കോട്ടയം: ഉരുൾപൊട്ടലിന് കാരണം സംഭവ സ്ഥലത്ത് പ്രവർത്തിക്കുന്ന ക്വാറികളാണെന്ന് (Quarry) പറയാൻ അവിടെ ദുരിതാശ്വാസകരായി തമ്പടിച്ചിട്ടുള്ള മന്ത്രിമാർ (Ministers) തയാറല്ലെന്ന് ബിജെപി (BJP) മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ (Kummanam Rajasekharan). ഉരുൾപൊട്ടലും (Landslide) മലയിടിച്ചിലും വെള്ളപ്പൊക്കവും മൂലം നാശനഷ്ടങ്ങൾ ഉണ്ടായ കോട്ടയം- ഇടുക്കി (Kottayam-Idukki) ജില്ലകളിലെ മലമ്പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് കുമ്മനം സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയത്. ഇന്ന് അഭയാർത്ഥി ക്യാമ്പിൽ കഴിയുന്ന പാവങ്ങൾക്ക് അവഗണനയുടെയും അതിക്രമങ്ങളുടെയും കഥകളേ പറയാനുള്ളു. മണിമലയാറിൻറെ പരിസരത്തു താമസിക്കുന്ന മിക്ക വീടുകളും തകർന്നുവെന്നും കുമ്മനം രാജശേഖരൻ ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
പാറ പൊട്ടിച്ചു , ഉരുൾ പൊട്ടി , ജീവിതം വഴിമുട്ടി !.
ഉരുൾപൊട്ടലും മലയിടിച്ചിലും വെള്ളപ്പൊക്കവും മൂലം നാശനഷ്ടങ്ങൾ ഉണ്ടായ കോട്ടയം-ഇടുക്കി ജില്ലകളിലെ മലമ്പ്രദേശങ്ങൾ സന്ദർശിക്കുകയുണ്ടായി.
പരിസ്ഥിതി ദുർബല പ്രദേശമായ കൂട്ടിക്കൽ പഞ്ചായത്തിലെ ആറാം വാർഡിൽപെട്ട ഒരു ഭൂപ്രദേശത്തെ മുഴുവൻ ജനങ്ങളും ഉരുൾപൊട്ടലിന്റെ കനത്ത ആഘാതത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന ഹൃദയഭേദകമായ കാഴ്ച മനഃസാക്ഷിയുള്ളവർക്കു സഹിക്കാനാവില്ല. 2010 മുതൽ ക്വാറികൾക്കെതിരേ ഇവിടെ ജനങ്ങൾ നിരന്തരമായി ശബ്ദിച്ചു. നിയമ യുദ്ധങ്ങൾ നടത്തി. ക്വാറികൾ ഈ ജനതയുടെ അന്തകരാണെന്നു നെഞ്ചത്തടിച്ചു അത്യുച്ചത്തിൽ വിലപിച്ചിട്ടും പാറ പൊട്ടിക്കാൻ സർക്കാർ അനുമതി നൽകി. നിരവധി പേരുടെ ജീവനും സ്വത്തും കിടപ്പാടവും സമ്പാദ്യവുമെല്ലാം കവർന്നെടുത്ത് ഉരുൾപൊട്ടിയ വെള്ളപാച്ചിൽ സംഹാരനൃത്തം ചവിട്ടിയ ഈ സന്ദർഭത്തിലും യാഥാർത്ഥ്യ ബോധത്തോടെയല്ല സർക്കാരിന്റെ സമീപനം. ഉരുൾപൊട്ടലിനു കാരണം സംഭവ സ്ഥലത്ത് പ്രവർത്തിക്കുന്ന ക്വാറികളാണെന്നു പറയാൻ അവിടെ ദുരിതാശ്വാസകരായി തമ്പടിച്ചിട്ടുള്ള മന്ത്രിമാരും തയ്യാറല്ല.
1948-ൽ ഗാന്ധിജി കൊല്ലപ്പെട്ട് 8 ദിവസം കഴിഞ്ഞപ്പോൾ ആരംഭിച്ച കൂട്ടിക്കൽ ശ്രീ ഗാന്ധി സ്കൂളിന്റെ സ്ഥാപനത്തിന് പിന്നിൽ ഒട്ടേറെ സ്വപ്നങ്ങളുണ്ടായിരുന്നു. ഗാന്ധിജിയുടെ ഓർമക്കായി 'ശ്രീ ഗാന്ധി' എന്ന നാമകരണം ചെയ്ത മറ്റൊരു സ്കൂൾ ഇന്ത്യയിലില്ല . ഗ്രാമ സ്വരാജ് , പ്രകൃതി സംരക്ഷണം , ജന സുരക്ഷ, കുടിൽ വ്യവസായം തുടങ്ങി ഗാന്ധിജി മുന്നോട്ടു വെച്ച പലതും കൂട്ടിക്കൽ ഗ്രാമത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിച്ചു . പക്ഷേ സർക്കാർ കൊണ്ടു വന്ന പദ്ധതികളെല്ലാം ഗാന്ധിജിയുടെ ആശയങ്ങൾക്കെതിരായിരുന്നു. പാറ പൊട്ടിച്ചും, മണലൂറ്റിയും മണ്ണെടുത്തും കൊള്ളലാഭം ഉണ്ടാക്കുന്ന പ്രകൃതിവിഭവ ധ്വംസകരുടെയും അഴിമതിക്കാരുടെയും വിഹാരകേന്ദ്രമായി. ഇന്ന് അഭയാർത്ഥി ക്യാമ്പിൽ കഴിയുന്ന പാവങ്ങൾക്ക് അവഗണനയുടെയും അതിക്രമങ്ങളുടെയും കഥകളേ പറയാനുള്ളു . മണിമലയാറിൻറെ പരിസരത്തു താമസിക്കുന്ന മിക്ക വീടുകളും തകർന്നു. 19 വിലപ്പെട്ട ജീവൻ നഷ്ടപ്പെട്ടു. തകർന്ന നൂറു കണക്കിന് വീടുകൾ വേറെ. പ്രകൃതിയും സർക്കാരും തമ്മിലുള്ള യുദ്ധം തുടരുകയാണ്. പ്രകൃതിയേ ജയിക്കു. നഷ്ടം നിരപരാധികളായ പൊതുജനങ്ങൾക്കും.
Also Read-
Cherian Philip|'നെതർലണ്ട് മാതൃക അവിടെപോയി പഠിച്ചു; തുടർ നടപടിയെക്കുറിച്ച് ആർക്കുമറിയില്ല': ചെറിയാൻ ഫിലിപ്പ്ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.