HOME » NEWS » Kerala » MISSING FRIENDS FOUND DEAD IN A WELL IN PUDUKKAD NEAR THRISSUR

തൃശൂർ പുതുക്കാട് കാണാതായ സുഹൃത്തുക്കൾ കിണറ്റിൽ മരിച്ച നിലയിൽ

പറമ്പിൽ കൂടി നടന്നു പോയ സമീപവാസി ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്

News18 Malayalam | news18-malayalam
Updated: July 10, 2021, 9:56 PM IST
തൃശൂർ പുതുക്കാട് കാണാതായ സുഹൃത്തുക്കൾ കിണറ്റിൽ മരിച്ച നിലയിൽ
Pudukkad_Death
  • Share this:
തൃശൂര്‍: രണ്ടു ദിവസമായി കാണാതായ സുഹൃത്തുക്കളെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുക്കാട് റെയില്‍വേ ട്രാക്കിന് സമീപത്തെ പറമ്പിലുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പുതുക്കാട് വടക്കെ തൊറവ് സ്വദേശികളായ കൈപ്പഞ്ചേരി വിജയന്‍ (52), മാരാത്ത് വേണു ( 66) എന്നിവരാണ് മരിച്ചത്. വ്യാഴാച മുതല്‍ ഇവരെ കാണാനില്ലെന്ന് ബന്ധുക്കള്‍ പുതുക്കാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പറമ്പിൽ കൂടി നടന്നു പോയ സമീപവാസി ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. പുതുക്കാട് നിന്നെത്തിയ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമല്ല.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി ലഭ്യമായ ശേഷം അന്വേഷണം ഊർജിതമാക്കുമെന്നും പൊലീസ് വ്യക്തമാക്കി.

'മകൾ ഒരു ബാധ്യതയാകുമെന്ന് ഭയന്നു'; മറ്റൊരാളായി ജീവിക്കാൻ സനുമോഹൻ ശ്രമിച്ചെന്ന് പൊലീസ്; വൈഗ കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

വൈഗ കൊലപാതക കേസില്‍ പ്രതിയായ പിതാവ് സനുമോഹനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ്  236 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.

1200 പേജുള്ള കേസ് ഡയറിയും കുറ്റപത്രത്തോടൊപ്പമുണ്ട്‌. കേസില്‍ 97 സാക്ഷികളാണുള്ളത്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവെക്കല്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ട്, ലഹരിക്കടിമയാക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിയ്ക്കുന്നത്.വൈഗയുടെ പിതാവായ പ്രതി സനുമോഹൻ അറസ്റ്റിലായി എൺപത്തിരണ്ടാം ദിവസമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

കുട്ടിയെ കൊലപ്പെടുത്തി രക്ഷപ്പെടാനായിരുന്നു  സനു മോഹന്റെ  ശ്രമം. കടബാധ്യതകളില്‍ നിന്നും രക്ഷപ്പെട്ട് മറ്റൊരാളായി ജീവിക്കാന്‍  ശ്രമിച്ചിരുന്നതായും കുട്ടി ഒരു ബാധ്യതയാകുമെന്ന് ഭയന്നിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ആലപ്പുഴയിൽ നിന്ന് കൊച്ചിയിലേക്ക് വരുന്ന വഴി അരൂരിൽ നിന്ന് കുട്ടിക്ക് ഭക്ഷണം വാങ്ങിച്ചുകൊടുത്തു. ഇതിൽ മയക്കുമരുന്ന് കലർത്തി ബോധം കെടുത്താൻ ശ്രമിച്ചു. ഫ്ലാറ്റിൽ എത്തിയതിനുശേഷം മൂക്കും വായും പൊത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. മരിച്ചു എന്നുകരുതിയാണ് പുഴയിൽ എറിഞ്ഞത്. എന്നാൽ കുട്ടി അപ്പോൾ മരിച്ചിരുന്നില്ല, വെള്ളം കുടിച്ചുമരിച്ചുവെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.

Also Read- ആൾത്താമസമില്ലാത്ത വീടിന്റെ പിന്നിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

മൂകാംബികയിൽ നിന്ന് കാർവാറിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ്  സനുമോഹനെ കൊച്ചി പൊലീസ് പിടികൂടിയത്. മകളെ പുഴയിലേക്ക് തള്ളിയിട്ടത് താനെന്ന് സനുമോഹൻ പൊലീസിനോട് സമ്മതിച്ചു. മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും എന്നാൽ തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്നും സനു മോഹൻ അന്വേഷണ സംഘത്തിന് മൊഴി നൽകി.

മാര്‍ച്ച് 21 ന് ഭാര്യയെ ഭാര്യവീട്ടിലാക്കിയ ശേഷം മകളെയും കൊണ്ട് കങ്ങരപ്പടിയിലെ ഫ്ലാറ്റിലെത്തി. അവിടെ വെച്ച് തനിക്ക് വലിയ രീതിയിലുള്ള കടബാധ്യതകളുണ്ടെന്നും അതിനാല്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും തന്റെ കൂടെ വരണമെന്നും മകളോട് പറഞ്ഞു. അപ്പോള്‍ അമ്മയെന്ത് ചെയ്യുമെന്ന് മകള്‍ ചോദിക്കുന്നു. അമ്മയെ വീട്ടുകാര്‍ നോക്കിക്കൊള്ളുമെന്ന് പറഞ്ഞ് മകളെ കെട്ടിപ്പിടിച്ച് കരയുന്നു. ആ സമയത്ത് മകളെ ശ്വാസംമുട്ടിക്കുകയായിരുന്നു. അതോടെ മകള്‍ അബോധാവസ്ഥയിലായി. അതിന് ശേഷം വൈഗയെ തുണിയില്‍ പൊതിഞ്ഞ് കാറില്‍ കയറ്റി മുട്ടാര്‍ പുഴയുടെ തീരത്ത് കൊണ്ടുവന്ന് അവിടെയുള്ള ഒരു കലുങ്കില്‍ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു.

പിന്നീട് ആത്മഹത്യ ചെയ്യണമെന്നായിരുന്നു കരുതിയത്. അതിന് സാധിച്ചില്ല. പക്ഷേ ആത്മഹത്യ ചെയ്യണമെന്ന് കരുതിയാണ് അവിടെ നിന്ന് പോയത്. പലയിടങ്ങളില്‍ പോയി. രണ്ടുമൂന്നുതവണ ആത്മഹത്യാശ്രമം നടത്തി. കൈ ഞരമ്പ് മുറിച്ചു, ട്രെയിനിന് മുന്നില്‍ ചാടാന്‍ ശ്രമിച്ചു, കടലില്‍ ചാടാന്‍ ശ്രമിച്ചു. ബീച്ചില്‍ വെച്ച് ഒരു കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. അങ്ങനെ മൂന്നുതവണ ആത്മഹത്യ ശ്രമങ്ങള്‍ നടത്തി. തിരിച്ച് ഗോവയിലേക്കുള്ള യാത്രയ്ക്കിടെയാണ് സനുമോഹനെ പൊലീസ് പിടികൂടിയത്.
Published by: Anuraj GR
First published: July 10, 2021, 9:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories