ആലപ്പുഴ: നിയുക്ത മിസോറാം ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള തറവാട്ട് വീട്ടിലെത്തി. അമ്മയുടെ അനുഗ്രഹം വാങ്ങാനാണ് വെൺമണിയിലെ വീട്ടിലെത്തിയത്. ആരോടും ആവശ്യപ്പെട്ട് വാങ്ങിയതല്ല ഗവർണർ പദവിയെന്നും പാർട്ടി പറഞ്ഞത് അനുസരിക്കുകയായിരുന്നെന്നും ശ്രീധരൻപിള്ള പറഞ്ഞു.
ആലപ്പുഴ ചെങ്ങന്നൂർ വെൺമണിയിലെ വാരിയൻ മുറി പുത്തൻവീട്ടിലെത്തി പി എസ് ശ്രീധരൻ പിള്ള അമ്മ ഭവാനിയുടെ അനുഗ്രഹം ഏറ്റ് വാങ്ങി. അമ്മയോടൊപ്പം സഹോദരനും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്. അക്കാദമിക് മികവിനെക്കാൾ അനുഭവങ്ങളാണ് തന്നെ വളർത്തിയതെന്ന് ശ്രീധരൻപിള്ള പറഞ്ഞു.
വിമർശനങ്ങൾ ജനാധിപത്യത്തിന്റെ മർമമാണ്. ആരോടും ആവശ്യപ്പെട്ട് വാങ്ങിയതല്ല ഗവർണർ പദവി. ജീവിതത്തിൽ ഇന്ന് വരെ സ്ഥാനമാനങ്ങൾക്ക് വേണ്ടി ആരെയും സമീപിച്ചിട്ടില്ല. ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ട അദ്ദേഹം, മാധ്യമ പ്രവർത്തകരെ മിസോറാമിലേക്ക് വിനോദ സഞ്ചാരത്തിന് ക്ഷണിക്കാനും മറന്നില്ല. എല്ലാവരുമായി സൗഹൃദം പങ്ക് വച്ചശേഷം ശ്രീധരൻപിള്ള കേരള ഗവർണ്ണറെ കാണാനായി തിരുവനന്തപുരത്തേക്ക് പോയി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.