• HOME
 • »
 • NEWS
 • »
 • kerala
 • »
 • ന്യൂ​ന​പ​ക്ഷ​ക്ഷേ​മം: 'മു​സ്​​ലിം ലീ​ഗി​ന്‍റേത് മാന്യമായ രാഷ്ട്രീയരീതിയല്ല': ഐ.​എ​ൻ.​എ​ൽ

ന്യൂ​ന​പ​ക്ഷ​ക്ഷേ​മം: 'മു​സ്​​ലിം ലീ​ഗി​ന്‍റേത് മാന്യമായ രാഷ്ട്രീയരീതിയല്ല': ഐ.​എ​ൻ.​എ​ൽ

'എ​ല്ലാം ക​ഴി​ഞ്ഞ് അ​ങ്ങ​നെ ഒ​രു വി​ദ​ഗ്ധ​സ​മി​തി​യെ വെ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും അ​തിെ​ൻ​റ ആ​വ​ശ്യ​മി​ല്ലെ​ന്നും ലീ​ഗ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത് അ​വ​ർ ഇ​തു​വ​രെ ക​ളി​ച്ചു​തോ​റ്റ വൃ​ത്തി​കെ​ട്ട രാ​ഷ്ട്രീ​യം വീ​ണ്ടും എ​ടു​ത്തു​പ​യ​റ്റു​ന്ന​താ​ണെ​ന്ന് ആ​ർ​ക്കും മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കും'

inl

inl

 • Last Updated :
 • Share this:
  കോ​ഴി​ക്കോ​ട്: ഹൈ​ക്കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന്യൂ​ന​പ​ക്ഷ സ്​​കോ​ർ​ള​ർ​ഷി​പ്പ് വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ എ​ടു​ത്ത നി​ല​പാ​ടി​ന് വി​രു​ദ്ധ​മാ​യി മു​സ്​​ലിം ലീ​ഗ് നേ​താ​ക്ക​ൾ ഇ​പ്പോ​ൾ അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്തു​ന്ന​ത് മാ​ന്യ​മാ​യ രാ​ഷ്ട്രീ​യ​രീ​തി അ​ല്ലെ​ന്നും ദു​ഷ്​​ട​ലാ​ക്കാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും ഐ.​എ​ൻ.​എ​ൽ സം​സ്​​ഥാ​ന ജ​ന.​സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

  കോ​ട​തി​വി​ധി​യി​ലൂ​ടെ റ​ദ്ദാ​ക്ക​പ്പെ​ട്ട സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് പു​നഃസ്​​ഥാ​പി​ച്ചു​ന​ൽ​കാ​ൻ എ​ന്താ​ണ് പോം​വ​ഴി എ​ന്ന​താ​യി​രു​ന്നു യോ​ഗ​ത്തി​ലെ മു​ഖ്യ ച​ർ​ച്ചാ വി​ഷ​യം. നി​യ​മ​വ​ശ​വും പ്ര​ധാ​ന​മാ​യി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ൽ ഒ​രു തീ​രു​മാ​ന​ത്തി​ലെ​ത്തു​മ്പോ​ൾ സ​ച്ചാ​ർ ക​മീ​ഷ െ​ൻ​റ ക​ണ്ടെ​ത്ത​ലു​ക​ളും പാ​ലോ​ളി സ​മി​തി​യു​ടെ ശി​പാ​ർ​ശ​ക​ളും പ​രി​ഗ​ണി​ച്ചാ​വ​ണ​മെ​ന്ന വി​ഷ​യ​ത്തി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തിെ​ൻ​റ പേ​രി​ൽ കേ​ര​ള​ത്തിെ​ൻ​റ സാ​മൂ​ഹി​കാ​ന്ത​രീ​ക്ഷം ക​ലു​ഷി​ത​മാ​കാ​ൻ പാ​ടി​ല്ലെ​ന്നും എ​ല്ലാ​വ​രും ഓ​ർ​മി​പ്പി​ച്ചു. കോ​ട​തി​വി​ധി​യോ​ടെ 2008ലെ ​ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​പ്പെ​ട്ട സ്​​ഥി​തി ഇ​പ്പോ​ൾ നി​ല​നി​ൽ​ക്കു​ന്ന ശൂ​ന്യ​ത നി​ക​ത്തി എ​ങ്ങ​നെ പു​തി​യ സ്​​കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​മെ​ന്ന ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​ര​മാ​യാ​ണ് വി​ദ​ഗ്ധ സ​മി​തി​യെ വെ​ച്ച്, വി​ഷ​യ​ത്തിെ​ൻ​റ നാ​നാ​വ​ശ​ങ്ങ​ൾ പ​ഠി​ച്ച്, എ​ത്ര​യും പെ​ട്ടെ​ന്ന് ബ​ദ​ൽ പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കാ​മെ​ന്ന് ഭൂ​രി​ഭാ​ഗം പ്ര​തി​നി​ധി​ക​ളും നി​ർ​ദേ​ശം വെ​ച്ച​ത്. ഈ ​നി​ർ​ദേ​ശ​ത്തോ​ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തി​ശ​നോ ലീ​ഗ് നേ​താ​വ് പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി​യും ഒ​രു ത​ര​ത്തി​ലും വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നി​ല്ല.

  Also Read- സ്വവര്‍ഗാനുരാഗം മതത്തിനെതിരെന്ന് വിമര്‍ശനം; പ്രൈഡിനെ പിന്തുണച്ച എഫ്.ബി പോസ്റ്റ് പിന്‍വലിച്ച് എം.കെ മുനീര്‍

  അ​ത​ല്ലാ​ത്ത മ​റ്റൊ​രു നി​ർ​ദേ​ശം ഇ​വ​രാ​രും മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​മി​ല്ല. കോ​ട​തി​വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ പോ​കു​ന്ന​തി​നെ കു​റി​ച്ചും യു.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​രും മി​ണ്ടി​യി​ട്ടി​ല്ല. ച​ർ​ച്ച ആ​രോ​ഗ്യ​ക​ര​മാ​യി​രു​ന്നു; സൗ​ഹൃ​ദാ​ന്ത​രീ​ക്ഷ​ത്തി​ലു​മാ​യി​രു​ന്നു. എ​ന്നാ​ൽ, എ​ല്ലാം ക​ഴി​ഞ്ഞ് അ​ങ്ങ​നെ ഒ​രു വി​ദ​ഗ്ധ​സ​മി​തി​യെ വെ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും അ​തിെ​ൻ​റ ആ​വ​ശ്യ​മി​ല്ലെ​ന്നും ലീ​ഗ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത് അ​വ​ർ ഇ​തു​വ​രെ ക​ളി​ച്ചു​തോ​റ്റ വൃ​ത്തി​കെ​ട്ട രാ​ഷ്ട്രീ​യം വീ​ണ്ടും എ​ടു​ത്തു​പ​യ​റ്റു​ന്ന​താ​ണെ​ന്ന് ആ​ർ​ക്കും മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കും. ന്യൂ​ന​പ​ക്ഷ​ക്ഷേ​മ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ല​വി​ലെ പ്ര​ശ്നം പെ​ട്ടെ​ന്നൊ​ന്നും പ​രി​ഹ​രി​ക്ക​പ്പെ​ട​രു​ത് എ​ന്ന​താ​ണ് മു​സ്​​ലിം ലീ​ഗിെ​ൻ​റ ഉ​ള്ളി​ലി​രി​പ്പ്.

  മു​സ്​​ലിം​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ത​ങ്ങ​ൾ വ​ഴി​യേ പ​രി​ഹ​രി​ക്ക​രി​ക്ക​പ്പെ​ടാ​ൻ പാ​ടു​ള്ളൂ​വെ​ന്ന പ​ഴ​യ മ​നോ​ഗ​തി മാ​റ്റാ​ൻ, എ​ത്ര അ​നു​ഭ​വ​ച്ച​റി​ഞ്ഞി​ട്ടും അ​വ​ർ ത​യാ​റ​ല്ല എ​ന്ന​തിെ​ൻ​റ തെ​ളി​വാ​ണി​ത്. ഈ ​വി​ഷ​യ​ത്തി​ൽ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും സ്വീ​കാ​ര്യ​വും സ​ർ​വാം​ഗീ​കൃ​ത​വു​മാ​യ പ​രി​ഹാ​ര ഫോ​ർ​മു​ല​ക്ക് രൂ​പം കൊ​ടു​ക്കാ​ൻ ഇ​ട​തു​സ​ർ​ക്കാ​റി​ന് സാ​ധി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ ആ​ർ​ക്കും സം​ശ​യം വേ​ണ്ടെ​ന്ന് കാ​സിം ഇ​രി​ക്കൂ​ർ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.
  Published by:Anuraj GR
  First published: