• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തിട്ടില്ലെന്ന് വ്യോമയാന മന്ത്രാലയം

വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തിട്ടില്ലെന്ന് വ്യോമയാന മന്ത്രാലയം

കേരള സർക്കാരിന്‍റെ ആവശ്യം പരിഗണിച്ചാണിതെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

trivandrum_airport_intl_terminal

trivandrum_airport_intl_terminal

  • Last Updated :
  • Share this:
    ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽരിക്കുന്നതിനെ സംസ്ഥാനസർക്കാർ എതിർത്തിട്ടില്ലെന്ന് വ്യോമയാന മന്ത്രാലയം. ലേലത്തിൽ ആദ്യപരിഗണന സംസ്ഥാന സർക്കാരിന് നൽകുമെന്നും മന്ത്രാലയം. കേരള സർക്കാരിന്‍റെ ആവശ്യം പരിഗണിച്ചാണിതെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

    തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പൊതുസ്വകാര്യ പങ്കാളിത്തത്തിൽ പാട്ടത്തിന് നൽകാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിരുന്നു. തിരുവനന്തപുരത്തിന് പുറമേ ജയ്പൂർ, ലക്നൗ, മംഗളൂരു, അഹമ്മദാബാദ്, ഗുഹാവത്തി എന്നീ അഞ്ചു വിമാനത്താവളങ്ങളും പൊതു സ്വകാര്യ പങ്കാളിത്തത്തിൽ പാട്ടത്തിന് നൽകാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിരുന്നു.

    BREAKING: KSRTC എംഡി സ്ഥാനത്ത് നിന്ന് തച്ചങ്കരിയെ മാറ്റി

    നിലവിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴിലാണ് തിരുവനന്തപുരം വിമാനത്താവളം പ്രവർത്തിക്കുന്നത്. പൊതു സ്വകാര്യ പങ്കാളിത്തത്തിൽ പ്രവർത്തനം ആരംഭിച്ച രാജ്യത്തെ ആദ്യ വിമാനത്താവളം നെടുമ്പാശ്ശേരി വിമാനത്താവളമാണ്.

    First published: