നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്ണൂരിൽ പുഴയിൽ കാണാതായ പന്ത്രണ്ടുകാരന്‍റെ മൃതദേഹം കണ്ടെത്തി

  കണ്ണൂരിൽ പുഴയിൽ കാണാതായ പന്ത്രണ്ടുകാരന്‍റെ മൃതദേഹം കണ്ടെത്തി

  വെള്ളിയാഴ്ച ഉച്ചക്ക് പതിനൊന്നരയോടെയാണ് അപകടം. കുളിക്കാനായി പുഴയിൽ ഇറങ്ങിയ മൂന്നുപേരും ഒഴുക്കിൽ പെടുകയായിരുന്നു.

  • Share this:
  കണ്ണൂർ:  ഉളിക്കൽ നുച്ചിയാട് പുഴയിൽ ഒഴുക്കിൽപ്പെട്ട്  കാണാതായ ഫായിസിന്റെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന സ്ഥലത്തു നിന്നും 300 മീറ്റർ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്.ഇരിട്ടി, പേരാവൂർ, മട്ടന്നൂർ ഫയർ, സിവിൽ ഡിഫെൻസ്, ഒരുമ റെസ്ക്യൂ ടീം നാട്ടുകാർ തുടങ്ങിയവർ ചേർന്ന് 3 ദിവസങ്ങളായി തിരച്ചിൽ നടത്തി വരികയായിരുന്നു. ഒഴുക്കിൽപ്പെട്ട്  കുട്ടിയുടെ അമ്മ താഹിറയും ബന്ധുവായ കുട്ടിയും അന്നു തന്നെ   മരിച്ചിരുന്നു.

  Also Read-ഗ്ലൈഡർ തകർന്നുവീണ് രണ്ട് ഉദ്യോഗസ്ഥർ മരിച്ച സംഭവം: നേവി അന്വേഷണം തുടങ്ങി ഗ്ലൈഡർ തകർന്നുവീണ് രണ്ട് ഉദ്യോഗസ്ഥർ മരിച്ച സംഭവം: നേവി അന്വേഷണം തുടങ്ങി 

  ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോടാപറമ്പ് തകർന്ന പാലത്തിനടുത്തു കുളിക്കാനിറങ്ങിയ താഹിറയും കുട്ടികളും   ഒഴുക്കിൽപ്പെട്ടത്. ഉളിക്കൽ ഗ്രാമപഞ്ചായത്ത് നുച്ചിയാട് വാർഡ് അംഗം കബീർ പള്ളിപ്പാത്തിൻ്റെ സഹോദരിയാണ് താഹിറ(32). മകൻ ഫായിസ് (12) സഹോദരൻ്റെ മകൻ ബാസിത്ത് (13) എന്നിവർക്കൊപ്പമാണ് ഇവർ പുഴയിലെത്തിയത്. ഒഴുക്കിൽപ്പെട്ട താഹിറയും ബാസിത്തും സംഭവ ദിവസം തന്നെ മരിച്ചു. രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയിൽ ആണ് ഇരുവരുടെയും മരണം സംഭവിച്ചത്.

  Also Read-ആദ്യം കലാഭവൻ മണി, ഇപ്പോൾ രാമകൃഷ്ണൻ; ജാതി വിവേചനം സഹിക്കാനാവുന്നില്ലെന്ന് സഹോദരിയുടെ മകൻ  താഹിറയുടെ മകനായ ഫായിസും അപകടത്തിൽപ്പെട്ടിരുന്നുവെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ മൂന്ന് ദിവസമായി കുട്ടിക്കായുള്ള തിരച്ചിൽ നടന്നു വരികയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് പതിനൊന്നരയോടെയാണ് അപകടം. കുളിക്കാനായി പുഴയിൽ ഇറങ്ങിയ മൂന്നുപേരും ഒഴുക്കിൽ പെടുകയായിരുന്നു.
  Published by:Asha Sulfiker
  First published:
  )}