6000 വീടുകൾ ഒരുക്കി; പ്രവാസികളെ സ്വീകരിക്കാൻ എറണാകുളം സജ്ജമെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ

പഞ്ചായത്ത് പ്രദേശങ്ങളിൽ 4701 വീടുകൾ കണ്ടെത്തിയിട്ടുണ്ട്. കോർപറേഷൻ, മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ തയാറെടുപ്പുകൾ തിങ്കളാഴ്ചയോടെ പൂർത്തിയാകും.

News18 Malayalam | news18-malayalam
Updated: April 25, 2020, 2:57 PM IST
6000 വീടുകൾ ഒരുക്കി; പ്രവാസികളെ സ്വീകരിക്കാൻ എറണാകുളം സജ്ജമെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ
വി.എസ് സുനിൽ കുമാർ
  • Share this:
കൊച്ചി: പ്രവാസി മലയാളികളെ  സ്വീകരിക്കാൻ എറണാകുളം ജില്ല പൂർണ്ണ സജ്ജമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ. പ്രവാസികളെ താമസിപ്പിക്കാൻ 6000 വീടുകളും ഫ്ലാറ്റുകളും ഒരുക്കിയിട്ടുണ്ടെന്നും തിങ്കളാഴ്ചയോടെ തയ്യാറെടുപ്പുകൾ പൂർത്തിയാകുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരികെയെത്തിക്കുന്ന പ്രവാസികളെ സ്വീകരിക്കാൻ നടത്തിയ തയ്യാറെടുപ്പുകൾ വിശദീകരിക്കാൻ ആവശ്യപ്പെട്ട് വിദേശകാര്യ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
BEST PERFORMING STORIES:'രാവിലെ 6 മുതൽ രാത്രി 10 വരെ പുറത്തിറങ്ങാൻ പൊലീസ് അനുമതി വേണ്ട'; നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് UAE[NEWS]പാർപ്പിട മേഖലയിലെ കടകൾ തുറക്കാം; മാളുകൾക്കും ഹോട്ട് സ്പോട്ടുകൾക്കും ഇളവില്ല; കേന്ദ്ര ഉത്തരവിറങ്ങി [NEWS]സ്​കൂളുകളിൽ മുഖാവരണം ഇനി നിർബന്ധം; നിർദ്ദേശം ആരോഗ്യ വകുപ്പിന്റേത് [NEWS]

മ‌ങ്ങിയെത്തുന്നവർക്ക് 7000 മുറികളാണ് ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ പഞ്ചായത്ത് പ്രദേശങ്ങളിൽ 4701 വീടുകൾ കണ്ടെത്തിയിട്ടുണ്ട്. കോർപറേഷൻ, മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ തയാറെടുപ്പുകൾ തിങ്കളാഴ്ചയോടെ പൂർത്തിയാകും. ആകെ 6000 വീടുകളും ഫ്ലാറ്റുകളും ഒരുക്കിയിട്ടുണ്ട്. ഒരു വീട്ടിൽ നാലു പേർ എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വിമാനത്താവളത്തിലെ ക്രമീകരണങ്ങൾ മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
;
First published: April 25, 2020, 2:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading