• HOME
  • »
  • NEWS
  • »
  • kerala
  • »
  • Missing Case | പാലക്കാട് ആലത്തൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിനിയെ മുംബൈയില്‍ നിന്ന് കണ്ടെത്തി

Missing Case | പാലക്കാട് ആലത്തൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിനിയെ മുംബൈയില്‍ നിന്ന് കണ്ടെത്തി

മുംബൈയിലെത്തി ഒരു തമിഴ് കുടുംബത്തിനൊപ്പം മൂന്നുമാസമായി താമസിച്ചിരുന്ന സൂര്യയെ കേസന്വേഷിച്ച പ്രത്യേക സംഘമാണ് കണ്ടെത്തിയത്.

  • Last Updated :
  • Share this:
    പാലക്കാട്: ആലത്തൂരില്‍ നിന്ന് മൂന്നുമാസം മുന്‍പ് കാണാതായ ഡിഗ്രി വിദ്യാര്‍ഥിനി സൂര്യ കൃഷ്ണയെ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് പെണ്‍കുട്ടിയെ അന്വേഷണ സംഘം കണ്ടെത്തിയത്. പെണ്‍കുട്ടിയെ ആലത്തൂരില്‍ എത്തിച്ചു. ഇന്ന് കോടതിയില്‍ ഹാജരാക്കും. മുംബൈയിലെത്തി ഒരു തമിഴ് കുടുംബത്തിനൊപ്പം മൂന്നുമാസമായി താമസിച്ചിരുന്ന സൂര്യയെ കേസന്വേഷിച്ച പ്രത്യേക സംഘമാണ് കണ്ടെത്തിയത്.

    മൂന്ന് മാസത്തോളം പെണ്‍കുട്ടി സാമൂഹികമാധ്യമങ്ങളൊന്നും ഉപയോഗിച്ചില്ല. അടുത്തിടെ, ഫെയ്സ്ബുക്ക് അക്കൗണ്ട് വീണ്ടും ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചതാണ് കേസില്‍ നിര്‍ണായകമായത്. ഫെയ്സ്ബുക്കില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ച ഐ.പി. അഡ്രസും ലൊക്കേഷനും സൈബര്‍ സെല്‍ കണ്ടെത്തി. തുടര്‍ന്ന് ആലത്തൂരില്‍നിന്നുള്ള പോലീസ് സംഘം മുംബൈയിലെത്തി പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

    2021 ഓഗസ്റ്റ് 30-ാം തീയതിയാണ് സൂര്യയെ കാണാതായത്. വീട്ടില്‍ നിന്ന് പുസ്തകം വാങ്ങനായി ആലത്തൂര്‍ ടൗണിലേക്ക് പോയ പെണ്‍കുട്ടിയെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പുസ്തക കടയില്‍ പോയ മകളെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആലത്തൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ആദ്യം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.

    മൊബൈല്‍ ഫോണും എടിഎം കാര്‍ഡും എടുക്കാതെയാണ് കുട്ടി വീട് വിട്ടിറങ്ങിയത്. സൂര്യകൃഷ്ണയുടെ ലുക്ക്ഔട്ട് നോട്ടീസും പൊലീസ് പുറത്തിറക്കിയിരുന്നു. തമിഴ്‌നാട്ടിലെ സൂര്യകൃഷ്ണയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല.

    Also Read-റോഡ് അറ്റകുറ്റപ്പണി; 'മഴയാണ് തടസമെന്ന് ജനം അറിയേണ്ടതില്ല; അങ്ങനെയെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡ് കാണില്ല'; ജയസൂര്യ

    സൂര്യകൃഷ്ണയുടെ ലുക്ക്ഔട്ട് നോട്ടീസും പൊലീസ് പുറത്തിറക്കിയിരുന്നു. തമിഴ്‌നാട്ടിലെ സൂര്യകൃഷ്ണയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമുണ്ടായില്ല.

    Also Read-സംസ്ഥാനത്ത് വാക്‌സിന്‍ എടുക്കാനുള്ളത് 1707 അധ്യാപകര്‍; കണക്കുകള്‍ പുറത്തുവിട്ട് മന്ത്രി വി ശിവന്‍കുട്ടി

    പാലക്കാട്ട് മേഴ്സി കോളജില്‍ ഇംഗ്ലിഷ് ബിരുദ പഠനത്തിന് ചേര്‍ന്ന സൂര്യ ലോക്ഡൗണ്‍ കാരണം ഓണ്‍ലൈനായിരുന്നു പഠനം. ആലത്തൂര്‍ മേഖലയിലെ ഒരു സിസിടിവിയില്‍ സൂര്യ നടന്നു പോകുന്ന ദൃശ്യം കണ്ടെത്തിയിരുന്നു. അതിനുശേഷം വിവരങ്ങള്‍ വീട്ടുകാര്‍ക്ക് ലഭിച്ചിട്ടില്ല. ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തിയത്.
    Published by:Jayesh Krishnan
    First published: