Online Class | ടീച്ചർമാരെ അവഹേളിച്ച സംഭവം: ഒരു ഫോൺ കൂടി പിടിച്ചെടുത്തു

വിദ്യാർഥികളായതിനാൽ അന്വേഷണ സംഘം അറസ്റ്റ് നടപടികളിലേക്ക് കടന്നേക്കില്ല എന്നാണ് സൂചന

News18 Malayalam | news18-malayalam
Updated: June 4, 2020, 7:09 AM IST
Online Class | ടീച്ചർമാരെ അവഹേളിച്ച സംഭവം: ഒരു ഫോൺ കൂടി പിടിച്ചെടുത്തു
News 18 Malayalam
  • Share this:
തിരുവനന്തപുരം: വിക്ടേഴ്സ് ചാനലിലൂടെ ഓൺലൈൻ ക്ലാസെടുത്ത അധ്യാപികമാരെ അവഹേളിച്ച സംഭവത്തിൽ ഒരു മൊബൈൽ ഫോൺ കൂടി പിടിച്ചെടുത്തു. മലപ്പുറം ജില്ലയിലെ വിദ്യാർഥിയുടെ ഫോണാണ് പൊലീസ് പിടിച്ചെടുത്തത്. അധ്യാപികമാർക്കെതിരെ മോശം കമന്റുകളിട്ട ഗ്രൂപ്പിന്റെ അഡ്മിനാണിയാൾ.

വിദ്യാർഥിയെ വിശദമായി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇയാളുടെ ചേട്ടന്റെ പേരിലാണ് സിം എടുത്തിരുന്നത്. ചേട്ടനെ ചോദ്യം ചെയ്തപ്പോഴാണ് പ്ലസ് വൺ വിദ്യാർഥിയായ അനിയനാണ് അഡ്മിനെന്ന് പൊലീസിന് വിവരം ലഭിച്ചത്. കഴിഞ്ഞ ദിവസം നാലു വിദ്യാർഥികളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇവരിൽ രണ്ടു പേർ കണ്ണൂർ സ്വദേശികളും രണ്ടു പേർ എറണാകുളം സ്വദേശികളുമാണ്. ഇവരുടെ നാലു ഫോണുകളും പൊലീസ് പിടിച്ചെടുത്തിരുന്നു.

TRENDING:Death Of Elephant: ആന ചെരിഞ്ഞ സംഭവത്തില്‍ വനം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മനേക ഗാന്ധി [NEWS] Vijay Mallya Extradition | വിവാദ വ്യവസായി വിജയ് മല്യയെ ഉടൻ ഇന്ത്യയിലെത്തിക്കില്ല [NEWS]ഇനിയും അവസാനിപ്പിക്കാറായില്ലേ; കേരളത്തിൽ ഗർഭിണിയായ ആനയെ കൊലപ്പെടുത്തിയതിനെതിരെ കോഹ്ലി [NEWS]
വിദ്യാർഥികളായതിനാൽ അന്വേഷണ സംഘം അറസ്റ്റ് നടപടികളിലേക്ക് കടന്നേക്കില്ല. അതേസമയം അന്വേഷണം വ്യാപിപ്പിച്ചതോടെ തെളിവുകൾ നശിപ്പിക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

First published: June 4, 2020, 7:09 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading