• HOME
  • »
  • NEWS
  • »
  • kerala
  • »
  • BJP | ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം; 'കുന്തിരിക്ക സമ്മേളന'വുമായി ന്യൂനപക്ഷ മോര്‍ച്ച

BJP | ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം; 'കുന്തിരിക്ക സമ്മേളന'വുമായി ന്യൂനപക്ഷ മോര്‍ച്ച

താലിബാന്‍ പടിവാതില്‍ക്കല്‍ എന്ന പേരിലാണ് ന്യൂനപക്ഷ മോര്‍ച്ച പാലാരിവട്ടത്ത് കുന്തിരിക്ക സമ്മേളനം സംഘടിപ്പിക്കുന്നത്.

  • Share this:
    കൊച്ചി: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട്(Popular Front) റാലിയിലെ വിദ്വേഷ മുദ്രാവാക്യത്തിനെതിരെ ന്യൂനപക്ഷ മോര്‍ച്ചയുടെ(Minority Morcha) പ്രതിഷേധം. താലിബാന്‍ പടിവാതില്‍ക്കല്‍ എന്ന പേരിലാണ് ന്യൂനപക്ഷ മോര്‍ച്ച പാലാരിവട്ടത്ത് കുന്തിരിക്ക സമ്മേളനം സംഘടിപ്പിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് റാലിയ്ക്കിടെ ഉയര്‍ന്ന മുദ്രാവാക്യം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

    ന്യൂനപക്ഷ മോര്‍ച്ചയുടെ പ്രതിഷേധ സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. വിദ്വേഷ മുദ്രാവാക്യത്തിനെതിരെ കടുത്ത വിമര്‍ശനമായിരുന്നു ഉയരുന്നത്. ഇതിനിടെയാണ് ന്യൂനപക്ഷ മോര്‍ച്ചയുടെ കുന്തിരിക്ക സമ്മേളനം. വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ആലപ്പുഴയിലെ 18 നേതാക്കള്‍ അറസ്റ്റിലായി. അറസ്റ്റിലായവരില്‍ ഡിവിഷന്‍ സെക്രട്ടറിയും പ്രസിഡനറുമാരും ഉള്‍പ്പെടുന്നു. പരിപാടിയുടെ സംഘാടകര്‍ എന്ന നിലയിലാണ് അറസ്റ്റ്.

    Also Read-Popular Front | 'കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ പേരില്‍ പൊലീസ് നരനായാട്ട് നടത്തുന്നു'; ആലപ്പുഴയില്‍ ഇന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രകടനം

    അതേസമയം കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ പേരില്‍ പൊലീസ് നരനായാട്ട് നടത്തുന്നു എന്നാരോപിച്ച് ആലപ്പുഴ എസ്പി ഓഫീസിലേക്ക് ഇന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രകടനം നടത്തും. പ്രവര്‍ത്തകരുടെ വീടുകളില്‍ ചെന്ന് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് സോണല്‍ പ്രസിഡന്റ് നവാസ് ഷിഹാബ് പറഞ്ഞു. ആര്‍എസ്എസ് പ്രചരണത്തിന് തലവച്ച് കൊടുക്കുകയാണ് പൊലീസെന്ന് നവാസ് ആരോപിച്ചു.

    Also Read-Popular Front | കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; പോപ്പുലർ ഫ്രണ്ടിന്‍റെ 18 നേതാക്കൾ അറസ്റ്റിൽ

    പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ മതവിദ്വേഷ മുദ്യാവാക്യം വിളിച്ച കേസില്‍ കുട്ടിയുടെ അച്ഛന്‍ അസ്‌കര്‍ മുസാഫിറിനായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമക്കി. എറണാകുളം ,കോട്ടയം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുന്നത്.

    Also Read-PC George | 'പിണറായിക്ക് തൃക്കാക്കരയില്‍ വെച്ച് മറുപടി'; പി.സി.ജോര്‍ജ് ജയില്‍മോചിതനായി; സ്വീകരണമൊരുക്കി BJP

    അതേസമയം, കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം വിളിയില്‍ ഹൈക്കോടതി ഇടപെട്ടു. സംഭവത്തില്‍ ശക്തമായ നടപടി വേണമെന്നും റാലിയില്‍ എന്തും വിളിച്ചു പറയാനാകില്ലെന്നും കോടതി പറഞ്ഞു. സംഘാടകര്‍ക്കെതിരേ ശക്തമായനടപടി വേണമെന്നും റാലിക്കെതിരേ രാജ രാമ വര്‍മ്മ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ചൂണ്ടിക്കാട്ടി.
    Published by:Jayesh Krishnan
    First published: