• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മൃതദേഹവുമായുള്ള സമരത്തിനു പിന്നില്‍ രാഷ്ട്രീയം; ഫിലോമിനയ്ക്ക് ആവശ്യമായ പണം നൽകിയിരുന്നു'; മന്ത്രി ആർ ബിന്ദു

'മൃതദേഹവുമായുള്ള സമരത്തിനു പിന്നില്‍ രാഷ്ട്രീയം; ഫിലോമിനയ്ക്ക് ആവശ്യമായ പണം നൽകിയിരുന്നു'; മന്ത്രി ആർ ബിന്ദു

മരണം ദുഃഖകരമാണ്. അതിനെ രാഷ്ട്രിയമായി ഉപയോഗിക്കുന്നത് ശരിയല്ല.

Bindhu_R

Bindhu_R

  • Share this:
    തൃശൂർ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ ഫിലോമിനയുടെ മരണത്തിൽ പ്രതികരണവുമായി മന്ത്രി ആർ ബിന്ദു. മരിച്ച ഫിലോമിനയ്ക്ക് ചികിത്സയ്ക്ക് ആവശ്യമായ പണം നൽകിയിരുന്നുവെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വാദം.

    മരണം ദുഃഖകരമാണ്. അതിനെ രാഷ്ട്രിയമായി ഉപയോഗിക്കുന്നത് ശരിയല്ല. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മുൻപും ഇടപെട്ടിട്ടുണ്ട്. ക്രമക്കേട് പരിഹരിക്കാൻ കേരള ബാങ്കുമായി സഹകരിച്ച് പദ്ധതി തയാറാക്കുമെന്നും മന്ത്രി വിശദീകരിച്ചു. ഫിലോമിനയുടെ മരത്തേക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി വാസവനും പറഞ്ഞു. പണം ലഭിക്കാത്തതിനേ തുടർന്നാണോ അവർ മരിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും കൂടുതൽ വിവരങ്ങൾ ലഭിച്ച ശേഷം നടപടി സ്വീകരിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

    read also: രാഷ്ട്ര പത്നി വിവാദം; രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അപമാനിച്ചെന്ന് ഭരണപക്ഷം; പാർലമെന്റിൽ പ്ലെക്കാർഡ് പ്രതിഷേധം

    നിക്ഷേപം മടക്കി നൽകാൻ പാക്കേജ് ഉണ്ടായിരുന്നു. അതുപ്രകാരം നാലരലക്ഷം രൂപ നിക്ഷേപകർക്ക് തിരിച്ചു നൽകിയിരുന്നു. ബാക്കി തുകയ്ക്ക് കേരളാ ബാങ്കിൽ നിന്ന് സ്പെഷ്യൽ ഓവർഡ്രാഫ്റ്റ് നൽകാൻ തീരുമാനമായിട്ടുണ്ട്. നിക്ഷേപ ഗ്യാരണ്ടി ബോണ്ട് പുനഃസംഘടിപ്പിച്ച് ഫണ്ട് സ്വരൂപിക്കാൻ തീരുമാനിച്ചുവെന്നും വി എൻ വാസവൻ വ്യക്തമാക്കി.
    Published by:Amal Surendran
    First published: