• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇരയെ അപമാനിക്കുന്നതരത്തിൽ പത്രക്കുറിപ്പ്; ചിത്രം പുറത്തുവിട്ട സന്യാസിസമൂഹത്തിനെതിരെ കേസെടുക്കുമോ?


Updated: September 14, 2018, 11:34 AM IST
ഇരയെ അപമാനിക്കുന്നതരത്തിൽ പത്രക്കുറിപ്പ്; ചിത്രം പുറത്തുവിട്ട സന്യാസിസമൂഹത്തിനെതിരെ കേസെടുക്കുമോ?

Updated: September 14, 2018, 11:34 AM IST

കൊച്ചി: ബിഷപ്പിന്‍റെ പീഡനത്തിന് ഇരയായെന്ന് പരാതി നൽകിയ കന്യാസ്ത്രീയെ അപമാനിച്ച് മിഷണറീസ് ഓഫ് ജീസസിന്‍റെ പത്രക്കുറിപ്പ്. ആരോപണവിധേയനായ ബിഷപ്പിനൊപ്പം ഒരു സ്വകാര്യചടങ്ങിൽ പങ്കെടുക്കുന്ന കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങൾക്ക് അയച്ചുനൽകി. മിഷണറീസ് ഓഫ് ജീസസ് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ടാണിത്. റിപ്പോർട്ടിന്‍റെ ഭാഗമായുള്ള ഫോട്ടോ പരാതിക്കാരുടെ മുഖവും ഐഡിന്‍റിറ്റിയും മറച്ച് നൽകണമെന്നും അല്ലാത്തപക്ഷം മഠം ഉത്തരവാദി ആയിരിക്കില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് മാധ്യമങ്ങൾക്ക് കൈമാറിയത്. ലൈംഗികപീഡനക്കേസിൽ ഉൾപ്പെട്ട ഇരയെ അപമാനിക്കുന്നതിനെതിരായ സെക്ഷൻ 228 എ പ്രകാരം കുറ്റകരമാണ് മിഷണറീസ് ഓഫ് ജീസസിന്‍റെ ഈ നടപടി. ബലാത്സംഗക്കേസിൽ ഉൾപ്പെട്ട ഇരയുടെ വിവരങ്ങൾ വെളിപ്പെടുത്തി മുൻകാലങ്ങളിൽ നിരവധി പേർ നിയമനടപടി നേരിട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോൾ മിഷണറീസ് ഓഫ് ജീസസിനെതിരെയും നടപടി സ്വീകരിക്കാമെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.





 



കന്യാസ്ത്രീകൾ ഗൂഢാലോചന നടത്തിയെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മിഷണറീസ് ഓഫ് ജീസസിൻറെ അന്വേഷണക്കമ്മീഷൻ റിപ്പോർട്ടും കന്യാസ്ത്രീയുടെ ചിത്രവും പരസ്യപ്പെടുത്തിയത്. റിപ്പോർട്ടിന്‍റെ പകർപ്പും ചിത്രവും ന്യൂസ് 18 ഉൾപ്പടെയുള്ള മാധ്യമങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. പീഡനത്തിന് ഇരയായ കന്യാസ്ത്രീ 2015 മെയ് 23ന് ആരോപണവിധേയനായ ബിഷപ്പിനൊപ്പം ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്തിരുന്നുവെന്ന്(ചിരിച്ച് ഉല്ലസിച്ച് നിൽക്കുന്നുവെന്ന വിവാദ പരാമർശവും റിപ്പോർട്ടിലുണ്ട്) അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്‍റെ മൂന്നാമത്തെ പേജിലുണ്ട്. ഈ പരാമർശം ഇരയെ അപമാനിക്കുന്നതാണ്. സെക്ഷൻ 228 എ പ്രകാരം നിയമനടപടി നേരിടാവുന്ന നടപടിയാണ് മിഷണറീസ് ഓഫ് ജീസസിൽനിന്ന് ഉണ്ടായിരിക്കുന്നത്.




നടൻ അജു വർഗീസ് കുടുങ്ങിയത് ഓർമയില്ലേ?



സമാന സംഭവങ്ങളിൽ അടുത്തകാലത്ത് പൊലീസ് കേസെടുത്ത നിരവധി സംഭവങ്ങളുണ്ട്. കൊച്ചിയിൽ ആക്രമണത്തിന് ഇരയായ നടിയുടെ പേരും മറ്റ് വിവരങ്ങളും പരസ്യപ്പെടുത്തിയ നടൻ അജു വർഗീസിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കൂടാതെ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നടിയുടെ പേരു വിവരം വെളിപ്പെടുത്തിയ നിരവധിപ്പേർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. കോട്ടയത്ത് മുൻ മിസ്റ്റർ ഏഷ്യ മുരളീധരകുമാർ പീഡിപ്പിച്ച യുവതിയുടെ ഫോട്ടോ പ്രചരിപ്പിച്ചതിന് ഇരുപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തത് കഴിഞ്ഞദിവസമാണ്. കോവളത്ത് വിദേശവനിത ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ അവരുടെ ചിത്രം പ്രചരിപ്പിക്കുന്നതിന് പൊലീസ് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

  



കന്യാസ്ത്രീയെ അവഹേളിക്കുന്ന പരാമർശങ്ങളുമായാണ് മിഷണറീസ് ഓഫ് ജീസസ് അന്വേഷണകമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടത്. യുക്തിവാദികളുടെ പിന്തുണയോടെയാണ് കന്യാസ്ത്രീകൾ നീക്കം നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ പറയുന്നു. പീഡിപ്പിച്ച ദിവസം ബിഷപ്പ് കന്യാസ്ത്രീ മഠത്തിൽ അല്ല താമസിച്ചത് എന്നതിന് തെളിവുകൾ ലഭ്യമായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ തെളിവുകൾ അന്വേഷണ സംഘത്തിന് കമ്മീഷൻ കൈമാറുമെന്നും വ്യക്തമാക്കുന്നുണ്ട്. കന്യാസ്ത്രീയുടെ അടുപ്പക്കാരിയായ മറ്റൊരു കന്യാസ്ത്രീയാണ് മഠത്തിലെ രജിസ്റ്ററിൽ തെറ്റായ കാര്യങ്ങൾ എഴുതിച്ചേർത്തത്, മഠത്തിലെ സിസിടിവിയുടെ നിയന്ത്രണം കന്യാസ്ത്രീകൾ സ്വന്തമാക്കി തുടങ്ങിയ വാദങ്ങളും നിരത്തുന്നുണ്ട്.



റിപ്പോർട്ടിന്‍റെ ആദ്യ രണ്ട് പേജുകൾ


First published: September 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍