കണ്ണൂരിൽ സിപിഎം നേതാവിനെതിരെ സ്വഭാവ ദൂഷ്യ ആരോപണം. പരാതിയെ തുടർന്ന് ഏരിയ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ നേതാവിനെതിരെ പാർട്ടി നടപടി എടുത്തു.
താൽക്കാലിക ജോലി സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച സ്ത്രീയോടാണ് 65കാരനായ നേതാവ് അപമര്യാദയായി പെരുമാറിയത്. സ്ത്രീ പരാതി ഉന്നയിച്ചതിനെ തുടർന്നാണ് പാർട്ടി ശക്തമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.
നേതാവ് തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് സ്ത്രീ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. പരാതി ചർച്ചചെയ്ത ഏരിയ കമ്മിറ്റി നടപടിക്ക് ശുപാർശ ചെയ്ത ജില്ലാകമ്മിറ്റിക്ക് കൈമാറി. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കണം എന്നായിരുന്നു ശുപാർശ.
സഹകരണ സ്ഥാപനത്തിന്റെ സാരഥി കൂടിയാണു പുറത്താക്കപ്പെട്ട നേതാവ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.