മതപരിവര്‍ത്തനത്തിലൂടെ ക്രൈസ്തവരായ ബഹുഭൂരിപക്ഷവും പള്ളികളില്‍ ജാതിവിവേചനം നേരിടുന്നെന്ന് ന്യൂനപക്ഷ കമ്മിഷന്‍

അര്‍ഹിക്കുന്ന അംഗീകാരം കിട്ടുന്നത് 11.11 ശതമാനത്തിന്

news18
Updated: July 13, 2019, 9:50 AM IST
മതപരിവര്‍ത്തനത്തിലൂടെ ക്രൈസ്തവരായ ബഹുഭൂരിപക്ഷവും പള്ളികളില്‍ ജാതിവിവേചനം നേരിടുന്നെന്ന് ന്യൂനപക്ഷ കമ്മിഷന്‍
news18
  • News18
  • Last Updated: July 13, 2019, 9:50 AM IST
  • Share this:
തിരുവനന്തപുരം: മതപരിവപര്‍ത്തനത്തിലൂടെ ക്രൈസ്തവരായ 73.89 ശതമാനം ആള്‍ക്കാരും പള്ളികളില്‍ ജാതിവിവേചനം നേരിടുന്നതായി സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍. ക്രിസ്തുമതം സ്വീകരിച്ചതുകൊണ്ടുമാത്രം അവരെ യഥാര്‍ഥ ക്രിസ്ത്യാനികളായി അംഗീകരിക്കുകയോ തുല്യപദവി നല്‍കുകയോ ചെയ്യുന്നില്ലെന്നാണ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. അര്‍ഹിക്കുന്ന അംഗീകാരം കിട്ടുന്നത് 11.11 ശതമാനത്തിന് മാത്രമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

കത്തോലിക്കാ, സിഎസ്‌ഐ, മാര്‍ത്തോമ, ഓര്‍ത്തഡോക്സ്- യാക്കോബായ വിഭാഗങ്ങളിലേക്കാണ് മതംമാറ്റം കൂടുതലും നടന്നതെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ പികെ ഹനീഫയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. താഴ്ന്ന സാമ്പത്തിക സ്ഥിതിമൂലം ഈ വിഭാഗത്തില്‍പ്പെട്ടവരില്‍ ഭൂരിപക്ഷത്തിനും ഹയര്‍ സെക്കന്‍ഡറിവരെ വിദ്യാഭ്യാസമേയുള്ളൂ. 20.5 ശതമാനം പേര്‍ക്കാണ് ഉന്നതവിദ്യാഭ്യാസം നേടാനായത്. സഭയ്ക്കുള്ളിലെ വിവേചനം വിവാഹാലോചനാവേളകളിലും പ്രകടമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Also Read: ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച 224 പേരെ അയോഗ്യരാക്കി; തെരഞ്ഞെടുപ്പിന്റെ ചെലവുകണക്ക് നല്‍കുന്നതില്‍ വീഴ്ച

മതം മാറിയവരില്‍ 48.33 ശതമാനം പേര്‍ക്ക് കുറച്ചൊക്കെ അംഗീകാരം ലഭിക്കുന്നുണ്ട്. 40.56 ശതമാനംപേര്‍ക്ക് ഒട്ടും അംഗീകാരം കിട്ടുന്നില്ലെന്നും പറയുന്ന റിപ്പോര്‍ട്ട് മതംമാറിയവരെ പിന്നാക്ക സമുദായമായി സര്‍ക്കാര്‍ പരിഗണിക്കാത്തതിനാല്‍ സംവരണവും ലഭിക്കുന്നില്ലെന്നും ഇത് സര്‍ക്കാര്‍ ജോലിയും അപ്രാപ്യമാക്കുന്നെന്നും ചൂണ്ടിക്കാട്ടുന്നു.

മതംമാറാനുള്ള സാഹചര്യങ്ങളിലൊന്ന് സഹായധനമായിരുന്നെങ്കിലും 93 ശതമാനം പേര്‍ക്കും ഒരുസഹായവും ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പെന്തക്കോസ്ത് വിഭാഗങ്ങളിലാകട്ടെ കുടുംബാംഗങ്ങളെല്ലാം മതപരിവര്‍ത്തനം നടത്തിയിട്ടില്ലാത്തതിനാല്‍ സ്വന്തം കുടുംബത്തിലും ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടിവരുന്നവരുണ്ട്. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന പെന്തക്കോസ്ത് സഭകളെ മറ്റ് ക്രൈസ്തവ സഭകളെപ്പോലെതന്നെ സഭാ വിഭാഗമായി അംഗീകരിക്കണമെന്ന് കമ്മിഷന്‍ ശുപാര്‍ശചെയ്തിട്ടുമുണ്ട്.

First published: July 13, 2019, 9:50 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading