• HOME
  • »
  • NEWS
  • »
  • kerala
  • »
  • അഞ്ചു വര്‍ഷം മുന്‍പ് രണ്ടു പവൻ കാണാതായി; കാറിന്റെ ഹാന്‍ഡ്ബ്രേക്കില്‍ നിന്ന് തിരിച്ചുകിട്ടി

അഞ്ചു വര്‍ഷം മുന്‍പ് രണ്ടു പവൻ കാണാതായി; കാറിന്റെ ഹാന്‍ഡ്ബ്രേക്കില്‍ നിന്ന് തിരിച്ചുകിട്ടി

അപകടത്തിൽപെട്ട ഒരാളെ ഈ കാറിൽ കോട്ടയത്തെ ആശുപത്രിയിലേക്കു ഗോപീഷ് കൊണ്ടുപോയിരുന്നു. ഇതിനിടെയാണ് ആഭരണം നഷ്ടപ്പെട്ടത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
കോട്ടയം:  അഞ്ച് വർഷം മുൻപു നഷ്ടപ്പെട്ട സ്വർണാഭരണം കാറിന്‍റെ ഹാന്‍ഡ് ബ്രേക്കില്‍ നിന്ന് തിരികെ ലഭിച്ചു. കവണാറ്റിൻകര കായലിൽ ഗോപീഷിന്റെ 2 പവൻ വരുന്ന കൈച്ചെയിനാണ് തിരിച്ചു കിട്ടിയത്. വിമുക്തഭടൻ കായലിൽ പറമ്പിൽ പ്രവീൺകുമാറിന്റേതാണ് കാർ.  അപകടത്തിൽപെട്ട ഒരാളെ ഈ കാറിൽ കോട്ടയത്തെ ആശുപത്രിയിലേക്കു ഗോപീഷ് കൊണ്ടുപോയിരുന്നു. ഇതിനിടെയാണ് ആഭരണം നഷ്ടപ്പെട്ടത്. കാറിനകത്തും പോയ സ്ഥലങ്ങളിലും തിരഞ്ഞെങ്കിലും ചെയിൻ കിട്ടിയില്ല.

കഴിഞ്ഞദിവസം പ്രവീൺകുമാർ കാർ കോട്ടയത്തെ വർക്‌ഷോപ്പിൽ അറ്റകുറ്റപ്പണിക്ക് നൽകിയിരുന്നു. ജോലിക്കിടെ ഹാൻഡ് ബ്രേക്കിനടിയിൽനിന്ന് വർക്‌ഷോപ് ജീവനക്കാരൻ തിരുവാർപ്പ് സ്വദേശി വിനീതിനാണ് ആഭരണം കിട്ടിയത്. വിവരമറിഞ്ഞപ്പോൾ പ്രവീണിന് സുഹൃത്ത് ഗോപീഷിന്റെ കൈച്ചെയിൻ നഷ്ടപ്പെട്ട കാര്യം ഓർമവന്നു. ഗോപീഷ്  വിദേശത്തായതിനാൽ അച്ഛൻ എ.പി.ഗോപിയാണ് ആഭരണം ഏറ്റുവാങ്ങിയത്.
Published by:Arun krishna
First published: