HOME » NEWS » Kerala » MISSING ASI IN PALLURUTHY POLICE STATION HAS RETURNED

കൊച്ചിയിൽ കാണാതായെന്ന് ഭാര്യ പരാതി നൽകിയ എ.എസ്‌.ഐ തിരികെയെത്തി

ജോലിക്ക് വൈകി എത്തിയതിനു സിഐ മാനസികമായി പീഡിപ്പിച്ച മനോവിഷമത്തിലാണ് ഉത്തംകുമാര്‍ നാടുവിട്ടതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

News18 Malayalam | news18-malayalam
Updated: May 30, 2021, 9:17 AM IST
കൊച്ചിയിൽ കാണാതായെന്ന് ഭാര്യ പരാതി നൽകിയ എ.എസ്‌.ഐ തിരികെയെത്തി
പ്രതീകാത്മക ചിത്രം
  • Share this:
കൊച്ചി: പള്ളുരുത്തിയില്‍ ഹാർബർ പൊലീസ് സ്റ്റേഷനിൽ നിന്നും കാണാതായ എ.എസ്‌.ഐ തിരികെ വീട്ടിലെത്തി. ഹാര്‍ബര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഉത്തംകുമാറിനെ കാണാനില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ കഴിഞ്ഞ ദിവസം പൊലീസിനെ സമീപിച്ചിരുന്നു. ജോലിക്ക് വൈകി എത്തിയതിനു സിഐ മാനസികമായി പീഡിപ്പിച്ച മനോവിഷമത്തിലാണ് ഉത്തംകുമാര്‍ നാടുവിട്ടതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

ഇന്ന് രാവിലെയാണ് ഉത്തംകുമാര്‍ തിരികെ വീട്ടിലെത്തിയത്. തുടർന്ന് പൊലീസെത്തി ഇദ്ദേഹത്തെ സ്റ്റേഷനിലേക്ക് കൊണ്ടു വന്നു. ഇന്നലെ രാവിലെ മുതലാണ് ഹാര്‍ബര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ആയ ഉത്തംകുമാറിനെ കാണാതായത്. വ്യാഴാഴ്ച ഡ്യൂട്ടിക്ക് വൈകി എത്തിയതിന് സി ഐ ഹാജര്‍ ബുക്കില്‍ അവധി രേഖപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ ഉത്തംകുമാറിന് വൈകിട്ടോടെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വിശദീകരണം നല്‍കാന്‍ വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിലേക്ക് പോകുകയാണെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയെങ്കിലും പിന്നീട് ഒരു വിവരവും ഇല്ലെന്നായിരുന്നു ഭാര്യയുടെ പരാതി.

Also Read വയലാര്‍ രാമവര്‍മ്മയുടെ മകള്‍ കോവിഡ് ബാധിച്ച് മരിച്ചു

പരാതിയില്‍ പള്ളുരുത്തി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. അതേസമയം വൈകിയെത്തിയതിനാല്‍ വിശദീകരണം ചോദിക്കുക മാത്രമാണ് ചെയ്തതെന്ന് സിഐ വ്യക്തമാക്കിയിരുന്നു.

മാസ്ക് ധരിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനെത്തിയ സെക്ടറല്‍ മജിസ്ട്രേറ്റിന്റെ വാഹനത്തിന് അള്ള് വച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

കൊയിലാണ്ടി: കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനെത്തിയ സെക്ടറല്‍ മജിസ്ട്രേറ്റിന്റെ വാഹനം പാതയില്‍ അള്ളുവെച്ച് കേടുവരുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കീഴരിയൂര്‍ പഞ്ചായത്ത് സെക്ടറല്‍ മജിസ്ട്രേറ്റിന്റെ വാഹനം അരിക്കുളം ഒറവിങ്കല്‍ താഴ ഭാഗത്ത് വച്ചാണ് കേടുവരുത്തിയത്. അള്ള് തറച്ച് വാഹനത്തിന്റെ നാല് ചക്രവും പഞ്ചറായി. സംഭവവുമായി ബന്ധപ്പെട്ട് സെക്ടറല്‍ മജിസ്ട്രേറ്റുകൂടിയായ കീഴരിയൂര്‍ വില്ലേജ് ഓഫീസര്‍ അനില്‍ കുമാർ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ കുന്നോത്ത് മീത്തല്‍ സവാദ്, പുതുശ്ശേരിതാഴ റംഷീദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Also Read 'ഇപ്പോഴും വരാന്തയില്‍ തന്നെയല്ലേ, ആദ്യം കുഞ്ഞുമോന്‍ അകത്തുകേറ്, എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യല്‍'; ഷിബു ബേബി ജോണ്‍
മരപ്പലകയില്‍ ആണി തറച്ച് റോഡിൽ കെട്ടിനില്‍ക്കുന്ന ചെളിവെള്ളത്തില്‍ നിരത്തിയിട്ടാണ് വാഹനം കേടുവരുത്തിയത്. കഴിഞ്ഞ ദിവസം ഒറവിങ്കല്‍താഴ ഭാഗത്ത് പരിശോധന നടത്തുമ്പോള്‍, സമീപത്തെ പൊതുകിണറിനും പമ്പ് ഹൗസിനും അരികില്‍ ചിലര്‍ കൂട്ടംകൂടി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. സെക്ടറല്‍ മജിസ്ട്രേറ്റിനെ കണ്ടതോടെ കൂട്ടംകൂടി നിന്നവര്‍ ഓടിപ്പോയിരുന്നു. അടുത്ത ദിവസവും ഇതേസ്ഥലത്ത് പരിശോധനയ്‌ക്കെത്തിയപ്പോഴാണ് ആണിതറച്ച് മരപ്പലകകളില്‍ കയറി വാഹനത്തിന്റെ ടയര്‍ കേടായത്. അരിക്കുളം സ്വദേശി അനിലേഷിന്റെതാണ് വാഹനം. സ്ഥലത്തെത്തിയ കൊയിലാണ്ടി സി.ഐ. എം.പി. സന്ദീപ് കുമാര്‍ ആണി അടിച്ചുകയറ്റിയ എട്ട് മരപ്പലകകള്‍ കസ്റ്റഡിയില്‍ എടുത്തു.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആളുകള്‍ ശരിയായ വിധത്തില്‍ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പു വരുത്താനും, കൂട്ടംകൂടി നില്‍ക്കുന്നത് തടയാനും സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്.Published by: Aneesh Anirudhan
First published: May 30, 2021, 9:17 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories