പാലക്കാട്: ആലത്തൂരില്‍ നിന്ന് കാണാതായ(Missing) ഇരട്ട സഹോദരിമാരെയും(Twin Sisters) സഹപാഠികളായ രണ്ട് ആണ്‍കുട്ടികളെയും കണ്ടെത്തി(Found). തമിഴ്നാട്ടിലെ കോയമ്പുത്തൂരില്‍ നിന്നാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ നാലുപേരെയും പൊലീസ് കണ്ടെത്തിയത്. അഞ്ചു ദിവസം മുന്‍പാണ് ഇവരെ കാണാതായത്.
ഇവര്‍ പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും പാര്‍ക്കിലും നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ആലത്തൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷണം നടത്തിയത്. തമിഴ്നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു
കുട്ടികള്‍ എന്തിനാണ് വീട് വിട്ടിറങ്ങിയതെന്നോ എവിടേക്കാണ് പോകുന്നതെന്നോ സംബന്ധിച്ച് വിവരമൊന്നുമില്ല. ഒരാളുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെങ്കിലും പാലക്കാട് മുതല്‍ അത് സ്വിച്ച് ഓഫായതായി കണ്ടെത്തി. ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ചും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുമായിരുന്നു അന്വേഷണം.
സ്കൂള്‍ വിദ്യാര്‍ഥികളെ കാണാതായി നാല് ദിവസം കഴിഞ്ഞിട്ടും ഒരുവിവരവും ലഭിക്കാതിരുന്നത് പോലീസിനും തലവേദന സൃഷ്ടിച്ചിരുന്നു. കുട്ടികളുടെ ചിത്രങ്ങള്‍ സഹിതമുള്ള നോട്ടീസുകള്‍ തമിഴ്നാട്ടിലെ പലഭാഗങ്ങളിലും പോലീസ് പതിക്കുകയും ചെയ്തിരുന്നു.
Also Read- Congress| ഇന്ധന നികുതി കുറക്കാത്തതിനെതിരെ ചക്രസ്തംഭന സമരവുമായി കോണ്‍ഗ്രസ്; പാലക്കാട് സംഘർഷം
അതേസമയം ആഗസ്ത് 30ന് കണാതായ ആലത്തൂര്‍ പുതിയങ്കം സ്വദേശി രാധാകൃഷ്ണന്റെയും സുനിതയുടെയും മകള്‍ സൂര്യ കൃഷ്ണയെ കാണ്ടെത്തിയിട്ടില്ല.. പാലക്കാട് മേഴ്സി കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ സൂര്യ കൃഷ്ണ പഠനാവശ്യത്തിനുള്ള പുസ്തകം വാങ്ങാന്‍ ആലത്തൂരിലേക്ക് പോയതായിരുന്നു. പുസ്തകക്കടയിലേക്ക് വരുന്നുണ്ടെന്ന് അച്ഛന് രാധാകൃഷ്ണനെ വിളിച്ചറിയിച്ച ശേഷമാണ് വീട്ടില്‍ നിന്നുമിറങ്ങിയത്. പിന്നീട് സൂര്യ കൃഷ്ണയെ കണ്ടിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Girl Missing, Missing case