നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഗവർണർ കുമ്മനം 10 ദിവസം കേരളത്തിൽ

  ഗവർണർ കുമ്മനം 10 ദിവസം കേരളത്തിൽ

  കുമ്മനം രാജശേഖരൻ

  കുമ്മനം രാജശേഖരൻ

  • Share this:
   ഐസ്വാൾ: മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ 10 ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി. മുപ്പതാം തിയതി ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് തിരുവത്ര സ്കൂൾ വാർഷികം, ഏഴുമണിക്ക് ഗുരുവായൂർ ക്ലബ് വാർഷികം തുടങ്ങിയ പരിപാടികളിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങും.

   31ന് നെയ്യാറ്റിൻകര അരങ്ങൽ ക്ഷേത്രത്തിൽ പൊതുയോഗത്തിൽ സംസാരിക്കും. ജനുവരി ഒന്നിന് പത്തുമണിക്ക് തോന്നയ്ക്കൽ സായിഗ്രാമം, നാലുമണിക്ക് വർക്കല ശിവഗിരി തീർത്ഥാടന സമാപന സമ്മേളനം, ആറുമണിക്ക് കൊല്ലം മുഹമ്മദ് റാഫി ഫൗണ്ടേഷൻ സമ്മേളനം തുടങ്ങിയവയിൽ സംസാരിക്കും.

   ജനുവരി രണ്ടിന് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് 11 മണിക്ക് മാരാരിക്കുളം ക്ഷേത്രഗോപുരം ഉദ്ഘാടനം ചെയ്യും. മൂന്നുമണിക്ക് ആലപ്പുഴ രൂപതയുടെ സാന്ത്വനം കേന്ദ്രത്തിൽ നവവത്സരാഘോഷത്തിൽ പങ്കെടുക്കും. അഞ്ചുമണിക്ക് അമ്പലപ്പുഴ സുധാമ സ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്യും.

   ക്ഷേത്രാചരങ്ങൾ സർക്കാർ സംരക്ഷിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ
    ജനുവരി മൂന്നാം തിയതി 11 മണിക്ക് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിലെ അന്നദാന സമർപ്പണ ചടങ്ങിൽ പങ്കെടുക്കും. മൂന്നുമണിക്ക് ചങ്ങനാശ്ശേരി ഉണ്ണിപ്പിള്ള ചരമവാർഷികാചരണ യോഗത്തിലും നാലുമണിക്ക് കോട്ടയം സുവർണ ഓഡിറ്റോറിയത്തിൽ ജസ്റ്റിസ് കെ ടി തോമസിന് പുരസ്കാര ദാനത്തിലും ആറുമണിക്ക് ചോഴിയക്കാട് ബാലാശ്രമ നിർമാണ ചടങ്ങിലും പങ്കെടുക്കും.

   മുത്തലാഖ്: കുഞ്ഞാലിക്കുട്ടിയോട് ലീഗ് വിശദീകരണം തേടി

   ജനുവരി നാലാംതിയതി പത്തുമണിക്ക് ആറന്മുള പൈതൃക സമ്മേളനത്തിലും സംബന്ധിക്കും. ജനുവരി ഏഴാം തിയതി വൈറ്റില ആർക്കിടെക്ചറൽ കോളേജിലെ കോൺവക്കേഷനിലും ചാലക്കുടി ജഗദ് ഗുരു ട്രസ്റ്റ് സ്കൂളിലെ ഗാന്ധിയുടെ 150ാം ജന്മവാർഷികാഘോഷ ചടങ്ങിലും പങ്കെടുക്കും. അതിനു ശേഷം ഡൽഹിക്ക് മടങ്ങും.

   First published:
   )}