മിഷേൽ ഷാജിയെ ബൈക്കിൽ പിന്തുടർന്ന രണ്ട് പേരെ കണ്ടെത്തിയിട്ടില്ലേ? സി.ബി.ഐ.അന്വേഷണം ആവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിയെ കാണും

മരണം നടന്ന് മൂന്ന് വർഷമായിട്ടും അന്വേഷണ സംഘങ്ങൾ ദുരൂഹത നീക്കാത്ത സാഹചര്യത്തിലാണ്  സി.ബി.ഐ അന്വേഷണം എന്ന ആവശ്യവുമായി പിതാവ് ഷാജി വർഗീസ് മുഖ്യമന്ത്രിയെ കാണുന്നത്.

News18 Malayalam | news18
Updated: February 11, 2020, 2:30 PM IST
മിഷേൽ ഷാജിയെ ബൈക്കിൽ പിന്തുടർന്ന രണ്ട് പേരെ കണ്ടെത്തിയിട്ടില്ലേ? സി.ബി.ഐ.അന്വേഷണം ആവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിയെ കാണും
മിഷേൽ ഷാജി
  • News18
  • Last Updated: February 11, 2020, 2:30 PM IST
  • Share this:
കൊച്ചി: സിഎ വിദ്യാർത്ഥിനി പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളിൽ മിഷേൽ ഷാജിയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിയെ കാണും. കലൂർ പള്ളിയിൽ പ്രാർത്ഥിച്ച ശേഷം ഗോശ്രീ പാലത്തിൽ നിന്ന് ചാടി 2017 മാർച്ച് 5 ന് മിഷേൽ ഷാജി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് നിഗമനം.

എന്നാൽ മരണം നടന്ന് മൂന്ന് വർഷമായിട്ടും അന്വേഷണ സംഘങ്ങൾ ദുരൂഹത നീക്കാത്ത സാഹചര്യത്തിലാണ്  സി.ബി.ഐ അന്വേഷണം എന്ന ആവശ്യവുമായി പിതാവ് ഷാജി വർഗീസ് മുഖ്യമന്ത്രിയെ കാണുന്നത്.

ഇതേ ആവശ്യമുന്നയിച്ച് നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ബന്ധുക്കൾ മുഖ്യമന്ത്രിയെ സമീപിക്കുന്നത്. ഹൈക്കോടതിയിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കണമെന്നാണ് ആവശ്യം. ഡി.ജി.പിയും അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചും മിഷേലിന്റെ മരണം സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

ALSO READ: പന്തീരങ്കാവ് യുഎപിഎ: NIA കേസ് തിരിച്ചേല്‍പ്പില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കണമെന്ന് കെ. അജിത

കലൂർ പളളിയിൽ പ്രാർത്ഥിച്ച ശേഷം മിഷേൽ ഇറങ്ങുമ്പോൾ ബൈക്കിൽ  രണ്ടു പേർ പിന്തുടരുന്നതായി  സി.സി.ടി.വി. ദൃശ്യങ്ങളിൽ കണ്ടിരുന്നു. ഇവരെ ചോദ്യം ചെയ്തു എന്നാണ് പോലീസ് അറിയിച്ചത്. എന്നാൽ കഴിഞ്ഞ വർഷം ഇവർക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയെന്നും ഷാജി വർഗീസ് പറയുന്നു.

മിഷേൽ ആത്മഹത്യ ചെയ്തതാണെന്ന്  ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചത്. എന്നാൽ വേണ്ടവിധം അന്വേഷണം നടത്താതെയാണ് റിപ്പോർട്ട് നൽകിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മിഷേൽ ഗോശ്രീ പാലത്തിലേക്ക് നടന്നു പോകുന്ന ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു.

എന്നാൽ ഇത് മിഷേൽ അല്ലെന്ന് പിതാവ് ഷാജി ഉറപ്പിച്ച് പറയുന്നു. മൃതദേഹത്തിന്റെ പഴക്കം, കൈയ്യിലെ വാച്ചും മോതിരവും നഷ്ടപ്പെട്ടത്, കാലുകളിൽ കണ്ട അടയാളങ്ങൾ തുടങ്ങി നിരവധി സംശങ്ങളും ബന്ധുക്കൾ ഉന്നയിക്കുന്നുണ്ട്.
First published: February 11, 2020, 2:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading