തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യ വികസന കോര്പറേഷന് ജനറല്‍ മാനേജര്‍ കെ.ടി അദീബിന്റെ രാജി സ്വീകരിച്ചു. തീരുമാനം ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ഡയറക്ടർ ബോർഡിന്റേത്. രാജിക്കത്ത് തുടർ നടപടികൾക്കായി സർക്കാരിന് കൈമാറി.
മന്ത്രിക്കെതിരെ ബന്ധുനിയമന വിവാദമുയര്‍ന്ന സാഹചര്യത്തിലായിരുന്നു ന്യൂനപക്ഷ ധനകാര്യ വികസന കോര്പറേഷന് ജനറല്‍ മാനേജര്‍ സ്ഥാനത്തുനിന്ന് അദീബ് രാജിവെച്ചത്. മന്ത്രി കെ.ടി ജലീലിന്റെ അടുത്ത ബന്ധുവായിരുന്നു അദീബ്. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജി എന്ന് രാജി കത്തിൽ പറഞ്ഞിരുന്നു.
ബന്ധുവിനെ ഡെപ്യൂട്ടേഷന് തസ്തികയിലേക്ക് നിയമിച്ചത് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയത് യൂത്ത്ലീഗ് നേതാവ് പി.കെ ഫിറോസായിരുന്നു. എന്നാല്‍ അദീബിന്റെ നിയമനത്തില്‍ ചട്ടലംഘനമുണ്ടായിട്ടില്ലെന്നും മതിയായ യോഗ്യതകള്‍ ഉണ്ടെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.
ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ഏഴു പേരായിരുന്നു അപേക്ഷിച്ചിരുന്നത്. അവരില്‍ കെ.ടി.അദീബിനെ ജനറല്‍ മാനേജരായി നിയമിക്കുകയായിരുന്നു. ഒഴിവാക്കിയവരില്‍ ഒരാളെ ന്യൂനപക്ഷ കോര്‍പറേഷന്റെ തിരുവനന്തപുരം മേഖലാ ഓഫിസിലും മറ്റൊരാളെ കാസര്‍കോട് ഓഫിസിലും ഡപ്യൂട്ടി മാനേജരായി നിയമിച്ചതായാണ് ഫിറോസ് ആരോപിച്ചത്.
അദീബിന്റെ നിയമനത്തിനു പിന്നാലെ നിരവധി ആരോപണങ്ങളായിരുന്നു മന്ത്രിക്കെതിരെ ഉയര്‍ന്നത്. ഇതോടെ ജലീലിന്റെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് സംഘടനകള്‍ പ്രതിഷേധം ശക്തമാക്കി. മലപ്പുറത്ത് മന്ത്രിയെ കരിങ്കൊടി കാട്ടുകയും ചീമുട്ടയെറിയുകയും ചെയ്തിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.