കോട്ടയത്ത് നിന്നും കാണാതായ പൊലീസ് ഉദ്യോഗസ്ഥന്‍ ഫോണില്‍ ബന്ധപ്പെട്ടെന്ന് കുടുംബം. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ബഷീറിനെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്. തമിഴ്നാട്ടിലെ ഏര്‍വാടി പള്ളിയില്‍ താനുണ്ടെന്നും രണ്ട് ദിവസത്തിന് ശേഷം തിരിച്ചു വരുമെന്നും മുഹമ്മദ് ബഷീര്‍ ബന്ധുക്കളോട് പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Also Read-കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി; ഫോൺ ഉൾപ്പെടെ ക്വാട്ടേഴ്സിൽ ഉപേക്ഷിച്ച നിലയിൽ
കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ ബഷീറിനെ ഇന്ന് രാവിലെ മുതലെയാണ് കാണാതായത്. ഇദ്ദേഹത്തിൻ്റെ ഫോണ്‍ ഉള്‍പ്പെടെ ക്വാര്‍ട്ടേഴ്സില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
Also Read- ഇടുക്കി വണ്ടിപ്പെരിയാറിൽ പ്രതിയെ തേടിപ്പോയ പോലീസുകാര്‍ വനത്തിൽ കുടുങ്ങി
അമിത ജോലി ഭാരവും തൊഴില്‍ സമ്മര്‍ദ്ദവും കാരണം കടുത്ത മനോവിഷമത്തിലായിരുന്നു ബഷീറെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ബഷീറിനായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ബന്ധുക്കളെ തേടി ഇദ്ദേഹത്തിൻ്റെ വിളിയെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.