• HOME
  • »
  • NEWS
  • »
  • kerala
  • »
  • Popular Front Rally | പോപ്പുലര്‍ ഫ്രണ്ട് റാലിയ്ക്കിടെ ആലപ്പുഴയില്‍ കുട്ടിയുടെ പ്രകോപന മുദ്രാവാക്യം; അന്വേഷണം തുടങ്ങി

Popular Front Rally | പോപ്പുലര്‍ ഫ്രണ്ട് റാലിയ്ക്കിടെ ആലപ്പുഴയില്‍ കുട്ടിയുടെ പ്രകോപന മുദ്രാവാക്യം; അന്വേഷണം തുടങ്ങി

കുട്ടി വിളിച്ചത് സംഘാടകര്‍ നല്‍കിയ മുദ്രവാക്യമല്ലെന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വിശദീകരണം

  • Share this:
    തിരുവനന്തപുരം: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായി മുദ്രവാക്യം വിളിച്ചതില്‍ അന്വേഷണം ആരംഭിച്ചു. കല്ലുപാലത്ത് നിന്ന് ബീച്ചിലേക്ക് നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെയായിരുന്നു കൊച്ചു കുട്ടിയുടെ പ്രകോപനപരമായ മുദ്രവാക്യം ഉയര്‍ന്നത്. സംഭവത്തില്‍ പൊലീസ് രഹസ്യന്വേഷണ വിഭാഗമാണ് അന്വേഷണം ആരംഭിച്ചത്.

    കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ജനമഹാ സമ്മേളനം നടന്നത്. ഈ സമ്മേളനത്തിനിടെ നടന്ന പ്രകടനത്തിലാണ് കുട്ടി പ്രകോപനപരമായ മുദ്രവാക്യം വിളിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

    അതേസമയം കുട്ടി വിളിച്ചത് സംഘാടകര്‍ നല്‍കിയ മുദ്രവാക്യമല്ലെന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വിശദീകരണം. അന്നേദിവസം തന്നെ വിശ്വഹിന്ദുപരിഷത്തിന്റെ യുവജന വിഭാഗമായ ബജ്‌റംഗ് ദളിന്റെയും റാലി നടന്നിരുന്നു. ഒരേസമസയത്താണ് ഇരു സംഘടനകളും നേരത്തെ പ്രകടനങ്ങള്‍ നിശ്ചയിച്ചത്.

    Also Read-PC George | വിവാദ 'വെണ്ണല പ്രസംഗം' കോടതി ഇന്ന് കേള്‍ക്കും; പിസി ജോര്‍ജിനെ പിടികൂടാനാകാതെ പൊലീസ്

    പ്രകടനങ്ങള്‍ കണക്കിലെടുത്ത് നഗരത്തില്‍ വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നത്. ആലപ്പുഴക്ക് പുറമേ ,എറണാകുളം , കോട്ടയം ജില്ലകളില്‍നിന്നുള്‍പ്പെടെ ആയിരത്തിലധികം പൊലീസുകാരെ വിന്യസിക്കും. എറണാകുളം റേഞ്ച് ഡിഐജി നീരജ് ഗുപ്ത നേരിട്ട് സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായെത്തിയത്.

    PC George | മൂന്ന് ദിവസമായി തിരയുന്നു; പി സി ജോർജ് ഒളിവിൽ എന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ

    കൊച്ചി: പിസി ജോർജ് (PC George) ഒളിവിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. മൂന്ന് ദിവസമായി തിരയുകയാണെന്നും അടുത്ത ബന്ധം ഉള്ളവരെ ചോദ്യം ചെയ്തെന്നും കമ്മീഷണർ വ്യക്തമാക്കി. സ്വയം ഒളിവിൽ പോയതാണെന്നും കമ്മീഷണർ പറഞ്ഞു.

    പിസി ജോര്‍ജിന്റെ വെണ്ണല വിദ്വേഷ പ്രസംഗം തിരുവനന്തപുരം മജിസ്‌ട്രേറ്റ് ഇന്ന് കേള്‍ക്കാനിരിക്കുകയാണ്. പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കവെയാണ് പ്രസംഗം കേൾക്കാനുള്ള സൗകര്യം ഒരുക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കിയത്. പ്രസംഗം പരിശോധിച്ച ശേഷം 26നു കോടതി വിധി പറയും.

    Also Read-Vijay Babu| വിജയ് ബാബുവിനെതിരെ നാളെ റെഡ് കോർണർ നോട്ടീസ് പുറത്തിറക്കും

    കൊച്ചി വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസിൽ മുൻകൂർ ജാമ്യം തേടി പി സി ജോർജ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. വസ്തുതകൾ പരിഗണിക്കാതെയാണ് ജില്ലാ സെഷൻസ് കോടതി ജാമ്യം നിരസിച്ചതെന്ന് പി സി ജോർജ് ഹർജിയിൽ പറയുന്നു. ജോര്‍ജ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്നു മകന്‍ ഷോണ്‍ ജോര്‍ജ് അറിയിച്ചിരുന്നു.
    തിരുവനന്തപുരത്തെ കേസില്‍ അറസ്റ്റ് ചെയ്‌തെങ്കിലും കോടതി  ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പോലീസ് നല്‍കിയ അപ്പീല്‍ നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. പി സി ജോര്‍ജിനെ വെണ്ണലയില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചതിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുന്‍ പ്രസംഗം ആവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടെന്നത് മനസിലാക്കിയാണോ ക്ഷണമെന്ന് സംശയമുണ്ട്. സംഘാടകര്‍ക്കെതിരെ ആവശ്യമെങ്കില്‍ കേസെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
    Published by:Jayesh Krishnan
    First published: