• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മുഖ്യമന്ത്രി ചികിൽസയ്ക്കു പോയി; സർക്കാർ തീരുമാനങ്ങളിൽ മന്ത്രിമാർക്ക് ഭിന്നാഭിപ്രായം

news18india
Updated: September 4, 2018, 11:15 PM IST
മുഖ്യമന്ത്രി ചികിൽസയ്ക്കു പോയി; സർക്കാർ തീരുമാനങ്ങളിൽ മന്ത്രിമാർക്ക് ഭിന്നാഭിപ്രായം
news18india
Updated: September 4, 2018, 11:15 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി ചികില്‍സയ്ക്കു പോയതിനു പിന്നാലെ സര്‍ക്കാര്‍ തീരുമാനങ്ങളില്‍ ഭിന്നാഭിപ്രായവുമായി മന്ത്രിമാര്‍. യുവജനോല്‍സവവും ചലച്ചിത്രമേളയും ഒഴിവാക്കാനുള്ള പൊതുഭരണവകുപ്പിന്‍റെ ഉത്തരവിനെച്ചൊല്ലിയാണ് പുതിയ വിവാദം. ഉത്തരവിനെതിരെ മന്ത്രി എകെ ബാലന്‍ പരസ്യമായി രംഗത്തു വന്നപ്പോള്‍, ആഘോഷങ്ങള്‍ വേണ്ടന്നത് സര്‍ക്കാര്‍ നിലപാടെന്നാണ് ഇപി ജയരാജന്‍റെ നിലപാട്. മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണവകുപ്പിന്‍റെ ഉത്തരവിനെചൊല്ലിയുള്ള തര്‍ക്കം സര്‍ക്കാര്‍തലത്തില്‍ വലിയ ആശയകുഴപ്പത്തിനും ഇടയാക്കിയിട്ടുണ്ട്.

കലോത്സവം ഉണ്ടെന്ന് ഡി.പി.ഐ; ഒരു വര്‍ഷത്തേക്ക് ഒന്നും വേണ്ടെന്ന് ഹജൂര്‍ കച്ചേരി; വ്യക്തതയില്ലാതെ മന്ത്രിമാര്‍; കണ്‍ഫ്യൂഷനിലായി ജനം

ഒരുവര്‍ഷത്തേക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ എല്ലാ ആഘോഷങ്ങളും വേണ്ടെന്നു വെയ്ക്കുന്നുവെന്നാണ് പൊതുഭരണവകുപ്പിന്‍റെ ഉത്തരവ്. സ്‌കൂള്‍ യുവജനോല്‍സവും ചലച്ചിത്രോല്‍സവവും കേരളാ ട്രാവല്‍മാര്‍ട്ട് ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര പരിപാടികളുമടക്കം റദ്ദാക്കുന്നതായി ഉത്തരവില്‍ പറയുന്നു. തീരുമാനം വന്നതിന് പിന്നാലെ മന്ത്രി എകെ ബാലന്‍ പരസ്യമായി അതൃപ്തി അറിയിച്ചു. ചലച്ചിത്രമേള വേണ്ടന്നുവെച്ചതാണ് എകെ ബാലനെ പെട്ടെന്ന് പ്രകോപിപ്പിച്ചതെങ്കിലും പൊതുഭരണവകുപ്പിന്‍റെ ഉത്തരവിന്‍റെ ഉള്ളടക്കത്തെ തന്നെ മന്ത്രി ചോദ്യം ചെയ്യുകയാണ്.

സര്‍ക്കാര്‍ തീരുമാനത്തെ ഉദ്യോഗസ്ഥര്‍ തെറ്റായി വ്യാഖ്യാനിച്ചെന്നാണ് മന്ത്രി ബാലന്‍ പറയുന്നത്. പക്ഷേ, ആഘോഷം വേണ്ടെന്നത് സർക്കാര്‍ തീരുമാനമാണെന്നാണ് ഇപി ജയരാജന്‍റെ മറുപടി.

ചലച്ചിത്രമേള റദ്ദാക്കിയതിൽ എ.കെ ബാലന് അതൃപ്തി; ചീഫ് സെക്രട്ടറിക്ക് കത്തയച്ചു

മുഖ്യമന്ത്രിയുടെ കീഴിലുളള പൊതുഭരണവകുപ്പിന്‍റെ ഉത്തരവിനെതിരെയാണ് നിയമമന്ത്രി രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ഉടലെടുത്ത ഭിന്നത സര്‍ക്കാര്‍തലത്തിലും വലിയ ആശയകുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. മന്ത്രിസഭയിലെ മുതിർന്ന അംഗങ്ങള്‍ക്കിടയിലുണ്ടായ ഭിന്നതയില്‍ വ്യത്യസ്ത നിലപാടെടുത്ത മന്ത്രിമാരുമുണ്ട്. പ്രളയദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ആഘോഷം വേണ്ടെന്നു വെയ്ക്കണമെന്നാണ് കെടി ജലീലിന്‍റെ നിലപാട്. എന്നാല്‍, പൊതുഭരണവകുപ്പിന്‍റെ ഉത്തരവ് പ്രതിസന്ധിയുണ്ടാക്കുമെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ വാദം.

ഒരു വർഷത്തേക്ക് ആഘോഷങ്ങളില്ല; സ്കൂൾ കലോത്സവവും ചലച്ചിത്രമേളയും റദ്ദാക്കി

അതേസമയം, ചലച്ചിത്രമേള വേണ്ടെന്നുവെച്ച തീരുമാനത്തെ ചലച്ചിത്രഅക്കാദമിയും എതിര്‍ക്കുകയാണ്. ആര്‍ഭാടം ഇല്ലാതെയും മേള സംഘടിപ്പിക്കാം എന്നായിരുന്നു അക്കാദമി ചെയര്‍മാന്‍ കമലിന്‍റെ പ്രതികരണം. സ്‌കൂള്‍, സര്‍വ്വകലാശാലാ കലോത്സവങ്ങള്‍ മാറ്റാനുളള തീരുമാനം പുനപരിശോധിക്കണമെന്ന് എസ് എഫ് ഐയും കെ എസ് യുവും ആവശ്യപ്പെട്ടുന്നു. അതേസമയം മുഖ്യമന്ത്രിയോട് ആലോചിച്ചാണ് ഉത്തരവിറക്കിയതെന്നാണ് പൊതുഭരണവകുപ്പിന്‍റെ നിലപാട്.
First published: September 4, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍