• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

അടൂരിൽ കാണാതായ നഴ്സിംഗ് വിദ്യാർഥിനികളെ രത്നഗിരിയിൽ കണ്ടെത്തി

പൂനെ, പത്തനംതിട്ട, നിലമ്പൂര്‍ സ്വദേശിനികളെയാണ് വ്യാഴാഴ്ച വൈകിട്ട് മുതൽ കാണാതായത്. 

news18
Updated: June 14, 2019, 8:33 PM IST
അടൂരിൽ കാണാതായ നഴ്സിംഗ് വിദ്യാർഥിനികളെ രത്നഗിരിയിൽ കണ്ടെത്തി
news18
news18
Updated: June 14, 2019, 8:33 PM IST
മുംബൈ: അടൂരില്‍ നിന്നും കാണാതായ മൂന്ന് നഴ്സിംഗ്  വിദ്യാര്‍ഥിനികളെ കണ്ടെത്തി. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ഇവരെ മഹാരാഷ്ട്രയിലെ രത്നഗിരിയിലാണ്  കണ്ടെത്തിയത്.  അതേസമയം ഇവരുടെ യാത്രാ വിവരങ്ങൾ റെയിൽവെ പൊലീസ് പുറത്തുവിട്ടിട്ടില്ല.

പൂനെ, പത്തനംതിട്ട, നിലമ്പൂര്‍ സ്വദേശിനികളെയാണ് വ്യാഴാഴ്ച വൈകിട്ട് മുതൽ കാണാതായത്.  മൂവരും അടൂരിലെ സ്വകാര്യ ആയുര്‍വേദ നഴ്സിംഗ് കോളേജിലെ വിദ്യാര്‍ഥിനികളാണ്.

വ്യാഴാഴ്ച വൈകിട്ട് ഹോസ്റ്റലില്‍ നിന്നും മാര്‍ക്കറ്റിലേക്കു പോയ വിദ്യാര്‍ഥിനികള്‍ മടങ്ങിയെത്തിയിരുന്നില്ല. ഇതേത്തുടർന്ന് ഹോസ്റ്റൽ അധികൃതർ നൽകിയ പരാതിയിൽ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥിനികൾ ട്രെയിൻ യാത്രയിലാണെന്നു വ്യക്തമായത്.

Also read അടൂരില്‍ മൂന്ന് നഴ്‌സിംഗ് വിദ്യാര്‍ഥിനികളെ കാണാതായി

First published: June 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...