HOME » NEWS » Kerala » MISSING LOVERS FOUND HANGING IN ADIMALI

കാണാതായ കമിതാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത

കഴിഞ്ഞ 13 മുതൽ ഇവരെ കാണാതായിരുന്നു. ഇതേ തുടർന്ന് അടിമാലി പോലീസും നാട്ടുകാരും ചേർന്ന് അന്വേഷിച്ചുവരികയായിരുന്നു.

News18 Malayalam | news18-malayalam
Updated: April 20, 2021, 8:57 AM IST
കാണാതായ കമിതാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത
വിവേക്, ശിവഗംഗ
  • Share this:
അടിമാലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് കാണാതായ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി മാങ്കടവ് മരോട്ടിക്കല്‍ വിവേക് രവീന്ദ്രന്‍ (23), ഓടയ്ക്കാസിറ്റി മൂന്നുകണ്ടത്തില്‍ ശിവഗംഗ അനില്‍കുമാര്‍ (19) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വനംവകുപ്പിലെ രണ്ട് വാച്ചർമാര്‍ തിങ്കളാഴ്ച വൈകീട്ട് 4.30നാണ് മൃതദേഹങ്ങൾ കാണുന്നത്​. ഇവരുടെ കാല്‍മുട്ടുകൾ നിലത്ത് കുത്തിയ നിലയിലായിരുന്നു​. ഇത്​ ദുരൂഹത വർധിപ്പിക്കുന്നു. കഴിഞ്ഞ 13 മുതൽ ഇവരെ കാണാതായിരുന്നു. ഇതേ തുടർന്ന് അടിമാലി പോലീസും നാട്ടുകാരും ചേർന്ന് അന്വേഷിച്ചുവരികയായിരുന്നു.

ഇടുക്കി കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആല്‍പ്പാറ- പാല്‍കുളം റോഡില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മരത്തിലാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച്​ ദിവസത്തോളം പഴക്കംതോന്നുമെന്ന് സ്ഥലത്തുള്ള ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ജോജി ജേക്കബ്​ പറഞ്ഞു. ഏപ്രിൽ 13നാണ് ഇരുവരെയും അടിമാലിയില്‍നിന്ന് കാണാതായത്. ഇതുസംബന്ധിച്ച് അടിമാലി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ഇവര്‍ സഞ്ചരിച്ച പള്‍സര്‍ ബൈക്ക് ഇടുക്കി പാല്‍കുളംമേട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

വനഭൂമിയോട് ചേര്‍ന്നായതിനാല്‍ കഴിഞ്ഞ മൂന്ന് ദിവസമായി വനമേഖല ഉള്‍പ്പെടെ പൊലീസും വനപാലകരും ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു. റോഡില്‍നിന്നും അരകിലോമീറ്റര്‍ മാറിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. മരിച്ച വിവേക് അടിമാലി സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ശിവഗംഗ കോളജില്‍ പഠിക്കുന്നു. ഇരുവരും വളരെ കാലമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.


മദ്യപാനത്തിനിടെ വാക്കുതർക്കം; യുവാവ് മരിച്ചത് ചോരവാർന്ന്


മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തിനൊടുവിൽ കാലിൽ കുത്തേറ്റ യുവാവ് രാത്രി മുഴുവൻ ചോര വാർന്നു മരിച്ചു. ഒപ്പം മദ്യപിച്ച മൂന്നുപേർ പിടിയിൽ. ഓൾസെയിന്റ്സ് കോളജ് രാജീവ് നഗർ ഷംന മൻസിലിൽ ഷംനാദ് (33) ആണ് മരിച്ചത്. മലയിൻകീഴ് കരിപ്പൂര് ദുർഗാ ലൈൻ അഭിവില്ലയിൽ ബിനു ബാബു (34), വഴയില ശാസ്താ നഗർ വിഷ്ണു വിഹാറിൽ മണിച്ചൻ എന്ന വിഷ്ണുരൂപ് (34), ഓൾ സെയിന്റ്സ് കോളജ് രാജീവ് നഗർ രജിത ഭവനിൽ കുക്കു എന്ന രജിത്ത് (35) എന്നിവരെയാണ് മലയിൻകീഴ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

വിഷ്ണുവാണ് ഷംനാദിനെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. 2011ൽ നെടുമങ്ങാട് നടന്ന ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് വിഷ്ണു. ഞായറാഴ്ച രാത്രി മലയിൻകീഴിലുള്ള ബിനുവിന്റെ വീട്ടിൽ 4 പേരും മദ്യപിക്കവെ തർക്കത്തിനിടെ വിഷ്ണു ഷംനാദിനെ കുത്തുകയായിരുന്നു. ഇടതു കാലിൽ മുട്ടിന്റെ മുകളിൽ ഗുരുതരമായി പരുക്കേറ്റ ഷംനാദിനെ പക്ഷേ ആരും ആശുപത്രിയിൽ കൊണ്ടു പോയില്ല. പിന്നാലെ വിഷ്ണുവും രജിത്തും വീട്ടിൽ നിന്നു മുങ്ങി. മദ്യലഹരിയിൽ ഉറങ്ങിപ്പോയ ബിനു രാവിലെ എണീറ്റപ്പോഴാണ് കിടപ്പുമുറിയിലെ കട്ടിലിൽ ഷംനാദ് മരിച്ചു കിടക്കുന്നത് കണ്ടത്.

സംഭവം ബിനു പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ടതിനാൽ ഷംനാദിന് മറ്റുള്ളവരുടെ സഹായം തേടാൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ മുറിവിൽ തുണി കൊണ്ടു കെട്ടാൻ സ്വയം ശ്രമിച്ചതിന്റെ ലക്ഷ‌ണങ്ങളുണ്ടെന്നും പൊലീസ് പറയുന്നു.
Published by: Rajesh V
First published: April 20, 2021, 8:57 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories