NEWS 18 BREAKING | കാണാതായ സി.ഐ വി.എസ് നവാസിനെ കണ്ടെത്തി; കണ്ടെത്തിയത് തമിഴ്‌നാട്ടിലെ കരൂരില്‍ നിന്ന്

തമിഴ്നാട്ടിലെ കരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് സി.ഐയെ റെയിൽവെ പൊലീസ് കണ്ടെത്തിയത്.

news18
Updated: June 15, 2019, 9:12 AM IST
NEWS 18 BREAKING | കാണാതായ സി.ഐ വി.എസ് നവാസിനെ കണ്ടെത്തി; കണ്ടെത്തിയത് തമിഴ്‌നാട്ടിലെ കരൂരില്‍ നിന്ന്
നവാസ്
  • News18
  • Last Updated: June 15, 2019, 9:12 AM IST
  • Share this:
കൊച്ചി: വ്യാഴാഴ്ച മുതല്‍ കാണാതായ എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എസ്. നവാസിനെ കണ്ടെത്തി. നാഗര്‍കോവില്‍-കോയമ്പത്തൂര്‍ ട്രെയിന്‍ യാത്രയ്ക്കിടെ തമിഴ്നാട്ടിലെ കരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും  റെയില്‍വേ പൊലീസാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.സി.ഐയെയും കൊണ്ടുള്ള പൊലീസ് സംഘം കേരളത്തിലേക്ക് യാത്രതിരിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെ മുതലാണ് സിഐ നവാസിനെ കാണാതായത്. ഔദ്യോഗിക മൊബൈലിന്റെ സിം കാര്‍ഡും വയര്‍ലസ് സെറ്റും പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചിരുന്നു. ജോലി തട്ടിപ്പ് കേസിലെ പ്രതിയെ പിടികൂടിയ വിവരം അറിയിച്ചില്ലെന്ന കാരണത്തില്‍ വയര്‍ലസ് സെറ്റിലൂടെ അസിസ്റ്റന്റ് കമ്മീഷണര്‍ ശകാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നവാസിനെ കാണാതായത്. എ.സി.പിയുടെ മാനസിക പീഡനമാണ് നവാസിന്റെ തിരോധാനത്തിന് കാരണമെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ ഭാര്യയും രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നവാസിന്റെ ഭാര്യ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

സി.ഐയെ കാണാതായതുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ എറണാകുളം എ.സി.പി. പി.എസ്. സുരേഷിനെ ഇന്നലെ ചോദ്യംചെയ്തു. കൊച്ചി സിറ്റി പോലീസ് ഡി.സി.പി. ജി. പൂങ്കുഴലിയാണ് ചോദ്യം ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് ചോദ്യംചെയ്യല്‍ മുക്കാല്‍ മണിക്കൂറോളം നീണ്ടു. നവാസിന്റെ ഭാര്യ ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും കേസില്‍ പ്രഥമപരിഗണന നല്‍കുന്നത് നവാസിനെ കണ്ടെത്തുന്നതിനുതന്നെയാണെന്നും പൂങ്കുഴലി പറഞ്ഞു.
ഇതിനിടെ വി.എസ് നവാസിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിനും രൂപം നല്‍കിയിരുന്നു. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ തൃക്കാക്കര പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. സ്റ്റുവര്‍ട്ട് കീലര്‍, പാലാരിവട്ടം പൊലീസ് ഇന്‍സ്പെക്ടര്‍ ശ്രീജേഷ് പി.എസ് എന്നിവര്‍ ഉള്‍പ്പെടെ 20 പേരെയാണ് ഉള്‍പ്പെടുത്തിയിരുന്നത്.

Also Read 'നവാസ് സാർ ഒരു ഭീരുവല്ല, കാലത്തിന്‍റെ കുത്തൊഴുക്കിൽപെടാതെ ഒഴുക്കിനെതിരെ നീന്തുന്ന നന്മയാണ്'

First published: June 15, 2019, 6:54 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading