പത്തനംതിട്ട: കോവിഡ് ബാധിതർ സഞ്ചരിച്ച വഴികളെ സംബന്ധിച്ച റൂട്ട് ചാർട്ട് പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് 70 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടതായി ജില്ലാ കളക്ടർ പി ബി നൂഹ്. ഇതിൽ 15 പേർ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉളളവരായിരുന്നു. ഒരാൾ പട്ടികയിൽ ഉൾപ്പെടാത്തതും രോഗലക്ഷണം ഉള്ളതുമായ ആളായിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനുപുറമേ ജില്ലാ മെഡിക്കൽ ഓഫീസ് കൺട്രോൾ സെല്ലിൽ 138 പേരും ദുരന്തനിവാരണ സെല്ലിലുളള കോൾ സെന്ററിൽ 46 പേരും ബന്ധപ്പെട്ടു. രോഗികൾ സന്ദർശിച്ച സ്ഥാപനങ്ങൾ അടച്ചിടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രസിദ്ധീകരിച്ച സഞ്ചാരപാതയിൽ തെറ്റുകൾ കടന്നുകൂടിയതായും പരാതിയുണ്ട്. ഇല്ലാത്ത സ്ഥാപനങ്ങളുടെ പേര് പട്ടികയിൽ പെട്ടു. യാത്രചെയ്ത ബസുകളുടെ കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. ഇറ്റലിയിൽ നിന്നുള്ള കുടുംബം എസി വാങ്ങിയ കടയുടെ പേര് മിനി സൂപ്പർ ഷോപ്പിയെന്നാണ്. ചാർട്ടിലുള്ളത് മുത്തൂറ്റ് മിനി സൂപ്പർ മാർക്കറ്റ് എന്നും. ഇങ്ങനെയൊരു സ്ഥാപനം പത്തനംതിട്ട ജില്ലയിലില്ല. ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച അമ്മയും മകളും സഞ്ചരിച്ച വഴിയിലും തെറ്റുകളുണ്ട്. ഇവർ സന്ദർശിച്ചുവെന്ന് പറയുന്ന സ്ഥലങ്ങളിലൊന്ന് ചെറുകുളങ്ങര ചെത്താനിക്കൽ ബേക്കറിയാണ്. ചെറുകുളങ്ങര എന്നൊരു സ്ഥലവും ഈ പേരിലൊരു ബേക്കറിയും റാന്നിയിലില്ല. ഇവർ സന്ദർശിച്ചുവെന്ന് പറയപ്പെടുന്ന ബേക്കറിയുടെ പേര് ജണ്ടായിക്കൽ എന്നാണ്. സ്ഥലവും ജണ്ടായിക്കൽ തന്നെ. പട്ടികയിൽ ചെറുകുളഞ്ഞിയെന്ന സ്ഥലപ്പേര് തെറ്റി ചെറുകുളങ്ങര ആയതാകാം.
BEST PERFORMING STORIES:ആഗോള മഹാമാരിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; 114 രാജ്യങ്ങളിൽ രോഗം പടർന്നു [NEWS]പാട്ടുപാടി കൊറോണയെ നേരിടാൻ ദിശ; കൂട്ടിന് മലയാള സിനിമാ ഗാനങ്ങൾ [NEWS]മാർച്ച് 13 മുതൽ ഏപ്രിൽ 15 വരെ ഇന്ത്യയിൽ താത്കാലിക വിസാ നിരോധനം; പുതുക്കിയ യാത്രാ നിർദേശം പുറപ്പെടുവിച്ചു [NEWS]രാവിലെ 8.15ന് റാന്നിയിൽ നിന്ന് പുറപ്പെട്ട ബസിന്റെ പേരും തെറ്റാണ്. തച്ചിലേത്ത് എന്നാണ് പട്ടികയിൽ പറയുന്നത്. എന്നാൽ അങ്ങനൊരു ബസ് സർവീസ് നടത്തുന്നില്ല. കോട്ടയത്തുനിന്നു മടങ്ങിയെന്നു പറയുന്ന മഹനീയം ബസിന്റെ കാര്യത്തിലും സംശയമുണ്ട്. ചാർട്ടിൽ പറയുന്ന സമയത്തല്ല ഈ ബസിന്റെ സർവീസ്. റാന്നി സ്വദേശികൾ വിമാനത്താവളത്തിൽ നിന്നുള്ള യാത്രയ്ക്കിടെ മൂവാറ്റുപുഴ - കൂത്താട്ടുകുളം റോഡിലെ ആര്യാസ് ഹോട്ടലിൽ കയറിയെന്നും ചാർട്ടിലുണ്ട്. ഈ റോഡിൽ ഈ പേരിൽ ഹോട്ടൽ ഇല്ല. ഈ റോഡിലുള്ള ഹോട്ടലിന്റെ ദൃശ്യങ്ങൾ യാത്രാസംഘത്തിലുണ്ടായിരുന്നവർക്ക് അയച്ചു കൊടുത്തെങ്കിലും തങ്ങൾ കയറിയത് ഈ ഹോട്ടലിൽ അല്ലെന്ന് അവർ വ്യക്തമാക്കി.
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ചെങ്ങളം സ്വദേശിയുടെ 74 സുഹൃത്തുക്കളെ ആരോഗ്യ വകുപ്പ് പരിശോധിച്ചു. ഇവർ ബന്ധപ്പെട്ട 374 പേരുടെ വിവരങ്ങൾ ശേഖരിച്ചു. ഇവരും നിരീക്ഷണത്തിലാകും. ചെങ്ങളം സ്വദേശി ചികിത്സ തേടിയ തിരുവാതുക്കലെ സ്വകാര്യ ക്ലിനിക് പൂട്ടി. ഡോക്ടറോട് വീട്ടിൽ ഐസലേഷനിൽ തുടരാൻ കളക്ടർ നിർദേശിച്ചു.
പത്തനംതിട്ട സ്വദേശികൾ കോട്ടയത്തു ചെലവഴിച്ച കഞ്ഞിക്കുഴി, നാഗമ്പടം, യാത്ര ചെയ്ത ബസുകൾ എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ഇവരുടെ സഞ്ചാര വഴികൾ ബന്ധിപ്പിച്ച് കോട്ടയം ജില്ലാ ഭരണകൂടം റൂട്ട് മാപ്പ് തയാറാക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.