍ ഇമാമിനോട് പറയുന്നുണ്ട്. പാലാ ബിഷപ്പിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട് നിലപാട് പറയേണ്ടത് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കൃത്യമായ നിലപാട് അവതരിപ്പിച്ചിട്ടുണ്ട് എന്നും വി എന്‍ വാസവന്‍ ഇമാമിനോട് പറഞ്ഞു.

  മന്ത്രിയുടെ സന്ദര്‍ശനത്തില്‍ വിശ്വാസികള്‍ക്കുള്ള സംശയം താഴത്തങ്ങാടി ഇമാം അദ്ദേഹത്തെ ധരിപ്പിച്ചു. പാലാ ബിഷപ്പ് വിശുദ്ധമായ ജിഹാദ് എന്ന പദത്തെ ദുരുപയോഗം ചെയ്തതില്‍ ആണ് മുസ്ലിം സംഘടനകള്‍ക്ക് കൃത്യമായ എതിര്‍പ്പുള്ളത് എന്നും ഇമാം മന്ത്രിയോട് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന് മതനിരപേക്ഷ സമീപനം ആണ് ഉള്ളത് എന്ന് മന്ത്രി പറയുന്നുണ്ട്. ഏതായാലും മാധ്യമങ്ങളുടെ അസാന്നിധ്യത്തില്‍ ആണ് മന്ത്രി വി എന്‍ വാസവന്‍ ഇന്ന് താഴത്തങ്ങാടി പള്ളിയിലെത്തിയത്.
  Published by:Jayashankar AV
  First published: