പാലക്കാട്: ചെര്‍പ്പുളശ്ശേരി കളക്കാട്ടെ പൂന്തോട്ടം ആയുര്‍വേദ സ്ഥാപനത്തില്‍ (Poonthottam Ayurvedasram) പരിശോധന നടത്തി എക്സെസ് (Excess). കഞ്ചാവ് (cannabis )ഉപയോഗിച്ചു കൊണ്ടുള്ള മരുന്ന് വില്ല്പ്പന നടത്തുന്നതായി ലഭിച്ച പരാതിയിലാണ് പരിശോധന നടത്തിയത്.
ഹിമാലയന്‍ ഹെമ്പ് പൗഡര്‍, കന്നാറിലീഫ് ഓയില്‍, ഹെമ്പ് സീഡ് ഓയില്‍ എന്നിവയാണ് പരിശോധിക്കുന്നത് എന്നാണ് വിവരം. ഇന്റലിജന്‍സ് നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം ഇവിടെ തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് ശേഷം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന സ്ഥാപനം കൂടിയാണ് കളക്കാട്ടെ പൂന്തോട്ടം ആയുര്‍വേദ സ്ഥാപനം.
Arrest | മലപ്പുറത്ത് നാടന്‍ തോക്കുമായി ഒരാള്‍ പിടിയില്‍; അറസ്റ്റിലായത് നായാട്ട് സംഘത്തിലെ പ്രധാന കണ്ണി
മലപ്പുറം പോത്തുകല്ലില്‍ നാടന്‍ തോക്കുമായി (Local Gun) ഒരാള്‍ പോലീസ് പിടിയില്‍. മുണ്ടേരി നാരങ്ങാപ്പൊയില്‍ മച്ചിങ്ങല്‍ അബ്ദുല്‍ സലാമാണ് (42) പോത്തുകല്‍ പോലീസിന്റെ (Pothukalu Police) പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്നും നാടന്‍ തോക്കും രണ്ട് തിരകളും സംഘം കണ്ടെടുത്തു. പോത്തുകല്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ. ശംഭുനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് നാടന്‍ തോക്കും തിരകളും പിടിച്ചെടുത്തത്.
മുണ്ടേരി മേഖലയിലെ നായട്ടുസംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ അബ്ദുല്‍ സലാം. ഇയാള്‍ ഉള്‍പ്പെട്ട നായാട്ട് സംഘത്തില്‍പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അവര്‍ക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. ആയുധ നിരോധന നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Arrest | രണ്ടാം ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കൊല്ലാന്‍ ശ്രമം; അച്ഛനും മകളും അറസ്റ്റില്‍
മലപ്പുറം: രണ്ടാം ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച(Attempt to Murder) കേസില്‍ അച്ഛനെയും മകളെയും അറസ്റ്റ്(Arrest) ചെയ്തു. കാരപ്പുറം വടക്കന്‍ അയ്യൂബ് (56), മകള്‍ ഫസ്നി മോള് എന്നിവരെയാണ് വയനാട് റിസോര്‍ട്ടില്‍ നിന്ന് എടക്കര പൊലീസ്(Police) പിടികൂടിയത്. സാജിത എന്ന ആക്രമണത്തില്‍ യുവതിയ്ക്കാണ് മാരകമായി പരിക്കേറ്റത്.
Also Read- ബൈക്ക് റിപ്പയറിങ്ങിനേച്ചൊല്ലി വാക്കുതർക്കം; തിരുവനന്തപുരത്ത് യുവാവിന് തലയിൽ വെടിയേറ്റു
നിലമ്പൂര്‍ ഒന്നാം ക്ലാസ് കോടതിയുടെ ഉത്തരവുമായി ഭര്‍ത്താവിന്റെ വീട്ടില്‍ കയറി താമസിച്ച സാജിതയെ ഇരുവരും ആക്രമിക്കുകയായിരുന്നു. ഫെബ്രുവരി 26നായിരുന്നു സംഭവം. ആക്രമിച്ച ശേഷം ഇരുവരും ഒളിവിലായിരുന്നു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. രണ്ടു ദിവസത്തെ തെളിവെടുപ്പിനായി പൊലീസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.