• HOME
 • »
 • NEWS
 • »
 • kerala
 • »
 • Temple | പ്രാര്‍ഥനയ്ക്കിടെ സ്വര്‍ണമാല നഷ്ടമായ വീട്ടമ്മയ്ക്ക് വള ഊരി നല്‍കിയ അജ്ഞാതയെ കണ്ടെത്തി

Temple | പ്രാര്‍ഥനയ്ക്കിടെ സ്വര്‍ണമാല നഷ്ടമായ വീട്ടമ്മയ്ക്ക് വള ഊരി നല്‍കിയ അജ്ഞാതയെ കണ്ടെത്തി

മാല നഷ്ടമായതോടെ വാവിട്ട് നിലവിളിച്ച് വീട്ടമ്മയ്ക്ക് അജ്ഞാതയായ സ്ത്രീ രണ്ടു സ്വര്‍ണ വളകള്‍ ഊരി നല്‍കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല

 • Share this:
  കൊട്ടാരക്കര പട്ടാഴി ക്ഷേത്രത്തില്‍ പ്രാര്‍ഥനയ്ക്കിടെ സ്വര്‍ണമാല നഷ്ടമായ വീട്ടമ്മയ്ക്ക് വളകള്‍ ഊരി നല്‍കിയ അജ്ഞാതയെ ഒടുവില്‍ കണ്ടെത്തി. കൊട്ടാരക്കര മൈലം പള്ളിക്കല്‍ മുകളില്‍ മങ്ങാട്ടുവീട്ടില്‍ സുഭദ്രയുടെ മാലയാണ് കഴിഞ്ഞ ദിവസം ക്ഷേത്രദര്‍ശനത്തിനിടെ നഷ്ടപ്പെട്ടത്. മാല നഷ്ടമായതോടെ വാവിട്ട് നിലവിളിച്ച് വീട്ടമ്മയ്ക്ക് അജ്ഞാതയായ സ്ത്രീ രണ്ടു സ്വര്‍ണ വളകള്‍ ഊരി നല്‍കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

   Also Read- ക്ഷേത്രത്തില്‍ തൊഴുത് നില്‍ക്കവേ മാല മോഷണം പോയി; പൊട്ടിക്കരഞ്ഞ വീട്ടമ്മയ്ക്ക് സ്വര്‍ണ വളകള്‍ ഊരിനല്‍കി സ്ത്രീ

  എന്നാല്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍  ചേര്‍ത്തല മരുത്തോര്‍വട്ടത്തുള്ള ശ്രീലത എന്ന വീട്ടമ്മയാണ് സുഭദ്രയ്ക്ക് വളയൂരി നല്‍കിയ വീട്ടമ്മ എന്ന് തിരിച്ചറിഞ്ഞു. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍  വരാന്‍ വിസമ്മതിച്ച ശ്രീലത ഏറെ നിര്‍ബന്ധിച്ചതിനു ശേഷമാണ് അല്‍പമെങ്കിലും സംസാരിക്കാന്‍ തയാറായത്.

    Also Read- സ്വർണമാല നഷ്ടമായ വീട്ടമ്മയ്ക്ക് ക്ഷേത്രത്തിൽ വെച്ച് വളകൾ നൽകിയ സ്ത്രീ സിസിടിവിയിൽ; തിരിച്ചറിയാനായില്ലെന്ന് ഭാരവാഹികൾ

  കണ്ണിന് ഭാഗികമായി മാത്രം കാഴ്ചയുള്ള ശ്രീലത ബന്ധുവീട്ടിലെത്തിയപ്പോഴാണ് പട്ടാഴി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. താന്‍ ചെയ്തത് അത്ര വലിയ മഹത്തായ കാര്യമായിട്ടൊന്നും ശ്രീലത കരുതുന്നില്ല. ഒരാളുടെ വേദന കണ്ടപ്പോള്‍ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് സുഭദ്രയക്ക് വള ഊരി നല്‍കിയത്.

  മാല നഷ്ടപ്പെട്ട സുഭാദ്രാമ്മയ്ക്കും തന്നെ സാഹായിച്ച ഈ സ്ത്രീ ആരാണെന്ന് തിരിച്ചറിയാനായില്ല. സുഭാദ്രാമ്മയ്ക്ക് വളകള്‍ നല്‍കിയത് ശ്രീലതയാണെന്ന ചിലര്‍ക്ക് മനസിലായെന്ന് വ്യക്തമായാതോടെ കൊട്ടാരക്കരയില്‍ നിന്ന് ചേര്‍ത്തയല്ക്ക് മടങ്ങുകയായിരുന്നു.

   Also Read- Temple അമ്പലത്തിൽ വെച്ച് അജ്ഞാത നല്‍കിയ വളകള്‍ വിറ്റ് മാല വാങ്ങി; നടയിൽ വന്ന് ധരിക്കും

  ശ്രീലത നല്‍കിയ വളകള്‍ വിറ്റ് പുതിയ മാലയും പട്ടാഴി ക്ഷേത്രത്തിലെ ദേവിക്ക് സ്വര്‍ണപൊട്ടും സുഭദ്ര വാങ്ങിയിരുന്നു. തിങ്കളാഴ്ച വൈകീട്ട് കുംഭത്തിരുവാതിര ഉത്സവം കൊടിയിറങ്ങുന്നതിനുമുന്‍പ് ക്ഷേത്രത്തിലെത്തി പൊട്ട് സമര്‍പ്പിച്ചശേഷം അവിടെവെച്ച് പുത്തന്‍ മാല ധരിക്കുമെന്നാണ് സുഭദ്ര പറഞ്ഞിരുന്നത്.

  കൊടുംചൂടിന് അല്‍പം ആശ്വാസം; സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍മഴയ്ക്ക് സാധ്യത


  കനത്ത ചൂടില്‍ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.  ഇന്ന് മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേനല്‍ മഴ ലഭിച്ചേക്കും. അടുത്തയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയുണ്ട്. അതോടെ സംസ്ഥാനത്തൊട്ടാകെ വേനല്‍മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. അന്തരീക്ഷ ആര്‍ദ്രത കൂടുതലുള്ള പ്രദേശങ്ങളില്‍ മഴ ലഭിക്കും. തെക്കന്‍കേരളത്തിലാണ് വേനല്‍ മഴയക്ക് കൂടുതല്‍ സാധ്യത.

  ഇന്ന് വൈകീട്ടോടെ തിരുവനന്തപുരത്തെ മലയോര മേഖലകളില്‍ മഴക്ക് സാധ്യതയുണ്ട്. കണ്ണൂര്‍, വയനാട് വനമേഖലകളിലും മഴ പെയ്‌തേക്കും. മലപ്പുറം, പാലക്കാട് ജില്ലകളിലെ അതിര്‍ത്തിയിലും മഴ പെയ്‌തേക്കും. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരദേശ മേഖലയിലും മഴക്ക് സാധ്യതയുണ്ട്. മാര്‍ച്ച് 20വരെ ശരാശരി വേനല്‍മഴ ലഭിച്ചേക്കും. 20ന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്.

  ന്യൂനമര്‍ദത്തിന്റെ സഞ്ചാരപാത വ്യക്തമായിട്ടില്ലെങ്കിലും കേരളത്തില്‍ മഴക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് താപനില വര്‍ധിക്കുകയാണ്. സംസ്ഥാനത്തെ ആറ് ജില്ലകളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊല്ലം ജില്ലയിലെ പുനലൂരിലാണ് ഏറ്റവും ഉയര്‍ന്ന താപനില (38.7) രേഖപ്പെടുത്തിയത്.
  Published by:Arun krishna
  First published: