HOME /NEWS /Kerala / Missing Phone | കാണാതായ ഫോണ്‍ 24 മണിക്കൂറിനുള്ളില്‍ തിരികെ കണ്ടെത്തി; താരമായി ഇരുപത്തിമൂന്നുകാരി

Missing Phone | കാണാതായ ഫോണ്‍ 24 മണിക്കൂറിനുള്ളില്‍ തിരികെ കണ്ടെത്തി; താരമായി ഇരുപത്തിമൂന്നുകാരി

സമീപത്തെ വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആയുർവേദ ഉൽപന്നങ്ങള്‍ വില്‍കുന്ന ഒരു ചെറുപ്പക്കാരൻ ഇതേ സമയം പരിസരത്തെ വീടുകളിൽ എത്തിയതായി കണ്ടെത്തി

സമീപത്തെ വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആയുർവേദ ഉൽപന്നങ്ങള്‍ വില്‍കുന്ന ഒരു ചെറുപ്പക്കാരൻ ഇതേ സമയം പരിസരത്തെ വീടുകളിൽ എത്തിയതായി കണ്ടെത്തി

സമീപത്തെ വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആയുർവേദ ഉൽപന്നങ്ങള്‍ വില്‍കുന്ന ഒരു ചെറുപ്പക്കാരൻ ഇതേ സമയം പരിസരത്തെ വീടുകളിൽ എത്തിയതായി കണ്ടെത്തി

  • Share this:

    വീടിന്റെ ഉമ്മറത്തു നിന്നു മോഷണം (Robbery) പോയ മൊബൈൽ ഫോൺ (Mobile Phone)  24 മണിക്കൂറിനുള്ളിൽ കണ്ടെത്തി താരമായി ഇരുപത്തിമൂന്നുകാരി. പൂപ്പത്തി സ്വദേശിനി ഇളന്തുരുത്തി ജസ്‌ന സുബ്രഹ്മണ്യന്റെ മൊബൈൽ ഫോൺ ആണ് ഈ മാസം 23ന് വൈകിട്ട് മോഷണം പോയത്. സമീപത്തെ കുഞ്ഞിക്കുട്ടൻ എന്നയാളുടെ ഫോണും ഇതേ സമയം നഷ്ടപ്പെട്ടതായി കണ്ടെത്തിയതോടെ മോഷ്ടാവിനെ പിടികൂടാൻ ജസ്ന തീരുമാനിച്ചു.

    സമീപത്തെ വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആയുർവേദ ഉൽപന്നങ്ങള്‍ വില്‍കുന്ന ഒരു ചെറുപ്പക്കാരൻ ഇതേ സമയം പരിസരത്തെ വീടുകളിൽ എത്തിയതായി കണ്ടെത്തി. തുടര്‍ന്ന് മാള പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. മടങ്ങും വഴി ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ ഇതേ വസ്തുക്കൾ വിൽപന നടത്തുന്നവരെ കണ്ടെത്തി. ഇവരുമായി വിവരം പങ്കുവച്ചു. ഇവരിൽ നിന്നു കമ്പനി മാനേജരുടെ നമ്പർ വാങ്ങി. അയൽ വീട്ടുകാരിൽ നിന്നു ലഭ്യമായ വിവരമനുസരിച്ച് മോഷ്ടാവിന്റെ ലക്ഷണങ്ങൾ വിവരിച്ചു.

    Also Read- മലബാർ എക്സ്പ്രസ് കോച്ചിനുള്ളിൽ യാത്രക്കാരന്‍ തൂങ്ങി മരിച്ച നിലയിൽ

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    മാനേജർ 4 പേരുടെ ചിത്രം ജസ്‌നയ്ക്ക് നൽകി. ഇതുമായി പൂപ്പത്തിയിലെത്തി സമീപത്തെ വീടുകളിലെത്തി കാണിച്ച് പ്രതിയെ ഉറപ്പിച്ചു. മാനേജരോട് ഇയാളെന്ന് വ്യക്തമാക്കി. മാനേജർ ചോദ്യം ചെയ്തപ്പോൾ മോഷ്ടാവ് കുറ്റം സമ്മതിച്ചു. ജസ്നയുടെ മൊബൈൽ മാനേജർക്കു നൽകിയശേഷം ഇയാൾ മുങ്ങി. മാള സ്‌റ്റേഷനിൽ നേരിട്ടെത്തിയാണു മാനേജർ ജസ്‌നയ്ക്ക് മൊബൈൽ കൈമാറിയത്. കുഞ്ഞിക്കുട്ടന്റെ മൊബൈൽ തിരികെ കിട്ടിയിട്ടില്ല.

    പാന്‍റ് പാവാടയായി; തയ്യൽക്കാരൻ പരാതിക്കാരന് 12000 രൂപ നൽകാൻ ഉപഭോക്തൃ കോടതി

    പാന്‍റ് (pant) തയ്ക്കാൻ തുണി നൽകിയ യുവാവിന് തിരികെ ‘പാവാട പോലുള്ള പാന്‍റ്’ തയ്ച്ചു നൽകിയെന്ന പരാതിയിൽ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മിഷന്റെ (Consumer Court) വിധി. പാലക്കാട് സ്വദേശി അനൂപ് ജോർജ് നൽകിയ പരാതിയിലാണ് 7000 രൂപ നഷ്ടപരിഹാരവും 5000 രൂപ ചെലവും നൽകാൻ കമ്മിഷന്റെ നിർദേശം.

    2016ലായിരുന്നു പരാതിക്ക് അടിസ്ഥാനമായ സംഭവം. നഗരത്തിൽ പ്രവർത്തിക്കുന്ന കടയിൽ പാന്റ്സ് തയ്ക്കാനായി അനൂപ് തുണി നൽകിയിരുന്നു. പറഞ്ഞതിലും ഒരാഴ്ച കഴിഞ്ഞാണ് പാന്റ്സ് ലഭിച്ചത്. വീട്ടിൽ പോയി ഇട്ടുനോക്കിയപ്പോൾ പാവാടയ്ക്കു സമാനമായ രൂപത്തിൽ, അത്രയും വലുപ്പത്തിലായിരുന്നു പാന്റ്സ് തയ്ച്ചുവച്ചിരുന്നത്.

    Also Read- എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ 72കാരന് 65 വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും </a

    ഉടൻതന്നെ കടയിൽ പോയി ചോദിച്ചെങ്കിലും കടക്കാരനും സഹായികളും തന്നെ കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് അനൂപ് നൽകിയ പരാതിയിൽ പറയുന്നു. തുടർന്നാണ് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. പരാതി ലഭിച്ച കമ്മിഷൻ, സംഭവം പരിശോധിക്കാനായി കണ്ണൂർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ അസോഷ്യേറ്റ് പ്രഫസർ എൻ.മുകിൽവണ്ണനെ എക്സ്പെർട് കമ്മിഷനായി നിയമിച്ചു. അദ്ദേഹത്തിന്റെ റിപ്പോർട്ട് പ്രകാരമാണ് പരാതിക്കാരന് നഷ്ടപരിഹാരം നൽകാൻ വിധിയായത്.

    First published:

    Tags: Robbery, Smart phone