കോട്ടയം: അയർക്കുന്നത്ത് കാണാതായ വൈദികന്റെ മൃതദേഹം കണ്ടെത്തി. പുന്നത്തുറ സെൻറ് തോമസ് ചർച്ച് വികാരി ഫാ. ജോർജ് എട്ടുപറയലിന്റെ മൃതദേഹമാണ് പള്ളി വളപ്പിലെ കിണറ്റിൽ കണ്ടെത്തിയത്.
വിദേശത്തുനിന്ന് വന്ന ഇദ്ദേഹം ഏതാനും മാസങ്ങൾക്ക് മുമ്പാണ് പള്ളിയുടെ ചുമതലയേറ്റത്.ഇന്നലെ വൈകിട്ടോടെ വൈദികനെ കാണാതായത്. മൊബൈൽ ഫോൺ നിശബ്ദമാക്കി വെച്ച് മുറി ചാരിയിട്ട നിലയിലാണ്. പള്ളിയിലെ സിസിടിവി ക്യാമറകൾ ഓഫ് ചെയ്തിരുന്നു.
ചങ്ങനാശ്ശേരി അതിരൂപതയിലെ വൈദികരും പോലീസും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.