• HOME
  • »
  • NEWS
  • »
  • kerala
  • »
  • Found Dead| യുവതിയെ കാണാതായെന്ന് പൊലീസിൽ പരാതി; പിന്നാലെ വർക്കലയിൽ ട്രെയിൻ തട്ടിമരിച്ച നിലയിൽ

Found Dead| യുവതിയെ കാണാതായെന്ന് പൊലീസിൽ പരാതി; പിന്നാലെ വർക്കലയിൽ ട്രെയിൻ തട്ടിമരിച്ച നിലയിൽ

വർക്കല ശിവഗിരി ജംഗ്ഷന് സമീപത്താണ് ചൊവ്വാഴ്ച രാത്രി ഒൻപതോടെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: കാണാതായ യുവതിയെ (Missing Woman) ട്രെയിൻ (Train) തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കരകുളം (Karakulam) ഏണിക്കര കാട്ടുവിളാകം രഞ്ജു ഭവനിൽ വസന്തയുടെ മകൾ അർച്ചന (35)യാണ് മരിച്ചത്. വർക്കല ശിവഗിരി ജംഗ്ഷന് സമീപത്താണ് ചൊവ്വാഴ്ച രാത്രി ഒൻപതോടെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

    രാജധാനി എക്സ്പ്രസ്സിന് കടന്നു പോകുമ്പോഴായിരുന്നു അപകടം നടന്നത്. ലോക്കോ പൈലറ്റ് സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിക്കുകയും തുടർന്ന് പോലീസ് എത്തി തുടർ നടപടികൾ സ്വീകരിക്കുകയുമായിരുന്നു. മൃതദേഹം വർക്കല താലൂക്ക് അശുപത്രിയിലേക്ക് മാറ്റി. അരുവിക്കര പൊലീസ് സ്റ്റേഷനിൽ അർച്ചനയെ കാണാനില്ല എന്ന പാരാതിയിൻമേൽ കഴിഞ്ഞ രണ്ടു ദിവസമായി പൊലീസ് അന്വേഷണം നടന്നുവരികയായിരുന്നു.

    കോഴിക്കോട് വീടിനുള്ളിൽ വയോധികയുടെ ശരീരം കത്തിക്കരിഞ്ഞ നിലയിൽ; ആത്മത്യായെന്ന് പ്രാഥമിക നിഗമനം

    കോഴിക്കോട് ചെറൂപ്പയിൽ വീടിനുള്ളിൽ വായോധികയുടെ ശരീരം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മാവൂർ ചെറൂപ്പ ജനതയിൽ 72 വയസ്സുള്ള ബേബിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ വീട്ടുകാർ പള്ളിയിൽ പോയ സമയത്താണ് സംഭവം. പൊലീസ് ഇൻക്വസ്റ്റ് നടത്തി. ആത്മത്യായാണെന്നാണ് പ്രാഥമിക നിഗമനം.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

    കാസർകോട് ഭക്ഷ്യവിഷബാധയേറ്റ നാല് കുട്ടികൾക്ക് ഷിഗെല്ല; മറ്റുള്ളവർക്കും രോഗലക്ഷണം

    കാസർകോട് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ നാല് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എ.വി.രാംദാസാണ് ഇക്കാര്യം അറിയിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

    ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ള മറ്റ് കുട്ടികളിലും ഷിഗെല്ല രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ജില്ലയിൽ വിവിധ ആശുപത്രികളിലായി 51 പേരാണ് ഭക്ഷ്യവിഷബാധയേറ്റ്‌ ചികിത്സയിലുള്ളത്.

    ഭക്ഷ്യവിഷബാധയേറ്റവരുടെ രക്തവും മലവും കോഴിക്കോട് മെഡിക്കൽ കോളജിൽ പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് ഷിഗെല്ലയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് എ.വി.രാംദാസ് പറഞ്ഞു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
    Published by:Rajesh V
    First published: