നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആശുപത്രിയിൽ നിന്ന് രോഗിയെ കാണാതായി; ഒരു ദിവസത്തിന് ശേഷം ഓപ്പറേഷൻ തിയറ്ററിൽ മരിച്ച നിലയിൽ കണ്ടെത്തി

  ആശുപത്രിയിൽ നിന്ന് രോഗിയെ കാണാതായി; ഒരു ദിവസത്തിന് ശേഷം ഓപ്പറേഷൻ തിയറ്ററിൽ മരിച്ച നിലയിൽ കണ്ടെത്തി

  ഓപ്പറേഷൻ തിയേറ്ററിനകത്തെ ഉപകരണങ്ങൾ മിക്കതും വാരിവലിച്ചിട്ട നിലയിലായിരുന്നു

  News 18

  News 18

  • News18
  • Last Updated :
  • Share this:
   കാസർകോട്: ആശുപത്രിയിൽ നിന്ന് കാണാതായ രോഗിയെ ഓപ്പറേഷൻ തിയേറ്ററിൽ മരിച്ചനിലയിൽ കണ്ടെത്തി. കാസർകോട് ചെറുവത്തൂരിലാണ് സംഭവം. സെൻട്രൽ പ്രോവിഡന്റ് ഫണ്ട് കണ്ണൂർ ഓഫീസിലെ ഇൻസ്പെക്ടർ കൊടക്കാട് ആനിക്കാടിയിലെ പി പത്മനാഭനെ(58) ആണ് വ്യാഴാഴ്ച രാത്രി ചെറുവത്തൂർ കെഎഎച്ച് ആശുപത്രിയിലെ ഒന്നാംനിലയിലുള്ള ഓപ്പറേഷൻ തിയേറ്ററിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

   ചൊവ്വാഴ്ചയാണ് ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് പത്മനാഭൻ ആശുപത്രിയിലെത്തിയത്. വിവരമറിഞ്ഞ് വൈകിട്ട് ഭാര്യ ശാന്ത ആശുപത്രിയിലെത്തി. ബുധനാഴ്ച രാവിലെ ആറുമണിയോടെ ചായകുടിക്കാനെന്നുപറഞ്ഞ് മുറിയിൽനിന്ന് പുറത്തിറങ്ങിയ പത്മനാഭൻ മടങ്ങിയെത്തിയില്ല. ഏറേനേരം കാത്തിരുന്നിട്ടും കാണാതെ വന്നതോടെ ഭാര്യ ആശുപത്രിയിലെ ബില്ലടച്ച് വീട്ടിലേക്ക് പോയി. തൊട്ടടുത്തദിവസവും പത്മനാഭൻ വീട്ടിലെത്താതിരുന്നതിനാൽ ബന്ധുക്കളെയും മറ്റും വിവരമറിയിച്ച് ശാന്ത അന്വേഷണം നടത്തി. ആശുപത്രിയിലും വിളിച്ച് അന്വേഷിച്ചു. ആശുപത്രിയിൽ എത്തിയിട്ടില്ലെന്നായിരുന്നു മറുപടി. വ്യാഴാഴ്ച രാത്രി 10.30ഒടെയാണ് ആശുപത്രി അധികൃതർ ഓപ്പറേഷൻ തിയേറ്ററിൽ ഒരാൾ മരിച്ചനിലയിലുണ്ടെന്ന വിവരം ചന്തേര പൊലീസിൽ അറിയിച്ചത്.

   Also Read- പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

   പൊലീസ് പത്മനാഭന്റെ ബന്ധുക്കളെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി. ഓപ്പറേഷൻ തിയേറ്ററിൽ മരുന്നും ശസ്ത്രക്രിയാ ഉപകരണങ്ങളും സൂക്ഷിക്കുന്ന മേശയിലാണ് മൃതദേഹം കണ്ടത്. മൂക്ക്, വായ, ചെവി എന്നിവയിലൂടെ രക്തം വാർന്നൊഴുകി തളംകെട്ടിയിരുന്നു. ആസ്പത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മരുന്നും ഡ്രിപ്പും നൽകാനായി കൈത്തണ്ടയിൽ പിടിപ്പിച്ചിരുന്ന സൂചിയുമുണ്ട്. അടിവസ്ത്രവും ഷർട്ടും മാത്രമായിരുന്നു വേഷം. ഉടുത്ത ലുങ്കി തൊട്ടടുത്ത ഓപ്പറേഷൻ ടേബിളിലായിരുന്നു. തിയേറ്ററിനകത്തെ ഉപകരണങ്ങൾ മിക്കതും വലിച്ചിട്ടതുപോലുണ്ട്. ഇതേത്തുടർന്ന് പൊലീസ് മുറിയടച്ച് താഴിട്ടു.

   വെള്ളിയാഴ്ച രാവിലെ കണ്ണൂരിൽനിന്നും സയന്റിഫിക് ഓഫീസർ ഡോ. എ.കെ.ഹെൽനയും കാസർകോട്ടുനിന്ന് വിരലടയാളവിദഗ്ധരുമെത്തി വിശദപരിശോധന നടത്തി. തുടർന്ന് ചന്തേര സബ് ഇൻസ്പെക്ടർ വിപിൻചന്ദ്രന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. ആശുപത്രി അധികൃതർ, ജീവനക്കാർ എന്നിവരിൽനിന്ന് പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

   First published:
   )}